ഏഴ് ശതമാനം കുട്ടികൾ, 39 ശതമാനം സ്ത്രീകൾ; ഇന്ത്യയിൽ 21 ലക്ഷം ജനങ്ങൾക്ക് എയ്‌ഡ്‌സ്‌

എച്ച് ഐവി ബാധിതനായ ഒരാളുടെ രക്തമോ, അവയവങ്ങളോ സ്വീകരിക്കുന്നത് മൂലവും രോഗം പിടിപെടാൻ സാധ്യതയുണ്ട്. ഗുണമേൻമയുള്ള ഉറ ശാസ്‌ത്രീയമായി ഉപയോഗിച്ചാൽ അണുബാധ തടയാമെങ്കിലും ഇതു പൂർണസുരക്ഷിതമല്ല.

ഏഴ് ശതമാനം കുട്ടികൾ, 39 ശതമാനം സ്ത്രീകൾ; ഇന്ത്യയിൽ 21 ലക്ഷം ജനങ്ങൾക്ക് എയ്‌ഡ്‌സ്‌

ഇന്ന് ലോക എയ്‌ഡ്‌സ്‌ ദിനം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്‌ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്). ഈ വൈറസ് മൂലം മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്ന അവസ്ഥയെ എയ്‌ഡ്‌സ് (അക്വേഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) എന്നു പറയുന്നു. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ പ്രതിരോധശക്‌തിയെ നിയന്ത്രിക്കുന്ന ഘടകമായ സിഡി 4 കോശങ്ങളുടെ അളവ് ഒരു മില്ലിലീറ്റർ രക്‌തത്തിൽ 500 മുതൽ 1500 വരെ ഉണ്ടെങ്കിൽ എയ്‌ഡ്‌സ് രോഗിയുടെ ഒരു മില്ലി ലീറ്റർ രക്‌തത്തിൽ 200ൽ താഴെയേ ഉണ്ടാകു. എച്ച്‌ഐവി ബാധിതൻ എയ്‌ഡ്‌സ് രോഗിയാകാൻ ഏകദേശം എട്ടു മുതൽ 15 വർഷം വരെയെടുക്കും.

ലോകത്ത് 36.7 കോടി പേർ എച്ച്എെവി ബാധിതരാണെന്ന് ലോക ആരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005ലെ കണക്ക് പ്രകാരം ലോകത്ത് 1.5 കോടി ആളുകൾ എയ്‌ഡ്‌സ്‌ മൂലം മരണപ്പെട്ടിരുന്നെങ്കിലും 2016ഓടുകൂടി 10 ലക്ഷമായി കുറഞ്ഞു. കൂടാതെ ലോകത്ത് ഓരോ 17 സെക്കന്റിലും ഒരാൾക്കെങ്കിലും എച്ച്ഐവി അണുബാധയുള്ളതായി റിപ്പോർട്ട് ചെയ്യുന്നതായും ഡബ്ല്യൂഎസിഒ വ്യക്തമാക്കി. 2015ൽ എച്ച്ഐവി മൂലം ലോകത്ത് 19 ലക്ഷം പേരാണ് മരണമടഞ്ഞതെങ്കിൽ 2016 ഓടെ അത് പകുതിയായി കുറഞ്ഞു.

ലോകത്ത് എച്ച്എെവി പകർച്ചാവ്യാധിയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 135 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ എയ്‌ഡ്‌സ്‌ എന്ന മാറാരോഗം അനുദിനം വർധിച്ചുവരുന്നു. രാജ്യത്ത് 21 ലക്ഷം ജനങ്ങൾ എയ്‌ഡ്‌സ്‌ ബാധിതരാണെന്നും, 2016ൽ 0.3 ശതമാനം എച്ച്എെവി വ്യാപിച്ചതായും അവെർട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2011ലെ കണക്കുപ്രകാരം 7 ശതമാനം (1.45 ലക്ഷം ) കുട്ടികളിലും 39 ശതമാനം (8.16 ലക്ഷം) സ്ത്രീകളിലും എച്ച്എെവി അണുബാധ സ്ഥിതീകരിച്ചിരുന്നു. കൂടാതെ രാജ്യത്ത് 80000 ത്തോളം പുതിയ എച്ച്എെവി ബാധിതരുണ്ടെന്നും, മണിപ്പൂർ, മിസോറാം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എച്ച്എെവി ബാധിതർ ക്രമാതീതമായി വർദ്ധിക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

എച്ച്എെവി നാൾവഴികളിലൂടെ...

1981ൽ അമേരിക്കയിലാണ് ആദ്യമായി എച്ച്ഐവി കണ്ടെത്തിയത്. 1988 മുതലാണ് യുഎൻ ഡിസംബർ ഒന്നിന് ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിച്ചു വരുന്നത്. എയ്‌ഡ്‌സിനുള്ള പ്രതിരോഗ മാർഗങ്ങൾ, ശരിയായ ചികിത്സ, അവബോധം, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് ലോക എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ഭാഗമായി യുഎൻ ലക്ഷ്യമിടുന്നത്. താൻ എയ്‌ഡ്‌സ്‌ എന്ന മഹാവിപത്തിനെക്കുറിച്ച് ബോധവാനാണെന്ന സൂചകമായാണ് ഡിസംബർ ഒന്നിന്ന് എല്ലാവരും ചുവന്ന റിബൺ അണിയുന്നത്. ലോക എയ്‌ഡ്‌സ്‌ ദിനത്തിന്റെ ഭാഗമായി എല്ലാവർഷവും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കാറുണ്ട്. ഈ വർഷം 'ആരോഗ്യത്തിനുള്ള അവകാശം' എന്ന പ്രമേയമാണ് ഡബ്ല്യൂഎച്ച്ഒ മുന്നോട്ട് വെച്ചിരിക്കുന്നത്.

എച്ച്എെവി പകരുന്നതെങ്ങനെ...

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണു വൈറസ് പ്രധാനമായും പകരുന്നത്. ഒന്നിൽ കൂടുതൽ ആളുകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, എച്ച്ഐവി ബാധിതരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക,സ്വവർഗ്ഗ രതി,ഗുദഭോഗം തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. വൈറസ് ബാധയുള്ള അമ്മയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ നവജാതശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു 30 ശതമാനം വരെ സാധ്യതയുണ്ട്.

കൂടാതെ അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ, മറ്റ് ശസ്ത്രക്രിയ ഉപകരണങ്ങൾ വഴിയും രോ​ഗം പടരാൻ സാധ്യതയുണ്ട്. എച്ച് ഐവി ബാധിതനായ ഒരാളുടെ രക്തമോ, അവയവങ്ങളോ സ്വീകരിക്കുന്നത് മൂലവും രോഗം പിടിപെടാൻ സാധ്യതയുണ്ട്. ഗുണമേൻമയുള്ള ഉറ ശാസ്‌ത്രീയമായി ഉപയോഗിച്ചാൽ അണുബാധ തടയാമെങ്കിലും ഇതു പൂർണസുരക്ഷിതമല്ല. ബാർബർ ഷോപ്പുകളിൽ ഒന്നിലേറെ പേർക്ക് ഉപയോഗിക്കുന്ന ബ്ലേഡുകൾ അണുവിമുക്‌തമാക്കിയില്ലെങ്കിൽ രോഗവ്യാപനത്തിനു സാധ്യതയുണ്ട് - ഇത്തരമൊരു കേസ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും.എച്ച്ഐവി പടരാതിരിക്കാൻ മുൻകൈയെടുക്കേണ്ട കാര്യങ്ങൾ...

എച്ച്ഐവി ആർക്കും പിടിപെടാം, എന്നാൽ ശരിയായ സുരക്ഷാ മാർഗ്ഗത്തിലൂടെ ഇത് തടയാനാകും.

* പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മുന്പ് പങ്കാളി എച്ച് ഐ വി ബാധിതനല്ലെന്ന് ഉറപ്പുവരുത്തുക. അതിനായി തൊട്ടടുത്തുള്ള രോഗ നിയന്ത്രണ, പ്രതിരോധ സെന്റർ (സിഡിസി) സന്ദർശിക്കുക.

* ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുമുന്പ് തീർച്ചയായും കോണ്ടം/ഉറ ഉപയോഗിക്കുക. ശരിയായ രീതിയിൽ കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് രോഗം തടയുന്നതിന് സഹായിക്കും.

*കൂടുതൽ ആളുകളുമായി ലൈംഗിക ബന്ധം പുലർത്തുന്നത് നിയന്ത്രിക്കുക. കൂടുതലുകളുമായി സുരക്ഷയോടുകൂടിയോ അല്ലാതെയോ ബന്ധപ്പെടുന്നത് മൂലം ലൈംഗിക രോഗങ്ങൾക്ക് കാരണമാകുന്നു ഇതുവഴി എച്ച്ഐവി ബാധിക്കുന്നതിനുള്ള സാധ്യതയേറുന്നു. ഒന്നോ അതിൽ കൂടുതൽ പങ്കാളികൾ ഉണ്ടാകുന്നുണ്ടെങ്കിൽ പതിവായി എച്ച് ഐ വി പരിശോധന നടത്തുക.

*ആശുപത്രിയിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലോ ഉപയോഗിക്കുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ-ഇൻജെക്ഷൻ,കത്രിക, നീഡിൽ തുടങ്ങിയവ അണുവിമുക്തമാക്കിയിട്ടുണ്ടെന്നു ഉറപ്പു വരുത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക.

എച്ച്‌ഐവി ശരീരത്തിൽ പ്രവേശിച്ചാൽ ഇവയ്‌ക്കെതിരെയുള്ള ആന്റിബോഡി രക്‌തത്തിൽ പ്രവേശിക്കാൻ ആറുമാസം വരെ സമയമെടുക്കും. ഈ കാലയളവിൽ ടെസ്‌റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. ഈ കാലയളവാണു വിൻഡോ പീരിഡ്.

ലക്ഷണങ്ങൾ

മറ്റു പല രോഗങ്ങളുടേതിനു സമാന ലക്ഷണങ്ങളായതിനാൽ രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടു മാത്രം ഒരാൾക്ക് എയ്‌ഡ്സ് ആണെന്നു സ്‌ഥിരീകരിക്കാൻ കഴിയില്ല. ആരംഭത്തിൽ എച്ച്‌ഐവി ബാധിതരിൽ രോഗലക്ഷണങ്ങൾ കാണാറില്ല. വൈറസ് ബാധിതനു പൂർണ ആരോഗ്യത്തോടെ 10-12 വർഷം ജീവിക്കാനാകും. കാലക്രമത്തിൽ കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്‌ഗ്രാൻഡുകൾ വീർക്കുകയും ശരീരഭാരം പെട്ടെന്നു കുറയുകയും ചെയ്യുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയും ലക്ഷണങ്ങളാണ്. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടും. ഓർമക്കുറവുണ്ടാകും.

ചികിത്സ

എലിസ, വെസ്‌റ്റേൺ ബ്ലോട്ട് എന്നിവയാണു പ്രധാന എച്ച്ഐവി ടെസ്‌റ്റുകൾ. സംസ്‌ഥാനത്തെ മിക്ക മെഡിക്കൽ കോളജ് ആശുപത്രികളിലും ഇതിനു സൗകര്യങ്ങളുണ്ട്. ചികിൽസ എയ്‌ഡ്‌സിനു ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ആഹാരം, വ്യായാമം, യോഗ തുടങ്ങിയവയിലൂടെ ആയുർദൈർഘ്യം കൂട്ടാം. നിലവിൽ ലഭ്യമായ ചികിൽസ ആന്റി റിട്രോ വൈറൽ തെറപ്പി (എആർടി) ആണ്. ചികിൽസ തുടങ്ങിയാൽ ജീവിതാവസാനം വരെ തുടരണം. ലോകത്ത് എച്ച്ഐവി ബാധിതരായ 54 ശതമാനം മുതിർന്നവരും 43 ശതമാനം കുട്ടികളും ഇന്നും ആജീവനാന്ത ചികിത്സയ്ക്ക് വിധേയരാകുന്നതായി ഡബ്ല്യൂഎച്ച്ഒ കണക്കുകൾ സൂചിപ്പിക്കുന്നു.

എച്ച്ഐവി- തെറ്റിധാരണകൾ

എച്ച് ഐ വി ബാധിതനുമായി സാധാരണ രീതിയിൽ സംസാരിക്കുന്നതുകൊണ്ടോ, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതുകൊണ്ടോ,ഒരുമിച്ച് നടന്നാലോ,കിടന്നാലോ,യാത്ര ചെയ്‌താലോ, ചുംബനത്തിലേർപ്പെട്ടാലോ ഒന്നും എച്ച്ഐവി പകരില്ല. അങ്ങനെ പകരുമെന്ന തെറ്റായ ധാരണ അധികം പേരിലും കണ്ടു വരുന്നു. കൂടാതെ കൊതുകിനോ മറ്റ് പ്രാണികൾക്കോ ഒന്നും തന്നെ എച്ച് ഐവി പകർത്താൻ സാധിക്കില്ല.

ലോകത്ത് അനുദിനം ആയിരകണക്കിന് ആളുകളാണ് എച്ച്ഐവി ബാധിതരാകുന്നത്. അറിഞ്ഞോ റിയാതയോ എച്ച് ഐ വി എന്ന മാറാ രോഗം ജീവിതത്തിൽ കടന്നുവരുമ്പോൾ മാനസികമായും ശാരീരികമായും പിടിപെട് അത് യാളെ എച്ച്ഐവി കീഴടക ് കുന്നു. അത്തരം ആുകൾക്ക് അവഗണയെക്കാളും സ്നേഹവും പരിചരണവുമാണ് നൽക്കേണ്ടത്. എച്ച്ഐവി ലോകത്തു നിന്നും തുടച്ചു നീക്കാൻ നമുക്കേവർക്കും അത്യന്തം പരിശ്രമിക്കാം-നല്ലൊരു നാളേയ്ക്കായി.

Read More >>