'ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍' പൗഡർ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് ക്യാൻസർ; 32000 കോടി രൂപ പിഴവിധിച്ച് കോടതി

പൗഡറിൽ ആസ്ബറ്റോസ് കലന്നതാണ് ക്യാൻസർ വരാനുള്ള കാരണം. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതിയുടെ വിധി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡർ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് ക്യാൻസർ; 32000 കോടി രൂപ പിഴവിധിച്ച് കോടതി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് ക്യാന്‍സറിനിടയാക്കിയെന്ന കേസില്‍ അമേരിക്കന്‍ കോടതി കമ്പനിയ്ക്ക് 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു.

പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. പൗഡറിൽ ആസ്ബറ്റോസ് കലന്നതാണ് ക്യാൻസർ വരാനുള്ള കാരണമായി ഉന്നയിക്കപ്പെട്ടിരുന്നത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതിയുടെ വിധി.

എന്നാൽ കഴിഞ്ഞ 40 വർഷമായി ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി തങ്ങളുടെ ടാൽക്കം പൗഡറിൽ ആസ്ബറ്റോസ് ചേർത്തിരുന്നതായും ഇത് മറച്ച് വെച്ച് വിപണനം നടത്തുന്നതായും പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. ഇത് സ്ഥിരമായി ഉപയോഗിച്ചതിനെ തുടർന്ന് കൂടുതൽ സ്ത്രീകൾക്കും അണ്ഡാശയ അർബുദമാണ് പിടിപെട്ടിരിക്കുന്നത്. അതിനാൽ തന്നെപരസ്യത്തോടൊപ്പം അണ്ഡാശയ ക്യാൻസറിന് കാരണമാകും എന്നത് കൂടെ കൂട്ടിച്ചേർക്കണമെന്ന് ലാനിയര്‍ പറഞ്ഞു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മെസോതെലിയോമ എന്ന ക്യാന്‍സര്‍ വന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോ എന്നയാള്‍ക്ക് 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍പ് ന്യൂ ജേഴ്സി കോടതിയും വിധിച്ചിരുന്നു.

Read More >>