'രോഗിയെ കൊന്നിട്ടും പണം സമ്പാദിക്കണം': ഒരു ഡോക്ടറിൽ നിന്നും ഉണ്ടായ അനുഭവ സാക്ഷ്യം!

അയാളുടെ മുഖം പെട്ടന്ന് ചുവന്നു, എന്തോ കേട്ട് ഭ്രാന്തു പിടിച്ചത് പോലെ. അയാൾ പുലമ്പുന്നു, ചിലപ്പോൾ ആരെങ്കിലും അയാളുടെ ജീവിതത്തിൽ ആദ്യമായി ചോദിച്ച ചോദ്യമായതിനാലാവും. ആ ഡോക്ടർ ആ മുറിയിൽ വെപ്രാളം കാണിക്കുന്നു..!

രോഗിയെ കൊന്നിട്ടും പണം സമ്പാദിക്കണം: ഒരു ഡോക്ടറിൽ നിന്നും ഉണ്ടായ അനുഭവ സാക്ഷ്യം!

കഴിഞ്ഞ വെള്ളിയാഴ്ച ഈയുള്ളവൻ കോയമ്പത്തൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ആദ്യത്തെ ഫോൺ- എന്റെ അപ്പന്റെ സ്വന്തം പെങ്ങളുടേതാണ്, മുംബൈയിൽ നിന്നും. അതായത് അവരുടെ മകന്റെ ഭാര്യയുടെ പിതാവ്. അയാൾ അത്യാസന്ന നിലയിൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 70 ലക്ഷം രൂപയിൽ കൂടുതൽ മുടക്കിയെങ്കിലും ഒരു പ്രയോജനവുമില്ല.

തുടർന്ന് ഈ രോഗിയുടെ മകൾ എന്നെ വിളിക്കുന്നു. കാര്യങ്ങൾ ബ്രീഫ് ചെയുന്നു, അവർ പറഞ്ഞത് ഓരോ ദിവസവും "50000" രൂപയുടെ ഇൻജെക്ഷൻസ് കൊടുക്കുന്നു എന്നാണ്. അതും ഒരു മാസത്തിനകം..! ( മകൾ, ഭർത്താവ് രണ്ടുപേരും ടെക്കികൾ ആയി അമേരിക്കയിൽ ജോലി ചെയ്യുന്നു. ഈയുള്ളവൻ അവരുടെ "സാൻ ജോസി"ലുള്ള" വീട്ടിൽ ആഹാരം കഴിച്ചിട്ടുണ്ട് ) ഈ രോഗിയുടെ കൂടെ ഭാര്യ മാത്രമേയുള്ളു, ആരും സഹായിക്കാനില്ല. അവർ പറഞ്ഞു: 'ഒന്ന് ഡോക്ടറോട് കാര്യം അനേഷിക്കണം'. അവളുടെ അമ്മയ്ക്കും അപ്പനും ഡോക്ടർമാരോട് ചോദിക്കാൻ ഭയം..!

എന്റെ ഉത്തരം ഇതായിരുന്നു: ഞാൻ ഇത് അവരെ നേരിൽ കണ്ടു അന്വേഷിക്കാം. എന്താണ് പ്രശ്നം എന്നും ചോദിച്ചു മനസിലാക്കാം. ഡോക്ടറുമായും സംസാരിക്കാം. ഞാൻ എബി എബ്രഹാം എന്ന ഡോക്ടറ ഫോണിൽ ബന്ധപെടുന്നു. തിങ്കളാഴ്ച അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്യുന്നു. രാവിലെ "ലേക്ക് ഷോറിൽ" എന്റെ സുഹൃത്ത് അനിൽ അലക്സാണ്ടറുമൊത്ത് ഒരുമിച്ചു രോഗിയെ സന്ദർശിക്കുന്നു.

ബാംഗ്ലൂർ മലയാളി ജോർജ് മാത്യു. 63 വയസ്സ്. കൂടെ ഭാര്യ മോളി. സഹായത്തിന് മലപ്പുറം സ്വദേശി ഒരു പയ്യൻ കൂടെയുണ്ട്. ആറു മാസം മുൻപ് കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്‌തു. അകെ ചെലവ് 10 മുതൽ 12 ലക്ഷം വരുമെന്ന് ആദ്യം ആശുപത്രി അധികൃതർ അറിയിച്ചു. അവർ അതിനു ശേഷം തിരികെ ബാംഗ്ലൂരിൽ പോയിട്ടില്ല. അവർ ഈ ആശുപത്രിയുടെ തൊട്ടടുത്ത് വാടകയ്ക്ക് എടുത്ത വീട്ടിൽ താമസിക്കുന്നു. കാരണം ഓരോ ദിവസവും ഓരോ പ്രശനം. രോഗി സ്ഥിരം ലേക്ക്ഷോർ ആശുപത്രിയിൽ.

രോഗി പറഞ്ഞു: "എന്റെ ബാംഗ്ലൂരിൽ ഉള്ള വീട് വിറ്റാണ് പണം കൊടുത്തത്, അതും അതിന്റെ ചെയർമാൻ അഷ്‌റഫ് വലയിലിന്റെ വീട്ടിൽ വാടകയ്ക്ക്. എന്താണ് നടക്കുന്നത്? ഞാൻ ജീവിക്കുമോ, മരിക്കുമോ എന്നൊന്നും എനിക്കോ എന്റെ കൂടെ നില്കുന്നവർക്കോ അറിയില്ല. ആയതിനാൽ ഡോക്ടറോട് ഒന്ന് സംസാരിച്ചു ഞങ്ങളെ അറിയിക്കണം." അതായത് സംഭവം സത്യം. ഇവരെ ചികിൽസിക്കുന്ന ഡോക്ടർ ഇവരോട് കാര്യങ്ങൾ ഇവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തിട്ടില്ല. "ലേക്ക്ഷോർ"ഇവരെ പിഴിഞ്ഞ് പണം ഊറ്റുന്നു. എന്തിനാണിത്? ഡോക്ടർക്ക് ആശുപത്രി അധികൃതർ കൊടുത്ത ടാർഗറ്റ് തികയ്ക്കാൻ. ഇവരെ കൊന്നും കൊല്ലാതെ കൊന്നുമാണ് ടാർഗറ്റ് ഉറപ്പാക്കുന്നത്.

എന്റെ സുഹൃത്ത് ഡോക്ടർ ഫിലിപ്പ് അഗസ്റ്റിനെ ഞാൻ വിളിക്കുന്നു. 'ഒന്ന് ആ ഡോക്ടറെ വിളിച്ചു പറയണം എനിക്ക് ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം.' ഡോക്ടർ എബിയുടെ മുൻപിൽ എത്തി. വളരെ ഭവ്യതയോടെ ഈയുള്ളവൻ പറഞ്ഞു: "ഡോക്ടർ, ആ രോഗി സ്വന്തം വീട് വിറ്റിട്ടാണ് ബില്ലുകൾ തരുന്നത്. അയാൾക്കു യാതൊരു റിസൾട്ടും കിട്ടിയിട്ടില്ല. എല്ലാ ദിവസവും ആന്റി ബയോട്ടിക് എന്ന് പറഞ്ഞു 50000, രൂപ നിരക്കിൽ 70 ലക്ഷത്തിന് മുകളിൽ പോയി. ഈ ഡോക്ടറ്‍റെ കൊണ്ടും ഈ ആശുപത്രിയിൽ കാര്യം നടക്കില്ല എങ്കിൽ അവരെ വേറെ എവിടെ എങ്കിലും റെഫർ ചെയ്തുകൂടെ?"

അയാളുടെ മുഖം പെട്ടന്ന് ചുവന്നു, എന്തോ കേട്ട് ഭ്രാന്തു പിടിച്ചത് പോലെ. അയാൾ പുലമ്പുന്നു, ചിലപ്പോൾ ആരെങ്കിലും അയാളുടെ ജീവിതത്തിൽ ആദ്യമായി ചോദിച്ച ചോദ്യമായതിനാലാവും. ആ ഡോക്ടർ ആ മുറിയിൽ വെപ്രാളം കാണിക്കുന്നു..!

ഞങ്ങളോട് ആ രോഗിയുടെ മുറിയിൽ വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം അതിനു മുൻപ് ഷോർട് വേയിൽ അവിടെ എത്തുന്നു. ഈയുള്ളവനും അനിൽ അലക്സാണ്ടർ എത്തുനതിനു മുൻപ്, ഡോക്ടർ അഭിയും കൂട്ടരും രോഗിയുമായി സംസാരിക്കുന്നു. എന്റെ മുൻപിൽ വെച്ച് ഡോക്ടർ രോഗിയോട് വിരട്ടുന്ന രീതിയിൽ ചോദിക്കുന്നു. എന്റെ ട്രീട്മെൻറ് നിങ്ങൾക്കു പ്രയോജനം കിട്ടിയില്ലേ? അദ്ദേഹം നിശബ്ദനായി. രോഗിയുടെ കൂടെ നിൽക്കുന്ന അയാളുടെ ഭാര്യയും അന്ധാളിച്ചു പോയി.

വീണ്ടും എനിക്ക് നേരെ ഈ ഡോക്ടർ ശബ്ദം ഉയർത്തുന്നു. കൂടാതെ, തീരെ അവശതയിലായ ആ രോഗിയെ പരിശോധിക്കുന്ന ഡോക്ടർ ഗുണ്ടാ ശൈലിയിൽ വിരട്ടുന്നു. തുടർന്ന് എന്നെ നോക്കി ഡോക്ടർ അവിടെ നിന്നും പുറത്തു കടക്കാൻ ആക്രോശിക്കുന്നു. ഒരു പ്രാവശ്യം അല്ല, മൂന്ന് പ്രാവശ്യം വളരെ ശബ്ദം ഉയർത്തി ആവർത്തിക്കുന്നു.

തുടർന്ന് ആ രോഗിയോട് ഇതുപോലെയുള്ള ബന്ധുക്കളെ ഇവിടെ കൊണ്ടുവരരുത് എന്ന് ആജ്ഞാപിക്കുന്നു. ഞാൻ ഏറ്റവും ശബ്ദം താഴ്ത്തി സംസാരിച്ചു. കാരണം അവിടെ അത്യാസന്ന നിലയിൽ രോഗികൾ കിടക്കുന്നുണ്ട്. ഒരു വളരെ സീനിയർ ആയ ഡോക്ടറുടെ മെഡിക്കൽ "എത്തിക്സ്" ഏറ്റവും തരം താഴ്ന്ന "ചന്ത റൗഡി" ശൈലിയിലേക്ക് മാറുന്നു. അദ്ദേഹത്തിന്റെ ആശുപത്രിയും അദ്ദേഹം മുഖേന പണം പിടുങ്ങുന്നു; ടാർഗറ്റ് പൂർത്തിയാകാൻ.

ഇനി നിങ്ങൾ തീരുമാനിക്കുക. ഞാൻ ചോദിച്ചതിൽ തെറ്റ് ഉണ്ടോ? അതോ ശരിയാണോ? പ്രിയപ്പെട്ട ശൈലജ ടീച്ചർ, ഒരു മെഡിക്കൽ കമ്മിറ്റി രൂപികരിക്കണം. എന്റെ മാത്രം അനുഭവമല്ല, കേരളത്തിൽ ചികിത്സയിൽ കഴിയുന്ന ആയിരിക്കണക്കിന് രോഗികൾക്ക് ഇത് സംഭവിക്കുന്നു.

ഞാൻ അവിടെ നിന്നും മടങ്ങിയതിനു പിന്നാലെ, അന്നേ ദിവസം രാത്രി തന്നെ അവർക്കു സൗജന്യ സാമ്പിൾ മെഡിസിനുകളും നൽകി!

Read More >>