ഡയറ്റിങ് ലൈംഗികാസ്വാദനത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ഇത് ലൈംഗികാസ്വാദനത്തെ ബാധിക്കുന്നതിനോടൊപ്പം തളർച്ചയും വിഷാദവുമുണ്ടാക്കും.

ഡയറ്റിങ് ലൈംഗികാസ്വാദനത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

നിയന്ത്രിതാഹാര ക്രമം ലൈംഗികാസ്വാദനത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന 'കീറ്റോ' ഡയറ്റിനെപ്പറ്റിയാണ് പുതിയ പഠനങ്ങൾ പുറത്തു വരുന്നത്. ഏറ്റവും ഫലപ്രദമായ ഡയറ്റാണ് കീറ്റോയെന്നും ലൈംഗികാസ്വാദനത്തെ ഇത് മെച്ചപ്പെടുത്തുമെന്നുമായിരുന്നു ധാരണയെങ്കിലും ഏറ്റവും പുതിയ പഠനഫലങ്ങൾ ഇത് ഖണ്ഡിക്കുന്നു.

"ഏറ്റവും ചുരുങ്ങിയ കാർബോഹൈഡ്രേറ്റ് ലഭിക്കുന്ന ഡയറ്റാണ് കീറ്റോ. 20 മുതൽ 50 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് മാത്രമാണ് ദിവസവും കീറ്റോ വഴി ലഭിക്കുക. ഉയർന്ന കൊഴുപ്പും ശരാശരി പ്രോട്ടീനും ഇതിനോടൊപ്പം ലഭിക്കും. ഹോർമോണുകളുടെ സന്തുലാതാവസ്ഥയെ ഇത് ദോഷകരമായി ബാധിക്കും. കാർബോഹൈഡ്രേറ്റ് കുറഞ്ഞാൽ തൈറോയ്ഡിന്റെ പ്രവർത്തനക്ഷമത കുറയും. ഇത് ലൈംഗികാസ്വാദനത്തെ ബാധിക്കുന്നതിനോടൊപ്പം തളർച്ചയും വിഷാദവുമുണ്ടാക്കും."- ന്യൂട്രീഷ്യനിസ്റ്റ് ലില്ലി സൗറ്റെർ പറയുന്നു.

കുട്ടികൾക്ക് വേണ്ടിയാണ് കീറ്റോ ഡയറ്റ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ക്രമേണ ഇത് സർവസ്വീകാര്യമായ ഒന്നായി മാറുകയായിരുന്നു. എന്നാൽ ശരിയായി കാർബോഹൈഡ്രേറ്റ് ലഭിക്കാത്തതു വഴി ലൈംഗികാസ്വാദനത്തെ ദോഷകരമായി ബാധിക്കുമെന്ന് തെളിഞ്ഞതിനെത്തുടർന്ന് മറ്റു ഡയറ്റുകൾ പരീക്ഷിക്കുന്നതാവും ഉത്തമം.

Story by
Read More >>