നഗരങ്ങളില്‍ വന്ധ്യത ഏറുന്നു: ഡോ എം ഗൗരിദേവി

ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ വാര്‍ഷികത്തില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു ഡോക്ടര്‍

നഗരങ്ങളില്‍ വന്ധ്യത ഏറുന്നു: ഡോ എം ഗൗരിദേവി

നഗരങ്ങളിലെ ആറില്‍ ഒന്ന് എന്ന നിലയ്ക്ക് ദമ്പതികളില്‍ വന്ധ്യത ഏറുന്നതായി ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റി ദേശീയ അധ്യക്ഷ ഡോ. എം ഗൗരിദേവി.

"രാജ്യത്ത് 10-15 ശതമാനം ജനങ്ങളില്‍ പ്രത്യുല്‍പ്പാദന് തടസമാകുന്ന അവസ്ഥകളും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ ചികിത്സ തേടുന്നത് ചെറിയ ശതമാനം ആളുകള്‍ മാത്രമാണ്. ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമാകുന്ന അവസ്ഥ ഉണ്ടാകണം"- എം ഗൗരിദേവി പറഞ്ഞു.

വന്ധ്യതയിലേയ്ക്ക് നയിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. ഡോക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ വാര്‍ഷികത്തില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു ഡോ. എം ഗൗരിദേവി