ലിംഗഭേദമില്ലാതെ ഇവിടെ നഗ്നയോഗ പരിശീലിക്കാം

വിവസ്ത്രരാകുന്നത് സെക്സിന് വേണ്ടി മാത്രമാണ് എന്ന ചിന്തയിലെ അപാകത പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നഗ്നരായി സ്വന്തം ചര്‍മ്മത്തിന് സ്വാതന്ത്ര്യവും സൗകര്യവും നല്‍കുമ്പോള്‍ ലഭിക്കുന്ന അത്ഭുതപരമായ ആത്മവിശ്വാസത്തെ തിരിച്ചറിയുവാനുള്ള അവസരമാണ് നഗ്ന യോഗായെന്നു സ്റ്റുഡിയോയുടെ വെബ്സൈറ്റില്‍ പറയുന്നു.

ലിംഗഭേദമില്ലാതെ ഇവിടെ നഗ്നയോഗ പരിശീലിക്കാം

യോഗയ്ക്കു നാളിതുവരെ പരിചയമില്ലാത്ത തത്വങ്ങള്‍ ന്യൂയോര്‍ക്കില്‍ പ്രാവര്‍ത്തികമാകുന്നു. ലിംഗഭേദമില്ലാതെ പൂര്‍ണ്ണനഗ്നരായി ഒരുമിച്ചു യോഗ പരിശീലിക്കുന്നതാണ് ഈ പുതിയ സമീപനം. ചെല്‍സിയയിലെ ബോള്‍ഡ് ആന്‍ഡ്‌ നേക്കഡ് സ്റ്റുഡിയോയാണ് നഗ്ന യോഗാപരിശീലനം നടത്തുന്നത്.

ഇങ്ങനെ യോഗ അഭ്യസിക്കുമ്പോള്‍ ലൈംഗീകചിന്തകള്‍ ഇല്ലാതെ ശരീരത്തെ ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ പഠിക്കും എന്നാണ് സംഘാടകരുടെ പക്ഷം. പതിവ് യോഗാഭ്യാസത്തിലെ വസ്ത്രധാരണ രീതികള്‍ പോലെയുള്ള കാര്യങ്ങളില്‍ നിന്നും ഞങ്ങളുടെ ശൈലി വേറിട്ടു നില്‍ക്കുന്നു. വിവസ്ത്രരാകുമ്പോള്‍ മനുഷ്യരെല്ലാം ഒന്നായത് പോലെയാണ് എന്ന് നഗ്ന യോഗാ പരിശീലകയായ വനേസ കെന്നഡി പറയുന്നു.

വിവസ്ത്രരാകുന്നത് സെക്സിന് വേണ്ടി മാത്രമാണ് എന്ന ചിന്തയിലെ അപാകത പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നഗ്നരായി സ്വന്തം ചര്‍മ്മത്തിന് സ്വാതന്ത്ര്യവും സൗകര്യവും നല്‍കുമ്പോള്‍ ലഭിക്കുന്ന അത്ഭുതപരമായ ആത്മവിശ്വാസത്തെ തിരിച്ചറിയുവാനുള്ള അവസരമാണ് നഗ്ന യോഗായെന്നു സ്റ്റുഡിയോയുടെ വെബ്സൈറ്റില്‍ പറയുന്നു.

ഈ യോഗ പരിശീലിക്കുമ്പോള്‍ ശരീരത്തെ കുറിച്ചുള്ള ദുര്‍ചിന്തകള്‍ മാറുന്നു, അങ്ങനെ നിങ്ങള്‍ക്ക് സ്വയമേവയും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിനോടും കൂടുതല്‍ ആത്മബന്ധമുണ്ടാകും.25 ഡോളറാണ് നഗ്നയോഗയുടെ ഫീസ്‌. ലിംഗഭേദമില്ലാതെയുള്ള ക്ലാസുകള്‍ വേണോ വേണ്ടയോ എന്ന് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വസ്ത്രം ധരിച്ചുള്ള താന്ത്രിക യോഗാ ക്ലാസുകളും ഇവിടെ നല്‍കുന്നു.

നഗ്നയോഗാ ക്ലാസുകളിലേക്ക് ക്യാമറകള്‍ അനുവദനീയമല്ല. ഈ ക്ലാസുകളിലേക്ക് പ്രവേശനം നേടുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വകാര്യത സംബന്ധിച്ച ഉടമ്പടി കരാറില്‍ ഏര്‍പ്പെടെണ്ടതുണ്ട്. വിന്യാസചലനങ്ങളുടെ അഭ്യസനത്തില്‍ ചിലപ്പോള്‍ ജോഡികളായുള്ള മുറകളും ഉണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ അടുത്തിടപ്പെടാനുള്ള സാഹചര്യം സെക്സിനുള്ള സൂചനയല്ല നല്‍കുന്നത് എന്നും സ്റ്റുഡിയോ വിവരിക്കുന്നു.

സ്വയംഭോഗം ആഗ്രഹിച്ചു ആരും ഇവിടെ വരേണ്ടതില്ല. ഒരിക്കല്‍ പുറത്താക്കിയാല്‍ പിന്നെ ഒരു സാഹചര്യത്തിലും ഇവിടേക്ക് പ്രവേശനം ലഭിക്കില്ല. ഒളിഞ്ഞുനോട്ടക്കാര്‍ക്കും ഇവിടെ അനുകൂല സാഹചര്യമില്ല. ശക്തമായ സുരക്ഷാപരിശോധനകള്‍ ഇതിനായി സ്റ്റുഡിയോയില്‍ സ്വീകരിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ മനപ്പൂര്‍വ്വമല്ലാതെ ചിലര്‍ക്ക് ഉദ്ധാരണം ഉണ്ടാകാറുണ്ട് എന്ന് സ്റ്റുഡിയോ പറയുന്നു. അത് സ്വാഭാവികമായ മനുഷ്യത്വരയില്‍ സംഭവിച്ചു പോകുന്നതാണ്. ഇതിനെക്കുറിച്ച്‌ നാണം തോന്നേണ്ടതായ കാര്യമില്ലെന്നും ഇത് വേഗം മാറുമെന്നും അവരെ ആശ്വസിപ്പിക്കും.

യോഗ പരിശീലിക്കുമ്പോള്‍ ശരീരത്തില്‍ ഊര്‍ജ്ജം പ്രവഹിക്കും, ഇതാണ് ആ അവസ്ഥയില്‍ ഉദ്ധാരണത്തിനു കാരണമാകുന്നത്. എന്നാല്‍ ചലനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഈ ഊര്‍ജ്ജം പുറന്തള്ളപ്പെടും. വിന്യാസയോഗയുടെ ഘടന അങ്ങനെയാണ്. 1960കള്‍ മുതല്‍ നഗ്ന യോഗയ്ക്ക് അമേരിക്കയില്‍ നല്ല പ്രചാരണം ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ പണ്ടുക്കാലം മുതല്‍ തന്നെ നഗ്ന യോഗ പരിശീലിച്ചു വരുന്നുണ്ട് എന്നും ബോള്‍ഡ് ആന്‍ഡ് നേക്കഡ് സ്റ്റുഡിയോ ആധികാരികതയ്ക്കായി വിവരിക്കുന്നു.

Read More >>