ഉദ്ധാരണമില്ലായ്മ ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമാകാം

ഉദ്ധാരണ ശേഷിക്കുറവ് അനുഭവപ്പെടുകയാണ് എങ്കിൽ, അത് കേവലമൊരു ലൈംഗീക ബലഹീനതയായി കാണാതെ കൂടുതൽ ഗൗരവമായി കണക്കാക്കി ഹൃദയത്തെ സംരക്ഷിക്കണം

ഉദ്ധാരണമില്ലായ്മ ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമാകാം

ഹൃദയസംബന്ധമായ രോഗത്തെ പ്രകടമാക്കുന്ന മറ്റു പല രോഗ ലക്ഷണങ്ങളും ഉണ്ടാകും. പുരുഷൻമാരിൽ ഉദ്ധാരണ ശേഷിക്കുറവും ഇത്തരത്തിലൊന്നാണ് എന്നറിയുമോ? വൈദ്യശാസ്ത്ര മേഖലയിലെ കണ്ടെത്തലുകൾ അങ്ങനെയാണ് പറയുന്നത്. ഉദ്ധാരണ ശേഷിക്കുറവിനെ ലൈംഗീകതയുമായി മാത്രം ബന്ധപ്പെടുത്തിയാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിരുന്നത്. പ്രായം ചെല്ലുമ്പോഴും, മറ്റു രോഗങ്ങളാൽ ആരോഗ്യം ക്ഷയിക്കുമ്പോഴും അതിലൊന്നു മാത്രമായി ഉദ്ധാരണ ശേഷിക്കുറവിനെ കണ്ടിരുന്നു. സാധാരണയായി ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ആത്മവിശ്വാസമില്ലായ്മ, ആകാംഷ, ഡിപ്രഷൻ തുടങ്ങിയ മാനസികാസ്വാസ്ത്യ രോഗങ്ങൾ പ്രകടമാകാറുണ്ട്. എന്നാൽ അതു മാത്രമല്ല, ശാരീരികമായ ആരോഗ്യത്തിന് ശ്രദ്ധ നൽകേണ്ടുന്ന സമയമാണ് ഇത്.

ഉദ്ധാരണ ശേഷിക്കുറവുള്ള പുരുഷൻമാരിൽ ഹൃദ്‌രോഗ സാധ്യതകൾ കൂടുതലാണ് എന്ന് പഠനങ്ങൾ പറയുന്നു. രക്തധമനികളുടെ ആരോഗ്യമില്ലായ്മയാണ് ഉദ്ധാരണത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളിൽ ഒന്ന്. ഈ ഘടകം തന്നെ ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കാം. ചടുലതയോടെ പ്രവർത്തിക്കാത്ത ധമനികൾക്ക് ഹൃദയത്തിന്റെ പ്രവർത്തനത്തെയും സഹായിക്കാൻ സാധിക്കില്ല. കരോറ്റിഡ് സംബന്ധമായ കാരണങ്ങളാൽ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയും ഉദ്ധാരണമില്ലായ്മ സംഭവിക്കാം. ഈ അവസ്ഥ ഹൃദയത്തിലെ ധമനികളിൽ സംഭവിച്ചാൽ ബ്ലോക്ക്, ഹൃദയ സത്ഭംനം തുടങ്ങിയ അവസ്ഥയുണ്ടാകാം എന്നു പറയേണ്ടതില്ലെലോ.

പ്രായമേറുമ്പോൾ ശരീരത്തിന് സ്വഭാവികമായും ഉണ്ടാകാനിടയുള്ള അവശതയുമായിട്ടല്ല ഗവേഷകർ ഇക്കാര്യങ്ങളെ നോക്കി കാണുന്നത്. ഗുരുതരമായ രോഗങ്ങളില്ലാത്ത ചെറുപ്പക്കാരായവർ ഈ സാഹചര്യങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണണം എന്ന് ഇവർ താൽപര്യപ്പെടുന്നു. ഉദ്ധാരണ ശേഷിക്കുറവ് അനുഭവപ്പെടുകയാണ് എങ്കിൽ, അത് കേവലമൊരു ലൈംഗീക ബലഹീനതയായി കാണാതെ കൂടുതൽ ഗൗരവമായി കണക്കാക്കി ഹൃദയാരോഗ്യത്തെ സംരക്ഷിക്കണമെന്നു സാരം.

Read More >>