ടോയ്‌ലറ്റിലേക്കാള്‍ മലിനം നമ്മുടെ അടുക്കള; ബാക്റ്റീരിയയ്ക്ക് വളരാൻ ധാരാളം ഇടങ്ങള്‍

അടുക്കളയാണ് ഇത്തരം ബാക്റ്റീരിയകളുടെ ശക്തികേന്ദ്രം എന്ന് പഠനത്തില്‍ തെളിയുന്നു. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചില്‍ രണ്ട് ലക്ഷത്തിലധികം ബാക്റ്റീരിയകള്‍ വസിക്കുന്നുണ്ട്. കക്കൂസിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരിയകള്‍ അടുക്കളയില്‍ ഉണ്ടാകും.

ടോയ്‌ലറ്റിലേക്കാള്‍ മലിനം നമ്മുടെ അടുക്കള; ബാക്റ്റീരിയയ്ക്ക് വളരാൻ ധാരാളം ഇടങ്ങള്‍

വായുവിലെ സൂക്ഷ്മമായ കണികകളും കാര്‍ബണും ന്യൂമോണിയ പോലുള്ള ശ്വാസകോശരോഗങ്ങളെ രൂക്ഷമാക്കുന്നവയാണ്. രോഗികള്‍ ആന്‌റിബയോട്ടിക്കുകളോട് പ്രതികരിക്കാത്തതിന്‌റെ പ്രധാനകാരണവും ഇതുതന്നെയെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇത്തരം ബാക്റ്റീരിയകള്‍ അകത്തും പുറത്തുമുള്ള അന്തരീക്ഷമലിനീകരണത്തിനെ മറികടക്കാന്‍ കെല്‍പുള്ളവയാണ്. മലിനീകരണം അധികമാകുമ്പോള്‍ രോഗസംക്രമം വര്‍ദ്ധിക്കാനുള്ള സാധ്യതകളും അധികമാകുന്നു.

അടുക്കളയാണ് ഇത്തരം ബാക്റ്റീരിയകളുടെ ശക്തികേന്ദ്രം എന്ന് പഠനത്തില്‍ തെളിയുന്നു. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചില്‍ രണ്ട് ലക്ഷത്തിലധികം ബാക്റ്റീരിയകള്‍ വസിക്കുന്നുണ്ട്. കക്കൂസിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരിയകള്‍ അടുക്കളയില്‍ ഉണ്ടാകും.

'ബാക്റ്റീരിയയ്ക്ക് ജീവിക്കാന്‍ ആഹാരം വേണം. അത് കിട്ടുന്നത് അടുക്കളയില്‍ നിന്നുമാണ്. ഉച്ഛിഷ്ടം ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്റ്റീരിയകള്‍ വളരും,' ജനറല്‍ ഫിസിഷ്യന്‍ ഡോ. ഗീത നായ്ഡു പറയുന്നു.

മൊബൈല്‍ ഫോണുകളും ഇത്തരത്തില്‍ ഒരു ബാക്റ്റീരിയ വാഹിനിയാണ്. അടുക്കളയിലും ടോയ്‌ലറ്റിലുമെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കൊണ്ടാണത്. ടച്ച് സ്‌ക്രീനില്‍ എപ്പോഴും സ്പര്‍ശിക്കുന്നതിനാല്‍ കൈകള്‍, ചെവി, വായ എന്നിവിടങ്ങളിലൂടെ ബാക്റ്റീരിയകള്‍ക്ക് ശരീരത്തില്‍ പ്രവേശിക്കാനാകും. ഫോണിലെ താപനിലയും ബാക്റ്റീരിയയ്ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.

മൈക്രോവേവ് അവനുകള്‍, അടുക്കളയിലെ സ്റ്റൗ, പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന താപവും നൈട്രജന്‍ ഓക്‌സൈഡും, അഗര്‍ബത്തിയില്‍ നിന്നും ഉണ്ടാകുന്ന ഹൈഡ്രോകാര്‍ബണുകള്‍, ടൂത്ത് ബ്രഷുകള്‍, വാട്ടര്‍ ഹീറ്റര്‍, വേപ്പറൈസര്‍ എന്നിങ്ങനെ വീടിനുള്ളില്‍ ബാക്റ്റീരിയ വളരുന്ന ഇടങ്ങള്‍ അലവധിയാണ്.

Read More >>