ഉമ്മ വച്ചോളു,പക്ഷെ ചുണ്ടില്‍ വേണ്ട;അത് ഒരുപക്ഷെ മരണകാരണമായേക്കാം

എത്ര അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ കൂടിയും കുട്ടികളെ താലോലിക്കുമ്പോള്‍ ചുണ്ടില്‍ മുത്തം നല്കാന്‍ അനുവദിക്കാതെയിരിക്കുക.മരണത്തിന് അകാരണമായി അവരെ വിട്ടുകൊടുക്കരുത്

ഉമ്മ വച്ചോളു,പക്ഷെ ചുണ്ടില്‍ വേണ്ട;അത് ഒരുപക്ഷെ മരണകാരണമായേക്കാം

ആരോഗ്യരംഗത്തെ നൂതനമായ കണ്ടുപിടുത്തങ്ങളില്‍ പലതും സമൂഹത്തില്‍ വളരെ എളുപ്പത്തില്‍ ലഭ്യമായതോടെ കുഞ്ഞുങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ അതീവ ശ്രധാലുക്കളാണ്. ശരീരതാപം ഒന്നു ഉയര്‍ന്നാല്‍ പോലും ഉടനടി പാരസെറ്റമോള്‍ നല്‍ക്കാനും എന്നിട്ടും ശമനം ഇല്ലെങ്കില്‍ വൈദ്യസഹായം തേടുന്നതിനും അവര്‍ മടിക്കാറില്ല. എന്നിരുന്നാല്‍ പോലും കണ്ടുപിടിക്കാന്‍ കഴിയാതെ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ കുട്ടികള്‍ക്ക് പിടിപെടുന്നു എന്നുള്ളതാണ് സത്യം. ചെറിയ അബദ്ധങ്ങള്‍ പോലും മരണകാരണമായേക്കാം.

10 വയസുകാരി ബ്രയണിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവള്‍ പതുക്കെ എന്തെങ്കിലും കഴിക്കുന്നതിനോ കുടിക്കുന്നതിനോ വിമുഖത പ്രകടിപ്പിച്ചു തുടങ്ങി. അങ്ങനെയാണ് അനാമികയുടെ അമ്മ അവളെ ആശുപത്രിയില്‍ എത്തിക്കുന്നത്.

Image Title


പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ ചെറിയ അള്‍സര്‍ (ചുണങ്ങുകള്‍) കണ്ടെത്തി, പനിയുടെ ഒരു സാധാരണ ലക്ഷണമായി ഇതിനെ വിലയിരുത്തി ആന്റിബയോറ്റിക്ക് മരുന്നുകള്‍ നല്‍കി അവളെ മടക്കി അയച്ചു. ഒരാഴ്ചയ്ക്ക് ശേഷം വന്നു കാണുവാനും നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ അടുത്ത ആഴ്ചയില്‍ അവള്‍ക്ക് ഡോക്ടറിനെ വന്നു കാണുവാന്‍ കഴിഞ്ഞില്ല, അതിനു മുന്‍പ് തന്നെ അജ്ഞാതമായ രോഗം അവളെ മരണത്തിനു കീഴടക്കിയിരുന്നു.

ബ്രയണിയുടെ തൊണ്ടയില്‍ കാണപ്പെട്ടിരുന്നത് സാധാരണ അള്‍സര്‍ അല്ലായിരുന്നു, ഹെര്‍പസ് സിംപ്ലക്സ് വൈറസ് എന്ന മരണകാരമായ വില്ലനായിരുന്നു അത്. അതീവ ശ്രദ്ധ നല്‍കേണ്ടതായ പല ലക്ഷങ്ങളും ഈ വൈറസ് പ്രകടമാക്കുന്നുണ്ട്. സാധാരണ പോലെയുള്ള പനി, ഭക്ഷണത്തോടുള്ള വിമുഖത, അസ്വസ്ഥത, മോണപഴുപ്പ്, അമിതമായ തുപ്പല്‍ ഉത്പാദിക്കപ്പെടുക, നാവില്‍ കുമിളകള്‍ പോലെയുള്ള ചെറിയ കുരുക്കള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചെറിയ കുട്ടികളിലാണ് ഈ വൈറസ് കൂടുതല്‍ അപകടം ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഉള്ളത്


Image Title

അപകടം പരത്തുന്ന ഈ വൈറസ് പകരാതെയിരിക്കാന്‍ കുട്ടിക്കള്‍ക്ക് ചുണ്ടില്‍ മുത്തംനല്‍കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. അവരുടെ വായ്‌ എപ്പോഴും വൃത്തിയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതും മാതപിതാക്കന്മാരാണ്. മാത്രമല്ല, അവര്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രം അണുബാധരഹിതമാണ് എന്ന് ഉറപ്പിക്കുക.

എത്ര അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ കൂടിയും കുട്ടികളെ താലോലിക്കുമ്പോള്‍ ചുണ്ടില്‍ മുത്തം നല്കാന്‍ അനുവദിക്കാതെയിരിക്കുക.മരണത്തിന് അകാരണമായി അവരെ വിട്ടുകൊടുക്കരുത്.

Read More >>