കൊഴുത്ത പാല്‍ കുടിച്ച് പ്രമേഹത്തിനെ അകറ്റി നിര്‍ത്താമെന്ന് പുതിയ പഠനം

കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ഉപയോഗിക്കുന്നവരേക്കാള്‍ മെച്ചമൊന്നുമല്ലെന്ന് ഗവേഷകന്‍ ആയ ദാരിയുഷ് മൊസാഫറിന്‍ പറയുന്നു. എന്നാലും ഇത് പ്രാധമിക ഫലങ്ങള്‍ മാത്രമാണെന്നും ഔദ്യോഗിക അറിയിപ്പായി കരുതരുതെന്നും മൊസാഫറിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൊഴുത്ത പാല്‍ കുടിച്ച് പ്രമേഹത്തിനെ അകറ്റി നിര്‍ത്താമെന്ന് പുതിയ പഠനം

കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍. പതിനഞ്ച് വര്‍ഷക്കാലത്തെ പഠനത്തില്‍ 3333 ആളുകളെ നിരീക്ഷിച്ചതിന്‌റെ അടിസ്ഥാനത്തിനാണ് ശാസ്ത്രജ്ഞര്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയത്.

കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ഉപയോഗിക്കുന്നവരേക്കാള്‍ മെച്ചമൊന്നുമല്ലെന്ന് ഗവേഷകന്‍ ആയ ദാരിയുഷ് മൊസാഫറിന്‍ പറയുന്നു. എന്നാലും ഇത് പ്രാധമിക ഫലങ്ങള്‍ മാത്രമാണെന്നും ഔദ്യോഗിക അറിയിപ്പായി കരുതരുതെന്നും മൊസാഫറിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കുറഞ്ഞ കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ പ്രത്യേകിച്ച് ഗുണമൊന്നും നല്‍കുന്നില്ലെന്നിരിക്കേ എന്തിനാണ് കൊഴുപ്പുള്ളത് ഉപേക്ഷിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആളുകളോട് നല്ല കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ കഴിക്കണമെന്ന് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കൊഴുപ്പിനെപ്പറ്റിയുള്ള പരാമര്‍ശം തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൊഴുപ്പ് നല്ലതും ചീത്തയും ഉണ്ടെന്നും നല്ല കൊഴുപ്പ് കാലറി അളവ് കുറയ്ക്കുമെന്നും പ്രമേഹ വിദഗ്ധയായ ഡോ. സൂസന്‍ സ്പ്രാറ്റ് പറഞ്ഞു.

Story by