എച്ച്1എന്‍1: ജനങ്ങള്‍ ജാഗ്രത പാലിക്കണം

2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എച്ച്1 എന്‍1 രോഗത്തെകുറിച്ച് അറിയേണ്ടതെല്ലാം...

എച്ച്1എന്‍1: ജനങ്ങള്‍ ജാഗ്രത പാലിക്കണം

മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പകര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നത്. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എച്ച്1 എന്‍1 രോഗത്തെകുറിച്ച് അറിയേണ്ടതെല്ലാം...

എന്താണ് എച്ച് 1 എന്‍ 1 എങ്ങനെ ഇത് പകരുന്നു?

വൈറസ് മൂലമൂണ്ടാകുന്ന ഒരു രോഗമാണ് എച്ച്1 എന്‍1.ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായുവിലൂടെയും, സൂക്ഷമകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍ നിന്ന് കൈകളിലൂടെയും ഇത് പകരുന്നു.

അപകടസാധ്യതയുള്ളവര്‍ ആരാണ്, അവരെ ഇതെങ്ങനെ പ്രത്യേകിച്ച് ബാധിക്കുന്നു ?

ജലദോഷ പനി ആയതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്. ഇവരെ ഹൈറിസ്‌ക്ക് ഗ്രൂപ്പ് എന്നു പറയുന്നു.

ഗര്‍ഭിണികള്‍,പ്രമേഹരോഗികള്‍, വൃക്ക- കരള്‍ രോഗം ബാധിച്ചവര്‍, ദീര്‍ഘകാല ചികിത്സയിലിരിക്കുന്ന ഹൃദ്രോഗികള്‍, രക്ത സമ്മര്‍ദ്ദം, ക്യാന്‍സര്‍. എച്ച് ഐ വി എയ്ഡ്‌സ് ബാധിതര്‍, നീണ്ട കലയളവില്‍ സ്റ്റിറോയിഡ്‌സ് ഉപയോഗിക്കുന്നവര്‍ എന്നിവരാണ് ഹൈ റിസ്‌ക്ക് ഗ്രൂപ്പില്‍പെട്ടവര്‍.

രോഗബാധയുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ?

പൊതുസ്ഥലത്ത് പോയതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.കൃത്യസമയത്ത് ആഹാരം കഴിക്കുക.പോഷകഗുണമുള്ള ചൂട് പാനിയങ്ങള്‍ ഇടവിട്ട് കുടിക്കുക.ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിനുകള്‍ അടങ്ങിയ പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.പാരമ്പര്യ രീതിയിലുള്ള പ്രതിവിധികളായ ചുക്ക്, കുരുമുളക്, തുളസി മുതലായ ചേര്‍ത്ത കാപ്പി കുടിക്കുക.വേണ്ടത്ര വിശ്രമം, ഉറക്കം മുതലായവ ഉറപ്പാക്കുക.

എച്ച്1എന്‍1 പകര്‍ച്ചപ്പനി ആകാവുന്ന ജലദോഷപ്പനി ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍?

പൊതുസ്ഥലത്ത് പോയതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.കൃത്യസമയത്ത് ആഹാരം കഴിക്കുക.പോഷകഗുണമുള്ള ചൂട് പാനീയങ്ങള്‍ ഇടവിട്ട് കുടിക്കുക.ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിനുകള്‍ അടങ്ങിയ പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.പാരമ്പര്യ രീതിയിലുള്ള ആയുഷ് പ്രതിവിധികളായ ചുക്ക്,കുരുമുളക്,തുളസി മുതലായവ ചേര്‍ത്ത് കാപ്പി കുടിക്കുക.വേണ്ടത്ര വിശ്രമം, ഉറക്കം മുതലായവ ഉറപ്പാക്കുക.രോഗപകര്‍ച്ച തടയുന്നതെങ്ങനെ?ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും നിര്‍ബന്ധമായും തൂവാലകൊണ്ടോ, ടവ്വല്‍ കൊണ്ടോ മൂക്കും, വായും മൂടണം. ഇത് കുട്ടികള്‍ മുതലുള്ളവര്‍ ആരോഗ്യ ശീലമാക്കണം.ജലദോഷപ്പനി, ചുമ മുതലായവയുള്ളവര്‍ ജോലിക്കോ, സ്‌ക്കൂളിലോ പോകാതെ വിശ്രമിക്കുന്നതു വഴി രോഗം കുറയ്ക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുകയും ചെയ്യും.

രോഗം വന്നാല്‍ എന്ത് ചെയ്യണം ?

എച്ച്1എന്‍1 പകര്‍ന്ന കിട്ടുന്ന ഭൂരിഭാഗംപേര്‍ക്കും അതിന്റെ നിസ്സാര തോതിലും തനിയെ മാറുന്നതുമായ എ വിഭാഗത്തില്‍പ്പെട്ട അസുഖമാണുണ്ടാകാറ്. ഇവര്‍ക്ക് പ്രത്യേകിച്ച് മരുന്നിന്റെ ആവശ്യമില്ല. മേല്‍ പറഞ്ഞ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

എച്ച1 എന്‍1 ന് പ്രത്യേക മരുന്നുണ്ടോ ,ഇതെല്ലാവരും ഉപയോഗിക്കണോ ?

എച്ച്1 എന്‍1 ന് ഒസള്‍ട്ടാമിവര്‍ എന്ന മരുന്ന് ലഭ്യമാണ്.എല്ലാ രോഗികള്‍ക്കും മരുന്ന് ആവശ്യമില്ല.കഠിനമായ രോഗമാണ് ഡോക്ടര്‍ നിര്‍ണ്ണയിച്ചവര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും.ഈ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

ഡോക്ടറെ കാണേണ്ട സാഹചര്യങ്ങള്‍ ഏതെല്ലാം?

ജലദോഷപ്പനി ബാധിച്ച വ്യക്തിയ്ക്ക് അസാധആരണമായ ശ്വാസംമുട്ടല്‍,നെഞ്ചുവേദന, മയക്കം, ചുണ്ടിലോ നഖങ്ങളിലോ നീലനിറം, കഫത്തില്‍ രക്തം എന്നിവയുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.ഹൈറിസ്‌ക്ക് ഗ്രൂപ്പില്‍പ്പെട്ട വ്യക്തികള്‍ക്ക് നിസ്സാരമായ ജലദോഷമോ, ചുമയോ വന്നാലും എച്ച്1എന്‍1 രോഗത്തിന്റെ സാദ്ധ്യതയെ കുറിച്ച് ഡോക്ടറോട് ആരായുകയും നിര്‍ദ്ദേശിക്കപ്പെട്ടാല്‍ മരുന്ന് കൃത്യമായി കഴിക്കുകയും വേണം.

ഈ രോഗം കണ്ടുപിടിക്കുന്നതിനായി പ്രത്യേക ലാബ് പരിശോധനയുണ്ടോ?

ഈ രോഗത്തിന് ചികിത്സ നല്‍കാനായി പ്രത്യേക ലാബ് പരിശോധയുടെ ആവശ്യമില്ലെന്നാണ് ലോകാരോഗ്യസംഘടനയുടേയും കേന്ദ്രമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശം.ഒരു ജില്ലയിലോ, പ്രദേശത്തോ ഉള്ള എച്ച്1എന്‍1 രോഗത്തിന്റെ സാന്ദ്രതയും പകര്‍ച്ചാവസ്ഥയും നിര്‍ണ്ണയിക്കാന്‍ വേണ്ടി ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തി വരുന്നുണ്ട്.