വാഹനമോടിക്കുമ്പോള്‍ മദ്യപാനവും ദാഹവും ഒരു പോലെ വില്ലന്മാരാണ്!

മദ്യപിച്ചു വാഹനം ഓടിക്കുന്നത് എത്ര അപകടകരമാണ് എന്ന് നമ്മള്‍ കരുതുന്നുവോ, അതുപോലെ അപകടകരമാണ് ദാഹത്തെ അവഗണിച്ചുള്ള ഡ്രൈവിംഗ്

വാഹനമോടിക്കുമ്പോള്‍ മദ്യപാനവും ദാഹവും ഒരു പോലെ വില്ലന്മാരാണ്!

നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടുണ്ടാകില്ല, അല്ലെങ്കില്‍ മദ്യപിച്ചു വാഹനം ഓടിച്ചിട്ടുണ്ടാകില്ല. പക്ഷെ അതുകൊണ്ടു മാത്രം കാര്യമില്ല, ചിലപ്പോഴൊക്കെ നിങ്ങളുടെ ഡ്രൈവിംഗ് അതുപോലെ അപകടസാധ്യതകള്‍ ഏറെയുള്ളതാകാം. കാരണം മറ്റൊന്നുമല്ല, നീര്‍ജ്ജലീകരണം തന്നെ...

ആവശ്യത്തിന് വെള്ളം കുടിക്കാതെ ഡ്രൈവ് ചെയ്യുന്നതും മദ്യപിച്ചു ഡ്രൈവ് ചെയ്യുന്നതും ഏതാണ്ട് ഒരേ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ശരീരത്തിന് ആവശ്യമുള്ള വെള്ളം കിട്ടാതെവരുമ്പോള്‍ തലച്ചോറിനു ഒരു മന്ദത അനുഭവപ്പെടും. ഉറക്കം വരുന്നത് പോലെയോ മദ്യപിച്ചത് പോലെയോ ഈ മന്ദത നമ്മുക്ക് പ്രകടമാകണമെന്നില്ല. വാഹനം ഓടിക്കുമ്പോഴുള്ള കണക്കുക്കൂട്ടലുകള്‍ പിഴയ്ക്കുന്നതാണ് ഇതിന്റെയൊരു ലക്ഷണം. ചെറിയ അശ്രദ്ധ പോലും വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഓര്‍ക്കണം.

ചര്‍ദ്ദിയും മനം പിരട്ടലുമാകാം മറ്റൊരു സൂചന നല്‍കുന്നത്. ശരീരം ഇപ്പോള്‍ സന്തുലിതമായ ഒരു അവസ്ഥയിലല്ല എന്ന് തലച്ചോര്‍ നല്‍കുന്ന സൂചനയാണിത്. കൂടാതെ മയക്കം അനുഭവപ്പെടുക, ശരീരം വലിഞ്ഞുമുറുകുന്നത് പോലെ അനുഭവപ്പെടുകയെന്നുള്ളതെല്ലാമാണ് മറ്റു ലക്ഷണങ്ങള്‍.

മദ്യപിച്ചു വാഹനം ഓടിക്കുന്നത് എത്ര അപകടകരമാണ് എന്ന് നമ്മള്‍ കരുതുന്നുവോ, അതുപോലെ അപകടകരമാണ് ദാഹത്തെ അവഗണിച്ചുള്ള ഡ്രൈവിംഗ്. യാത്രയില്‍ എപ്പോഴും വെള്ളം കരുതുകയും ശരീരത്തെ നീരജ്ജലീകരണത്തിലേക്ക് നയിക്കാതെയിരിക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള ഏക പോംവഴി.

ശരീരത്തിലെ വെളളം വലിച്ചെടുക്കുന്ന പാനീയങ്ങളായ കാപ്പിയും കോളയും വാഹനമോടിക്കുമ്പോള്‍ ഒഴിവാക്കുകയും വേണം