മഞ്ഞപ്പിത്തം; കാലടി സർവകലാശാലയിൽ ക്ലാസുകൾ നിർത്തിവെച്ചു

ഹോസ്റ്റൽ മെസ്സില്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്. പ്രദേശത്ത് മഞ്ഞപിത്തം വ്യാപകമായതിനാൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ സാധിക്കില്ല

മഞ്ഞപ്പിത്തം; കാലടി സർവകലാശാലയിൽ ക്ലാസുകൾ നിർത്തിവെച്ചു

കാലടി സംസ്കൃത സർവകലാശാലയിൽ മഞ്ഞപ്പിത്തം കാരണം ക്ലാസുകൾ നിർത്തിവെച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് മൂന്നിന് വിദ്യാർത്ഥികൾ തിരിച്ച് എത്തിയിരുന്നെങ്കിലും ക്ളാസുകൾ നടന്നില്ല. അവധി നീട്ടിവെക്കുകയും എട്ടിന് പുനാരാരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഇതേ സമയം ലൈബ്രറി സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിൽക്കുന്നുണ്ടെങ്കിലും ഹോസ്റ്റൽ മെസ്സില്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്. പ്രദേശത്ത് മഞ്ഞപിത്തം വ്യാപകമായതിനാൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ സാധിക്കില്ല. കോളേജ് ക്യാന്റീനും അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള അറിയിപ്പ് അനുസരിച്ച് വരുന്ന തിങ്കളാഴ്ച്ചയായിരിക്കും ക്ളാസുകൾ പുനരാരംഭിക്കുക

Story by
Read More >>