കൊച്ചിയില്‍ മീന്‍ ആപ്പ്! അയില, മത്തി, ചൂര, ചാള... ഓണ്‍ലൈനായി വാങ്ങാം

കടയിൽ പോയി മീൻ വാങ്ങുന്ന കാലം കഴിഞ്ഞെന്നു പറയുകയാണ് കൊച്ചിയിലെ ഓൺലൈൻ മീൻ വില്പന നടത്തുന്ന സതീഷ് സരസന്‍...

കൊച്ചിയില്‍ മീന്‍ ആപ്പ്! അയില, മത്തി, ചൂര, ചാള... ഓണ്‍ലൈനായി വാങ്ങാം

പണ്ടൊക്കെ വല്ലപ്പോഴും മീന്‍ മേടിക്കുന്നവരായിരുന്നു മലയാളികള്‍. ''മീനില്ലാതെ എങ്ങനെയാ ചോറു കഴിക്കുന്നെ?'' എന്ന് ചോദിക്കുന്ന ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ ആ വീട്ടില്‍ മീന്‍ നിര്‍ബന്ധമായിരിക്കും. അങ്ങനെയെങ്കില്‍ ദൂരെ നിന്നും സൈക്കിളില്‍ കൊണ്ടുവരുന്ന മീന്‍ കൂവുന്നത് കാതോര്‍ത്തു നില്‍ക്കണം. എങ്ങാനും അയാള്‍ കടന്നു പോയാല്‍ അടുത്ത സൈക്കിള്‍ നോക്കി നില്‍ക്കണം. ഈ കാലവും കഴിഞ്ഞ് പ്രത്യേക ഫിഷ് മാര്‍ക്കറ്റുകള്‍ നിലവില്‍ വന്നിരുന്നു. ഇപ്പോഴിതാ ഫിഷ് മാര്‍ക്കറ്റുകളുടെ കാലവും കടന്നു പോയിരിക്കുന്നു. ഒരു വിരല്‍ത്തുമ്പില്‍, ഒറ്റക്ലിക്കില്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ വീട്ടുപടിക്കലെത്തുന്ന ഓണ്‍ലൈന്‍ യുഗത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മീന്‍ വില്‍പ്പനയിലും ഈ ഓണ്‍ലൈന്‍ യുഗം എത്തിക്കഴിഞ്ഞിരിക്കുന്നു.

മൊബൈല്‍ ആപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ ഇനി മുതല്‍ നല്ല ഫ്രെഷായ മീന്‍ വീട്ടിലെത്തും. പറയുന്നത് ഹെല്‍ത്തി ഫിഷ്‌ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് നടത്തുന്ന സതീഷ്. മൂന്നു വര്‍ഷത്തിലധികമായി സതീഷിന്റെ ഹെല്‍ത്തി ഫിഷ്‌ കൊച്ചിയില്‍ അങ്ങോളമിങ്ങോളം നല്ല ഫ്രെഷായ മീന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട്. ഹാര്‍ബറില്‍ നിന്നും നേരിട്ട് വാങ്ങുന്നത് കൊണ്ടാണ് സ്ഥാപനത്തിന്റെ പേര് പോലെ തന്നെ ഫ്രഷായ മീന്‍ കസ്റ്റമേഴ്‌സിന് കൊടുക്കാന്‍ സാധിക്കുന്നതെന്ന് സതീഷ് പറയുന്നു. ആയിരത്തോളം സ്ഥിരം കസ്റ്റമേഴ്‌സ് ഇപ്പോള്‍ത്തന്നെ ഹെല്‍ത്തി ഫിഷിനുണ്ട്. കൂടാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാമുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവിടങ്ങളിലും ഫിഷ് സപ്ലൈ ചെയ്യുന്നുണ്ട. വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ ആയി സ്ഥലവും ആവശ്യമുള്ള മീനും ഓര്‍ഡര്‍ ചെയ്താല്‍ മതിയാകും.

മൊബൈല്‍ പ്ലേസ്‌റ്റോറില്‍ നി്ന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രാവിലെ ഓര്‍ഡര്‍ ചെയ്താല്‍ ഏകദേശം ഉച്ചയോട് കൂടി മീന്‍ വീട്ടിലെത്തും. ട്രോളിംഗ് നിരോധനത്തില്‍ ഉള്‍പ്പെടാത്ത എല്ലാ ഫിഷും ഹെല്‍ത്തി ഫിഷില്‍ നിന്ന് ലഭിക്കുമെന്ന് സതീഷ് പറയുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഇല്ലാത്ത ഫിഷാണ് തങ്ങള്‍ നല്‍കുന്നതെന്ന് സതീഷ് ഉറപ്പു നല്‍കുന്നുണ്ട്. ഹെല്‍ത്തി ഫിഷ് എന്ന സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്.

Read More >>