എന്താണ് നീര്‍ജലീകരണം?

തലവേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. തൊണ്ടവരള്‍ച്ച,മൂത്രതടസ്സം, തളര്‍ച്ച എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. നീര്‍ജലീകരണം ചിലപ്പോള്‍ ബോധക്ഷയത്തിനും കാരണമാകുന്നു

എന്താണ് നീര്‍ജലീകരണം?

എന്താണ് നീര്‍ജലീകരണം? വരള്‍ച്ച രൂക്ഷമായതോടെ നീര്‍ജലീകരണവും ആരോഗ്യവാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ തുടങ്ങി. ശരീരത്തിന്റെ 75% വെള്ളമാണെന്നു നമ്മുക്കറിയാം.കോശങ്ങളില്‍ പ്രധാനമായും ശേഖരിക്കപ്പെടുന്ന ഈ വെള്ളത്തിന്റെ അളവില്‍ കുറവുണ്ടാകുന്ന അവസ്ഥയാണ് നീര്‍ജലീകരണം.

സാധാരണ ഗതിയില്‍ മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെയാണ് ജലം ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. ചെറിയ ഒരു അളവില്‍ ശ്വാസത്തിലൂടെയും ജലം ശരീരത്തിന് പുറത്തു കടക്കുന്നു. പക്ഷെ ഇവയെല്ലാം ഒരു നിശ്ചിത അളവില്‍ നിശ്ചിത സമയത്ത് ശരീരം തന്നെ ക്രമീകരിക്കുന്നതിനായതിനാല്‍ പ്രശ്നമുണ്ടാകുന്നില്ല. മാത്രമല്ല, ഒരാള്‍ കുടിക്കുന്ന വെള്ളം ഇങ്ങനെയുള്ള നഷ്ടത്തെ മറികടക്കാന്‍ അയാളുടെ ശരീരത്തെ സഹായിക്കുന്നുണ്ട്.

എന്നാല്‍ ഈ സന്തുലിതാവസ്ഥ പല കാരണങ്ങള്‍ കൊണ്ട് തകിടം മറിയാറുണ്ട്‌. ഒരാള്‍ കുടിക്കുന്നതില്‍ അധികം വെള്ളം ശരീരത്തില്‍ നിന്നും പുറത്തുപോകുമ്പോഴാണ് ഇത്. വയറിളക്കം,ചര്‍ദ്ദി തുടങ്ങിയവ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തികാറുണ്ട്.ഇത് നീര്‍ജലീകരണത്തിന്റെ അവസ്ഥയാണ്.

തലവേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. തൊണ്ടവരള്‍ച്ച,മൂത്രതടസ്സം, തളര്‍ച്ച എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. നീര്‍ജലീകരണം ചിലപ്പോള്‍ ബോധക്ഷയത്തിനും കാരണമാകുന്നു.

ശരീരത്തിന് ആവശ്യമായ ജലം ലഭ്യമാക്കുകയാണ് നീര്‍ജലീകരണം തടയുന്നതിനുള്ള പ്രധാന ഉപാധി. ഇതിനായി കുറഞ്ഞത്‌ ഒരു ദിവസം 8 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. കഴിവതും വെയിലത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

രോഗലക്ഷണം ഗുരുതരമാകുന്നുവെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം.

Story by