ഡെങ്കി പടര്‍ന്നു പിടിക്കുന്നത്‌ കണ്ടെത്താന്‍ ഇനി ഗൂഗിള്‍ സെര്‍ച്ചും!

കൊതുകുജന്യ വൈറസ് രോഗമായ ഡെങ്കിപ്പനി, ഫലപ്രദമല്ലാത്ത ആശയവിനിമയം മൂലം പരമ്പരാഗത ഹോസ്പിറ്റലുകളില്‍ റിപ്പോർട്ടുചെയ്യുന്നത് കാലതാമസം എടുക്കുന്നുണ്ട്. എന്നാൽ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഈ വിഷയത്തില്‍ ഗൂഗിൾ സെര്‍ച്ചുകള്‍ വര്‍ദ്ധിക്കുമ്പോള്‍ വേഗത്തിൽ അലേർട്ടുകൾ നല്‍കാന്‍ കഴിയും

ഡെങ്കി പടര്‍ന്നു പിടിക്കുന്നത്‌ കണ്ടെത്താന്‍ ഇനി ഗൂഗിള്‍ സെര്‍ച്ചും!

ഗൂഗിള്‍ സെര്‍ച്ച്‌ ഉപയോഗിച്ചു ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്‌ അതിവേഗം കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, മറ്റു പകർച്ചവ്യാധികളെ വേഗത്തില്‍ കണ്ടെത്താനും ഇത് സഹായിക്കുമത്രേ. ഇൻഫ്നുവൻസ ട്രാക്ക് ചെയ്യാനായി അമേരിക്കന്‍ ഏജന്‍സികള്‍ മുൻകരുതലായി നടത്തിയ ഒരു ഗവേഷണത്തിലാണ് ഗൂഗിള്‍ സെര്‍ച്ചിന്റെ ഇങ്ങനെയൊരു പ്രയോജനം കണ്ടെത്തിയത്.അവികസിത രാജ്യങ്ങളില്‍ ആയിരിക്കും ഇതു കൂടുതല്‍ പ്രയോജനം ചെയ്യുക.

ഗൂഗിൾ സെർച്ച് അന്വേഷണങ്ങള്‍ (ആർആർആർ) എന്ന് അറിയപ്പെടുന്ന ഗണിത മോഡലിംഗ് ടൂളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗൂഗിൾ ഫ്ലൂ ട്രെൻഡ്സ്, ഗൂഗിൾ ഡെങ്കി ട്രെൻഡ് തുടങ്ങിയ മുന്‍കാല സംവിധാനങ്ങള്‍ പ്രതീക്ഷിച്ചത്ര ഫലം നല്‍കാതിരുന്നതാണ് പുതിയ ഒരു രീതി പരീക്ഷിക്കാന്‍ ഇടയാക്കിയത്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. മെക്സിക്കോ, ബ്രസീൽ, തായ്ലൻഡ്, സിംഗപ്പൂർ, തായ്വാൻ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ ഗൂഗിള്‍ സെര്‍ച്ച്‌ ഉപകാരപ്പെടുന്ന വിലയിരുത്തലുകളില്‍ ഇവര്‍ എത്തി ചേര്‍ന്നു.

ഓരോ വർഷവും 390 ദശലക്ഷം ആളുകൾക്ക് ഡെങ്കി ബാധിക്കുന്നു എന്നാണ് കണക്ക്.കൊതുകുജന്യ വൈറസ് രോഗമായ ഡെങ്കിപ്പനി, ഫലപ്രദമല്ലാത്ത ആശയവിനിമയം മൂലം പരമ്പരാഗത ഹോസ്പിറ്റലുകളില്‍ റിപ്പോർട്ടുചെയ്യുന്നത് കാലതാമസം എടുക്കുന്നുണ്ട്. എന്നാൽ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഈ വിഷയത്തില്‍ ഗൂഗിൾ സെര്‍ച്ചുകള്‍ വര്‍ദ്ധിക്കുമ്പോള്‍ വേഗത്തിൽ അലേർട്ടുകൾ നല്‍കാന്‍ കഴിയും എന്നും ഇവര്‍ പറയുന്നു.ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ഈ രാജ്യങ്ങളില്‍ ദിനംപ്രതി വര്‍ധിക്കുന്നതും ഇങ്ങനെ ഒരു നിഗമനത്തിലെത്താന്‍ ഇവരെ സഹായിച്ചു.

ഗൂഗിള്‍ ട്രെന്റ്സ് വിലയിരുത്തുമ്പോള്‍ ഡെങ്കി സംബധിച്ച അന്വേഷണം ഏറ്റവും അധികം ഉണ്ടാകുന്ന രാജ്യത്തെയും പ്രദേശത്തെയും കണ്ടെത്താന്‍ കഴിയും. ഒപ്പം അവിടുത്തെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരമുള്ള പകര്‍ച്ചവ്യാധികളുടെ റിപ്പോര്‍ട്ടും, കാലാവസ്ഥ പഠനവും എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഡെങ്കി സാധ്യതകളെക്കുറിച്ചു വ്യക്തമായ ഒരു ധാരണ ലഭിക്കും.ഡെങ്കി ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതിനിടയിൽ സർക്കാരുകളും ആശുപത്രികളും മുന്നറിയിപ്പ് നൽകുന്നതിന് ഈ ബദൽ മാർഗ്ഗം ഉപയോഗിക്കാറുണ്ട്. യാത്രക്കാർക്ക് സുരക്ഷിതമായ വിവരങ്ങൾ ലഭ്യമാക്കുവാനും ഈ ടൂള്‍ പ്രയോജനപ്പെടുത്താവുന്നതാണ്

Read More >>