ലൈംഗികബന്ധത്തിന് ശേഷം കരയുന്നവരാണോ നിങ്ങൾ?

ലൈംഗിക വേഴ്ചക്ക് ശേഷം കരയുന്നതിനെ പോസ്റ്റ് കോയിറ്റൽ ഡിസോർഡർ അഥവാ പി.ഡി.സി എന്നാണ് പറയപ്പെടുന്നത്. പൊതുവെ സ്ത്രീകളിലാണ് ഇത് കാണുന്നത്

ലൈംഗികബന്ധത്തിന് ശേഷം കരയുന്നവരാണോ നിങ്ങൾ?

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം കരച്ചിൽ വരുന്നവരാണോ നിങ്ങളൊ നിങ്ങളുടെ പങ്കാളിയൊ? അല്ലെങ്കിൽ കരയുന്ന പങ്കാളിയെ കണ്ട് കാരണമെന്താണെന്നുപോലും അറിയാതെ കുറ്റ ബോധത്തോടെ ഇരിക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ലൈംഗിക ബന്ധത്തിന് ശേഷം കരയുന്നത് വളരെ സാധാരണമാണെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ലൈംഗിക വേഴ്ചക്ക് ശേഷം കരയുന്നതിനെ പോസ്റ്റ് കോയിറ്റൽ ഡിസോർഡർ അഥവാ പി.ഡി.സി എന്നാണ് പറയപ്പെടുന്നത്. പൊതുവെ സ്ത്രീകളിലാണ് ഇത് കാണുന്നത്. എന്നിരുന്നാലും ചില പുരുഷന്മാർക്കും ഇത്തരത്തിലുള്ള തോന്നലുകൾ ഉണ്ടാകും. സെക്ഷ്വൽ മെഡിസിൻ എന്ന മാസികയിൽ വന്ന കണക്ക് അനുസരിച്ച് 46 ശതമാനം പേർ ലൈംഗിക ബന്ധത്തിന് ശേഷം ഒരുതവണ എങ്കിലും കരഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനം പേർ തുടർച്ചയായി കരയുന്നവരാണ്.

അയാൻ കെർനർ എന്ന സെക്സ് തെറാപ്പിസ്റ്റ് പറയുന്നത്, ചില രാസപ്രവർത്തങ്ങളുടെ ഫലമായാണ് പിസിഡി ഉണ്ടാകുന്നത് എന്നാണ്. ശരീരം തന്നെ നൽകുന്ന കെമിക്കൽ സന്ദേശത്തിന്റെ ധാര മുറിഞ്ഞ് പോകുന്നതാണിത്. പ്രത്യേകിച്ച് സ്ത്രീകളിൽ, ലൈംഗികതയും രതിമൂർച്ചയും ഓക്സിടോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ ഇണയുമായുള്ള ബന്ധം നിലർത്തുന്നു. എന്നാൽ ചില സമയങ്ങളിലെ ലൈംഗിക വേഴ്ചയിൽ, പ്രത്യേകിച്ചും യാതൃശ്ചികമായുണ്ടാകുന്ന വേഴ്ചയിൽ ഈ ബന്ധം മുറിഞ്ഞ് പോകാൻ ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ലൈംഗിക ബന്ധം ആസ്വദിക്കുന്നുണ്ടെങ്കിൽ പോലും ഇണകൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതായി തോന്നുകയും ദേഷ്യം വരികയും ചെയ്യുന്നു. ഇത്തരത്തിലുണ്ടാകുന്ന മൂഡ് ചെയ്ഞ്ചാണ് കരച്ചിലിലേക്ക് നയിക്കുന്നത് എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത്.

മിക്ക ഇണകളിലും ഇതൊരു പ്രശ്നമായി നിലനിൽക്കുന്നുണ്ട്. അത് ബന്ധങ്ങളെ പോലും ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനെ എങ്ങനെ മറികടക്കാം എന്നതിനെ സംബന്ധിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടിരിക്കുന്നു.

Story by
Read More >>