യുവാക്കൾ സൂക്ഷിക്കുക; ഉദ്ധാരണക്കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം

നേരത്തെ കണ്ടുവരുന്ന ഹൃദ്രോഗങ്ങളും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനായി 28 പഠനങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ വിശകലനത്തിലൂടെയാണ് സംഘം നിഗമനത്തിൽ എത്തിച്ചേർന്നത്.

യുവാക്കൾ സൂക്ഷിക്കുക; ഉദ്ധാരണക്കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം

ഉദ്ധാരണക്കുറവും ഇതു കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലുള്ള കഴിവില്ലായ്‌മയും യുവാക്കളിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. പുരുഷന്മാർക്ക് ആരോഗ്യം, ജീവിത നിലവാരം എന്നിവയ്ക്കു പുറമേ ഉദ്ധാരണശേഷിയും ഹൃദയാരോ​ഗ്യവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ​ഗവേഷകർ പറയുന്നു. പ്രായമാവുന്നത്, പുകവലി, പൊണ്ണത്തടി, പ്രമേഹം തുടങ്ങി ഉദ്ധാരണക്കുറവിനും ഹൃദയരോഗങ്ങൾക്കും കാരണങ്ങൾ സമാനമാണെന്നും പഠനത്തിൽ പറയുന്നു.

ബാപ്റ്റിസ്റ്റ് ഹെൽത്ത് സൗത്ത് ഫ്ളോറിഡിയിലെ ഡോ. ചുക്വീമാക്ക ഓൺസ്യൂ, ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ബ്രയോൺ വോ, മൗണ്ട് സീനായ് വൈദ്യശാസ്ത്ര കേന്ദ്രത്തിലെ എഹിമൻ അനീനി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിക്കുന്നതിനു ഉദ്ധാരണക്കുറവ് കാരണമാകുമെന്ന് കണ്ടെത്തൽ. ചെറുപ്പകാരിൽ ഹൃദയ രോഗങ്ങൾ കണ്ടുവരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്തുന്നതിനായി നിരവധി പഠനങ്ങളാണ് സംഘം നടത്തിയത്.

തുടർന്ന് യുവാക്കളിൽ നടത്തിയ പഠനത്തിൽ ഉദ്ധാരണക്കുറവ് കൂടുതലാളുകളിലും ഹൃദ്രോഗങ്ങൾക്ക് കാരണമാവുമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തുകയായിരുന്നു. നേരത്തെ കണ്ടുവരുന്ന ഹൃദ്രോഗങ്ങളും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനായി 28 പഠനങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ വിശകലനത്തിലൂടെയാണ് സംഘം നിഗമനത്തിൽ എത്തിച്ചേർന്നത്.

Read More >>