"വെളിച്ചെണ്ണ ശുദ്ധമായ വിഷം" ഞെട്ടിക്കുന്ന പഠനവുമായി ഹാർവാഡ് യൂണിവേഴ്സിറ്റി പ്രൊഫസർ!

കിട്ടാവുന്നതിൽ ഏറ്റവും മോശമായ ആഹാരമാണിത്; വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് പുതിയ പഠനങ്ങൾ

വെളിച്ചെണ്ണ ശുദ്ധമായ വിഷം ഞെട്ടിക്കുന്ന പഠനവുമായി ഹാർവാഡ് യൂണിവേഴ്സിറ്റി പ്രൊഫസർ!

വെളിച്ചെണ്ണ ശുദ്ധമായ വിഷമാണെന്ന് കണ്ടെത്തൽ. അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റി താൽക്കാലിക പ്രൊഫസറായ കാരിൻ മിഷേൽസാണ് വെളിച്ചണ്ണ വിഷമാണെന്ന പഠനം പുറത്ത് വിട്ടത്. കാരിൻ തൻ്റെ യൂട്യൂബ് പ്രഭാഷണത്തിലാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് വിവരിച്ചത്. 'വെളിച്ചെണ്ണയും മറ്റ് പോഷകാഹാര അബദ്ധങ്ങളും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇത്തരമൊരു പരാമർശം അവർ നടത്തിയത്. "കിട്ടാവുന്നതിൽ ഏറ്റവും മോശമായ ആഹാരമാണ് വെളിച്ചെണ്ണ"- കാരിൻ പറഞ്ഞു. ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിലെ ടി എച്ച് ചാൻ സെന്ററിൽ പ്രൊഫസർ ആണ് കാരിൻ

വെള്ളിച്ചെണ്ണ ഉപയോഗത്തിലെ പ്രശ്നങ്ങളെകുറിച്ച് നിരവധി പഠനങ്ങൾ സമീപ കാലത്ത് ഉണ്ടായിട്ടുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠന റിപ്പോർട്ടിൽ വെളിച്ചെണ്ണയുടെ അപകടങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു.

വെളിച്ചെണ്ണയിൽ ഉള്ള കൊഴുപ്പിന്റെ 80 ശതമാനം കൊഴുപ്പും സാന്ദ്രീകൃത കൊഴുപ്പാണ്. എന്നാൽ വെണ്ണയിൽ 60 ശതമാനവും ബീഫിൽ 50 ശതമാനവും മാത്രമേ സാന്ദ്രീകൃത കൊഴുപ്പുള്ളൂ. അതിനാൽ ഇവയെക്കാൾ കുഴപ്പക്കാരൻ വെളിച്ചെണ്ണയാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. സാന്ദ്രീകൃത കൊഴുപ്പ് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നാണ് വൈദ്യശാസ്ത്ര നിഗമനം

ആരോഗ്യപരമായ ഭക്ഷണങ്ങളിലൊന്നാണ് വെളിച്ചെണ്ണ എന്ന് പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും അത് തെളിയിക്കാൻ കൃത്യമായ തെളിവുകൾ ഇല്ലെന്നാണ് ടാഫ്റ്സ് യൂണിവേഴ്സിറ്റി പ്രൊഫസറും യുഎസ് ഗവണ്മെന്റ് ഡയറ്ററി ഗൈഡലൈൻസ് അഡ്വൈസറി കമ്മിറ്റി വൈസ് ചെയർപേ്സൺ ആലീസ് ലിച്ടെൻ പറയുന്നത്

കേരളത്തിലുള്ളവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇവിടെ സുലഭമായതും വെളിച്ചെണ്ണയാണെങ്കിലും അത് ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധവെക്കണമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

Read More >>