ആരോഗ്യപൂർണമായ ലൈംഗിക ബന്ധത്തിന് ശാസ്ത്രം നിർദേശിക്കുന്ന ചില വഴികൾ

മദ്യം ലൈംഗിക വികാരത്തെ ഉണർത്തുന്നുണ്ടെങ്കിലും ലൈംഗിക ബന്ധത്തിന് അത് തടസമായി നിൽക്കുന്നു

ആരോഗ്യപൂർണമായ ലൈംഗിക ബന്ധത്തിന് ശാസ്ത്രം നിർദേശിക്കുന്ന ചില വഴികൾ

ലൈംഗിക ജീവിതം ആസ്വാദ്യകരമാവുന്നതിനൊപ്പം തന്നെ ആരോഗ്യകരവുമാവണ്ടേ? ഇതാ ശാസ്ത്രം നിർദ്ദേശിക്കുന്ന അഞ്ച് കാര്യങ്ങൾ

1.പോഷകാഹാരത്തിൽ നിന്ന് ആരോഗ്യമുള്ള ലൈംഗികത

ഞരമ്പുകളുടെ ശരിയായ പ്രവർത്തനം, ഹോർമോണിന്റെ അളവിലുള്ള കൃത്യത, രക്ത ചംക്രമണം എന്നിവ ആരോഗ്യകരമായ ലൈംഗികബന്ധത്തിന് സുപ്രധാനമാണ്. ഇവ കൃത്യമാവാൻ ധാരാളം വിറ്റാമിനുകളും മിനറലുകളും ആവശ്യമുണ്ട്. കൃത്യമായ ഡയറ്റിങ്, നാരുള്ള ഭക്ഷണം കഴിക്കുക, ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക എന്നിവയിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും ലഭിക്കുന്നു. സിറ്റ്രസ് അടങ്ങിയ പഴങ്ങളിൽ നിന്ന് കിട്ടുന്ന വിറ്റാമിൻ സി ഞെരമ്പുകളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങളും പച്ചക്കറികളും സ്ത്രീകളുടെ ലൈംഗികതയെ ഉണർത്തുകയും ചെയ്യുന്നു .

2. വിറ്റാമിൻ ഇ യും ലൈംഗികതയും

എണ്ണ, വെണ്ണ, അണ്ടിപ്പരിപ്പ്, കടല, ഗോതമ്പ് തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന വിറ്റാമിനുകൾ ലൈംഗികതയെ ബുദ്ധിമുട്ടിലാക്കും എന്നാണ് മിക്ക സ്പെഷ്യലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന് കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നിരുന്നാലും ഇവയുടെ അമിതമായ ഉപയോഗം കൊഴുപ്പ് വർദ്ധിക്കാൻ കാരണമാവുകയും അത് ആരോഗ്യ നിലയെ ബാധിക്കുകയും ചെയ്യുന്നു.

3. വ്യായാമത്തിലൂടെ നിയന്ത്രിക്കാം ഡിപ്രഷൻ

മിക്കപ്പോഴും ലൈംഗികതക്ക് തടസമായി നിൽക്കുന്ന വില്ലനാണ് ഡിപ്രഷൻ. എന്നാൽ കൃത്യമായ വ്യായാമത്തിലൂടെ ഇതിനെ മറികടക്കാൻ സാധിക്കുന്നതാണ്. വ്യായാമം എന്റ്രോഫൈൻ എന്ന കെമിക്കലിന്റെ അളവ് കൂട്ടുന്നു. മൂഡ്ചെയ്ഞ്ചിനെ കൺട്രോൾ ചെയ്യുന്ന രാസവസ്തുവാണ് എന്റ്രോഫൈൻ. വ്യായമത്തോടൊപ്പം ഇറച്ചി, മീൻ, ഉണങ്ങിയ പഴങ്ങൾ, തുടങ്ങിയവ ധാരാളമായി കഴിക്കുകയും ചെയ്യാം. പച്ച നിറമുള്ള പച്ചക്കറികളുടെ ഉപയോഗവും മനസിക സംഘർഷത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

4. കൊഴുപ്പിന്റെ നിയന്ത്രണം

കൊഴുപ്പ് ധാരാളമായി ശരീരത്തിന് അകത്തേക്ക് ചെല്ലുന്നത് കൊളസ്റ്റോളിന് കാരണമാകുമെന്ന് എല്ലാർക്കും അറിയാം. ഇത് ഹൃദയത്തിനോട് ചേർന്നുള്ള ഞരമ്പിനുള്ളിൽ തടിപ്പുകൾ ഉണ്ടാകാനും കാരണമാവുന്നു. ഇതേ പ്രവർത്തനം തന്നെയാണ് ലിംഗത്തിന് ചുറ്റുമുള്ള ഞരമ്പുകളിലും സംഭവിക്കുന്നത്. ലിംഗത്തിന്റെ ചലനത്തെ ഇത് സാരമായി ബാധിക്കുന്നു.

5. തളർത്തുന്ന മദ്യം

മദ്യം ലൈംഗിക വികാരത്തെ ഉണർത്തുന്നുണ്ടെങ്കിലും ലൈംഗിക ബന്ധത്തിന് അത് തടസമായി നിൽക്കുന്നു. കൂടുതലായി മദ്യം കഴിക്കുന്നയാൾക്ക് അവരുടെ സ്വഭാവത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പോലെ തന്നെ വികാരത്തേയും നിയന്ത്രിക്കാൻ കഴിയാതെ പോകുന്നു. ഇത് പൂർണ്ണവും ആരോഗ്യകരവുമായ ലൈംഗിക ബന്ധത്തിന് തടസം നിൽക്കുന്നു. സ്ത്രീകളിലെ ഹോർമോണായ ഈസ്ട്രജന് സമാനമായ പ്രവർത്തനമാണ് ആൽക്കഹോൾ നിർവഹിക്കുന്നത്. അതിനാൽ തന്നെ വൃഷണം ചുരുങ്ങിയിരിക്കാൻ ഇത് കാരണമാവുകയും ചെയ്യുന്നു .

ഭക്ഷണ ക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി ശാരീരിക- മാനസിക ഉന്മേഷം വർദ്ധിക്കുകയും ആരോഗ്യവും തൃപ്തികരവുമായ ലൈംഗിക ബന്ധം നില നിർത്താൻ സാധിക്കുകയും ചെയ്യുന്നു.

Story by
Read More >>