നിപ്പ; 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ സ്വന്തം ഫ്ലൈറ്റിൽ അയച്ച് കൊടുത്ത് മലയാളി ഡോക്ടർ

അബുദാബിയിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചത്.വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനാണ് ഡോ.ഷംഷീർ

നിപ്പ; 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ സ്വന്തം ഫ്ലൈറ്റിൽ അയച്ച് കൊടുത്ത് മലയാളി ഡോക്ടർ

നിപ്പ പേടിയിൽ മുങ്ങിയിരിക്കുന്ന കേരളത്തിന് ആശ്വാസമായി 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങളുമായി അബുദാബിയിൽ നിന്ന് ഡോക്ടർ ഷംഷീർ വയലിൻ്റെ പ്രൈവറ്റ് ജെറ്റ് എത്തി. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്ന ആശങ്കയ്ക്കാണ് ഇതോടെ തൽക്കാല ആശ്വാസമാകുന്നത്.


അബുദാബി ആസ്ഥാനമായ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനാണ് ഡോ.ഷംഷീർ. കാർഗോ വഴി അയച്ചാൽ വൈകും എന്നതിനാൽ പാസഞ്ചർ ഫ്ലൈറ്റിൽ ആണ് ഉപകരണങ്ങൾ അയച്ചത്.


പി പി ഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കോഴിക്കോട്ടുകാരനും, ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണ് എന്ന് കെ.കെ ശൈലജ അറിയിച്ചു.


Read More >>