ഇന്ത്യ ഉടന്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യമായി മാറുമെന്ന് പഠനം

നഗരങ്ങളില്‍ 20 ശതമാനം പേരും പ്രമേഹബാധിതരാണ്. തെറ്റായ ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് പ്രമേഹം വരാനുള്ള പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഉടന്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യമായി മാറുമെന്ന് പഠനം

താമസിയാതെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പഠനം. പ്രമേഹരോഗ വിദഗ്ധന്‍ ഡോ. പ്രഭാകര്‍ ജാത്തറാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ശേഷം ഇക്കാര്യം അറിയിച്ചത്. നിലവില്‍ രാജ്യത്ത് ഏഴ് കോടി പ്രമേഹബാധിതരുണ്ട്. ഏഴ് കോടി പേര്‍ താമസിയാതെ പ്രമേഹ രോഗികളാകുമെന്നും പ്രഭാകര്‍ പറഞ്ഞു.

നഗരങ്ങളില്‍ 20 ശതമാനം പേരും പ്രമേഹബാധിതരാണ്. തെറ്റായ ഭക്ഷണക്രമവും വ്യായാമത്തിന്റെ അഭാവവുമാണ് പ്രമേഹം വരാനുള്ള പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം 40 മിനിറ്റ് നടക്കുകയോ വ്യായാമങ്ങള്‍ ചെയ്യുകയോ വഴി പ്രമേഹത്തെ അകറ്റി നിര്‍ത്താമെന്ന് അദ്ദേഹം പറഞ്ഞു. അരക്കെട്ടിന്റെ വണ്ണം 34 സെന്റീമീറ്ററില്‍ അധികമാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More >>