ആൺ കന്യകാത്വം കണ്ടുപിടിക്കാന്‍ കഴിയുമോ?

പ്രതികളായ പുരുഷമാരുടെ ഉദ്ദാരണശേഷി നിര്‍ണ്ണയിക്കുന്ന പരിശോധനാ രീതിയാണ് ഇന്ത്യയില്‍ അവലംബിക്കുന്നത് അതുകൊണ്ടു മാത്രം അയാള്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് സ്ഥാപിക്കാന്‍ കഴിയുകയുമില്ല.

ആൺ കന്യകാത്വം കണ്ടുപിടിക്കാന്‍ കഴിയുമോ?

പുരുഷൻ കന്യകനാണ് എന്ന് പരിശോധിക്കാന്‍ കഴിയുമോ എന്നു എപ്പോഴും ഉയരുന്ന ഒരു സംശയമാണ്. സ്ത്രീശരീരവുമായി ബന്ധപ്പെട്ടു മാത്രമാണ് കന്യകാത്വ പരിശോധന സംബന്ധിച്ചു വാര്‍ത്തകള്‍ ഉണ്ടാകുന്നതും. അതിനര്‍ത്ഥം പുരുഷ കന്യകാത്വത്തെ കണ്ടെത്താന്‍ കഴിയില്ല എന്നാണോ? ഇതിനു യാതൊരു വഴിയുമില്ലെന്നു എഴുതിത്തള്ളാന്‍ വരട്ടെ, അത് സാധ്യമാണ് എന്നാണ് വിയറ്റ്നാമിൽ നിന്നുമുള്ള വിവരം.

അക്യുപങ്ചര്‍ ഗവേഷകര്‍ കണ്ടെത്തിയ ഈ 'പുരുഷ കന്യാകത്വ പരിശോധനയ്ക്ക്' പക്ഷെ ശാസ്ത്രീയമായ പിന്തുണയില്ല. 'കന്യകനായ പുരുഷന്റെ ചെവിക്കു പിന്നില്‍ ചെറിയ ചുവന്ന പാടുകള്‍ ഉണ്ടായിരിക്കും എന്നാണ് ഫാം തി ഹോങ്' എന്ന വനിതാ അക്യുപങ്ചറിസ്റ്റ് പറയുന്നത്. മികച്ച ഒരു അക്യൂപങ്ങ്ച്ചര്‍ വിദഗ്ധന് ഇത് ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയും എന്നും ഇവര്‍ പറയുന്നു. ബലാല്‍സംഗ കേസില്‍ കുറ്റാരോപിതരായ മൂന്ന് യുവാക്കള്‍ക്ക് വേണ്ടി വിയറ്റ്നാം കോടതിയിലാണ് ഫാം തി ഹോങ് ഈ വാദം ഉയര്‍ത്തിയത്‌.

യുവാക്കളുടെ ചെവിക്കു പിന്നിലായി അപ്പോഴും ആ ചുവന്ന പാടുകള്‍ ഉണ്ടെന്നും അതിനാല്‍ അവര്‍ അതുവരെ ഒരിക്കലും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നും ഫാം തി ഔദ്യോഗിക പ്രസ്താവന നല്‍കി.

"അവരുടെ കാതുകള്‍ക്ക് പിന്നിൽ ചെറിയ ചുവന്ന പാടുകൾ ഉണ്ടായിരുന്നു. അവർ ലൈംഗികബന്ധം പുലർത്തിയിരുന്നെങ്കിൽ, ഈ പാടുകള്‍ അപ്രത്യക്ഷമാകണമായിരുന്നു" ഫാം തി ഹോങ് കോടതിയില്‍ പറഞ്ഞു.

ഫാം തിയുടെ വാദത്തെ പരിഗണിച്ച് വിയറ്റ്നാം കോടതി യുവാക്കളെ പിന്നീട് ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഈ പുരുഷകന്യാകത്വ പരിശോധന ശാസ്ത്രീയമായി ശുപാര്‍ശ ചെയ്യപ്പെടുന്ന ഒന്നല്ല എന്നാണ് വൈദ്യലോകം പറയുന്നത്. പല രാജ്യങ്ങളും കുറ്റകൃത്യം തെളിയിക്കാന്‍ അവരുടേതായ രീതികള്‍ സ്വീകരിക്കുന്നുണ്ട്.


ലിംഗാഗ്രത്തില്‍ പുരുഷന്മാര്‍ക്കും കന്യാചര്‍മ്മം ഉണ്ടെങ്കിലും സ്വയംഭോഗം ചെയ്യുന്നവരിലും മതാചാര പ്രകാരം പരിശ്ചെദന ചെയ്യുന്നവരിലും 'പുരുഷകന്യാകത്വം' ആധികാരികമായി കണ്ടെത്താന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ 100% ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു പുരുഷകന്യാകത്വ പരിശോധന സാധ്യമല്ല എന്നിവര്‍ പറയുന്നു.

പ്രതികളായ പുരുഷമാരുടെ ഉദ്ദാരണശേഷി നിര്‍ണ്ണയിക്കുന്ന പരിശോധനാ രീതിയാണ് ഇന്ത്യയില്‍ അവലംബിക്കുന്നത് അതുകൊണ്ടു മാത്രം അയാള്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് സ്ഥാപിക്കാന്‍ കഴിയുകയുമില്ല. ഇത് പല പഴക്കമുള്ള 'ലൈംഗീകപീഡന' കേസുകളില്‍ പ്രതിയെ സഹായിക്കുന്നതായി മാറുകയും ചെയ്യുന്നുണ്ട്

Read More >>