എന്താണ് എൻഡോസൾഫാൻ? അതിന്റെ ശാസ്ത്രമെന്ത്? ഡോക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു

എൻഡോസൾഫാന്റെ ശാസ്ത്രം, എൻഡോസൾഫാൻ വരുത്തിവെച്ച ആരോഗ്യ ജനിതക പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് ഡോക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു

എന്താണ് എൻഡോസൾഫാൻ? അതിന്റെ ശാസ്ത്രമെന്ത്? ഡോക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു

എൻഡോസൾഫാൻ അന്താരാഷ്ട്ര ഗൂഢാലോചന ആണെന്ന തരത്തിലുള്ള വാർത്തകൾ വന്നതിനു ശേഷം അതിന്റെ നിരോധനം നീക്കണമെന്ന തരത്തിലുള്ള വാദഗതികൾ സമൂഹത്തിൽ നടക്കുന്നുണ്ടെന്ന് ഡോക്ടർ മുഹമ്മദ് അഷീൽ. എൻഡോസൾഫാന്റെ പ്രശ്നങ്ങളും അത് മൂലം കാസർഗോട്ടെ ജനങ്ങൾക്കുണ്ടായ ദുരിതങ്ങളും മുൻനിർത്തി പഠനറിപ്പോർട്ട് തയ്യറാക്കുകയും ജനീവാ കൺവൻഷനിൽ അവതരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. മുഹമ്മദ് അഷീൽ.

എൻഡോസൾഫാന്റെ ഉള്ളിൽ ആങ്ങിയിരിക്കുന്ന മാരക വിഷപദാർത്ഥങ്ങൾ ഏതൊക്കെയാണെന്നും അവ ഏതൊക്കെ രീതിയിൽ ആണ് പുറമേയ്ക്ക് പ്രവർത്തിക്കുന്നതെന്നും ഉൾപ്പടെ വളരെ ലളിതമായണ് മുഹമ്മദ് അഷീൽ വിവരിക്കുന്നത്. സാമൂഹിക സുരക്ഷാ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആണ് ഡോക്ടർ മുഹമ്മദ് അഷീൽ. എൻഡോസൾഫാൻ നിരോധനവുമായും ഇരകളുമായും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ ഡോക്ടർ പ്രധാന പങ്ക് വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലാപാടുയര്‍ത്തി നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഡോ അഷീലിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍റെ വിഷതീവ്രതയിലേക്കു വെളിച്ചം വീശുന്നതായി. എൻഡോസൾഫാൻ മൂലമുണ്ടായ ദുരിതങ്ങൾ ജനീവാ കൺവെൻഷനിൽ വിളിച്ചുപറഞ്ഞതും മുഹമ്മദ് അഷീൽ ആയിരുന്നു.

എൻഡോസൾഫാൻ നിരോധനം എന്തോ അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയെ തുടർന്ന് കുറെ അഭിനവ സയന്റിസ്റ്റുകളും ചില ഡോക്ടർമാരും ചില "പാരമ്പര്യ" എൻഡോസൾഫാൻ അനുകൂലികളും തന്നോടും തന്റെ കൂടെ നിന്നവരോടും കുറെ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള മറുപടിയായി എൻഡോസൾഫാൻ ന്റെ നിരോധനം സംബന്ധിച്ച ശാസ്ത്രവും അതിന്റെ നാൾവഴികളും ലളിതമായി വിശദീകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് രണ്ടു ഫേസ്‌ബുക്ക് ലൈവ് വീഡിയോകൾ മുഹമ്മദ് അഷീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ ഒന്നാം ഭാ​ഗം

രണ്ടാം ഭാ​ഗംRead More >>