അര്‍ബുദം കവര്‍ന്നെടുത്ത പകുതി മുഖവുമായി ഒരു യുവാവ്

അപ്രതീക്ഷിതമായി ഒരാളെ കീഴടക്കുന്ന രോഗത്തോട് എന്തായിരിക്കണം കാഴ്ചപാട് എന്ന് ഈ യുവാവിന്റെ ജീവിതം പറയും

അര്‍ബുദം കവര്‍ന്നെടുത്ത പകുതി മുഖവുമായി ഒരു യുവാവ്

സെല്‍ഫി ഭ്രമം കീഴടക്കിയ ഒരു സമൂഹത്തിനു ഈ യുവാവ് കടന്നു പോയ രോഗാവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. മിഷിഗന്‍ സ്വദേശിയായ ഈ യുവാവിന്റെ 'മനുഷ്യ'മുഖമാണ് അര്‍ബുദം യാതൊരു ദയയുമില്ലാതെ കാര്‍ന്നു തിന്നത്. എന്നിറ്റും ഇയാള്‍ ജീവിക്കുന്നു, ഒരു അത്ഭുതമെന്നോണം.

ഇതു ആത്മവിശ്വാസത്തിന്റെയും ശുഭപ്രതീക്ഷയുടെയും കഥയാണ്..

തരക്കേടില്ലാത്ത സൗന്ദര്യത്തിനു ഉടമയായിരുന്നു 38 കാരനായ മക്ഗ്രാത്ത്, അര്‍ബുദം മുഖത്ത് പടര്‍ന്നു പിടിക്കും വരെ. നാളതുവരെ മറ്റു പുരുഷന്മാര്‍ക്ക് അസൂയ തോന്നും വിധം ആരോഗ്യദൃഡഗാത്രമായ ശരീരമുള്ള ഒരു യുവാവ്. മനം മയക്കുന്ന മനോഹര ചിരി കൂടിയാകുമ്പോള്‍ പറയുകയും വേണ്ടാ.

Image Title

പൊടുന്നനവേയാണ് മാക്ഗ്രാത്തിനെ അര്‍ബുദം പിടികൂടിയത്. താടിയെല്ലിന്നു അതിരൂക്ഷമായ വേദനയോടെ രോഗലക്ഷണം പ്രകടമാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാക് ഗ്രാത്തിന് സൈനോവിയല്‍ ക്യാന്‍സറാണെന്നു കണ്ടെത്തി. പ്രാഥമികാവസ്ഥയില്‍ പ്രകടമാകത്തതും അതിവേഗം പടരുന്നതുമായ അപകടകാരിയായ ക്യാന്‍സറാണ് ഇത്.മക് ഗ്രാത്തിന്റെ മുഖത്തു ഒരു വലിയ പന്തിന്റെ വലിപ്പത്തോടെ അര്‍ബുദം ആധിപത്യം നേടി.

Image Title

ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ പോലും ആകാത്ത നിലയിലേക്ക് ഈ ക്യാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നു. എങ്ങനെ വിവരിച്ചാല്‍ പോലും അതിന്റെ ഭീകരതയുടെ നൂറില്‍ ഒരംശം മനസിലാക്കാന്‍ കഴിയില്ല. അങ്ങനെയാണ് 30 മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മക്ഗ്രാത്തിന്റെ മുഖത്തുള്ള ക്യാന്‍സര്‍ കോശങ്ങളെ മാറ്റുന്നത്.


Image Title

എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആ മുഖത്തേക്ക് നോക്കാന്‍ പോലും ആ യുവാവിന് കഴിയുമായിരുന്നില്ല. തുന്നിച്ചേര്‍ക്കലുകള്‍ മുദ്രവച്ച കുറച്ചു മാംസപിണ്ഡം മാത്രമായി മുഖത്തിന്റെ ഒരു വശം മാറി.


Image Title


ഇതു ശരിയാക്കാന്‍ ശ്രമിച്ച അടുത്ത ശസ്ത്രക്രിയയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ചെയ്തു. മാംസം മുഖത്തു തന്നെയിരുന്നു അഴുകാന്‍ തുടങ്ങി. മുഖത്തിന്റെ പകുതിയില്‍ മനുഷ്യനും മറുപകുതിയില്‍ ഒരു സത്വവുമായി ജീവിക്കേണ്ട ഗതികേടിലെത്തി മാക് ഗ്രാത്തിന്. ഒരു കണ്ണിന്റെ സ്ഥാനത്തു തുരങ്കത്തെ അനുസ്മരിപ്പിക്കും പോലെയുള്ള ഭയാനകമായ ഒരു താഴ്ച ഭീതിപ്പെടുത്തുന്ന കാഴ്ചയായി മാറി.

Image Title

അങ്ങനെയുള്ള അവസ്ഥയില്‍ ഒരു വര്ഷം ജീവിക്കേണ്ടി വന്നു മാക്ഗ്രാത്തിന്. കാലക്രമേണ ഈ വിടവ് സ്വാഭാവികമായി അടഞ്ഞു എങ്കിലും അണുബാധയും അതിവേദനയും പതിവായതോടെ മാക് മിഷിഗണിലെ ഒരു പ്ലാസ്റ്റിക്‌ സര്‍ജനെ സമീപിച്ചു. ഡോ: കാന്ക്രിറ്റ് മാക് ഗ്രാത്തിനെ സഹായിക്കാന്‍ തയ്യാറായി.കൈത്തണ്ടില്‍ നിന്നും കാലില്‍ നിന്നും ചര്‍മ്മമെടുത്തു ഡോക്ടര്‍ മാക്ഗ്രാത്തിന്റെ മുഖത്തു പ്ലാസ്റ്റിക് സര്‍ജറി നടത്തി. കാലം പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതോ എന്തോ, ഇത്തവണ മാക്ഗ്രാത്തിന്റെ ശരീരം പ്രതിഷേധിച്ചില്ല. അങ്ങനെ രോഗാവസ്ഥയ്ക്കു ശമനം ഉണ്ടായി.

Image Title

ഇപ്പോള്‍ വൈരൂപ്യത്തെ ഈ യുവാവ് ഭയക്കുന്നില്ല. ജീവിക്കാന്‍ കഴിയുന്നത്‌ തന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാണ് മാക് ഗ്രാത്തിന്റെ പക്ഷം. അങ്ങനെയാണ് പണ്ടുണ്ടായിരുന്ന ജീവിതശൈലിയിലേക്ക് മുഖം നഷ്ടപ്പെട്ട ഈ യുവാവ് വീണ്ടും നടന്നടുക്കുന്നത്.ഭക്ഷണം കഴിക്കാനും സംസാരിക്കാനും ശ്വസിക്കാനും കഴിയുന്നതിലും അധികം ഭാഗ്യമില്ല എന്ന് മാക്ഗ്രാത്തിന്റെ പുഞ്ചിരി സ്ഥാപിക്കുകയാണ്.

Read More >>