കൂടുതൽ സമയം കാറിലിരുന്നാൽ "വീനസ് ത്രൊംബിയൊബോലിസം"

21 ആശുപത്രികളിലെ 51 രോഗികളിൽ നടത്തിയ പഠനത്തിലാണ് രോഗം തെളിയിക്കപ്പെട്ടത്

കൂടുതൽ സമയം കാറിലിരുന്നാൽ വീനസ് ത്രൊംബിയൊബോലിസം

നിങ്ങൾ കൂടുതൽ സമയം കാറിലോ വിമാനത്തിലോ ഇരിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കണം. കൂടുതൽ സമയം ഇത്തരം വാഹനങ്ങളിൽ ഇരിക്കുന്നവർക്ക് വീനസ് ത്രൊംബിയൊബോലിസം (VTE) എന്ന രോഗം വരാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചു. അരക്കെട്ടിലും കൈകളിലും കാലുകളിലുമുള്ള ഞരമ്പുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്.

കാലുകളിൽ രക്ത കട്ടപിടിക്കുക മത്രമല്ല, പതിയെ അത് ശ്വാസകോശത്തിലേക്ക് പകരുകയും ചെയ്യുമെന്ന് കനാഡിയൻ ജേർണലിൽ പ്രസിദ്ധീകരിച്ച ഹൃദയരോഗ സംബന്ധമായ പഠനത്തിൽ പറയുന്നു.21 ആശുപത്രികളിലെ 51 രോഗികളിൽ നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്. അതിൽ 42 രോഗികളും രാത്രി മുഴുവൻ ഇത്തരം വാഹനത്തിൽ ഇരിക്കുന്നവരാണ്.

"കൂടുതൽ സമയം കാറിലും മറ്റുമിരിക്കുന്നവർക്കാണ് ഇത്തരം അസുഖം ഉണ്ടാകുന്നത്. വിറ്റിഎസ്സിനെക്കുറിച്ച് പൂർണ്ണമായ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ അസുഖത്തിൽ നിന്ന് ആളുകളെ രക്ഷിച്ചെടുക്കാനുള്ള ഒരു മാർഗ്ഗം. പലരും അറിയാതെയാണ് ഈ അസുഖം വിളിച്ച് വരുത്തുന്നത്."- ജപ്പാനിലെ കുമാമോട്ടോ യൂണിവേഴ്സിറ്റിയിലെ പരിശോധകൻ സെജി ഹൊകിമോട്ടോ പറഞ്ഞു.

"കൂടുതൽ സമയം വിമാനത്തിലോ കാറിലോ ഇരിക്കുന്നവർക്ക് അല്പ സമയം എഴുന്നേൽക്കാനും നടക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ പഠനം"- കാഡ്മിൻ ജേർണലിൻ്റെ ചീഫ് എഡിറ്റർ സ്റ്റാൻലി നാട്ടെൽ പറഞ്ഞു.

Read More >>