നന്മയുടെ അസുഖം

ഓക്സിടോസിൻ അളവ് കൂടുതലുള്ളവരുടെ എണ്ണം 1954 മുതൽ അമേരിക്കയിൽ മാത്രം 187% വർധിച്ചിട്ടുണ്ട്. രാജ്യത്തു വർധിച്ച ചാരിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ കണ്ടെത്തൽ നടത്തിയിട്ടുള്ളത്

നന്മയുടെ അസുഖം

ചില ആളുകൾ മറ്റുള്ളവരെയ പേക്ഷിച്ച് കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നത് കണ്ടിട്ടില്ലേ. ശരീരത്തിലെ ഒരു ഹോർമോണിന്റെ അളവാണ് ഇത്തരത്തിലുള്ള 'കാരുണ്യത്തിന്' അവരെ പ്രേരിപ്പിക്കുന്നതെന്നു മെഡിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഓക്സിടോസിൻ എന്നാണ് ഈ ഹോർമോണിന്റെ പേര്. സാമ്പത്തികമായി എത്ര പ്രയാസത്തിലാണ് എങ്കിലും,ഓക്സിടോസിനിന്റെ അളവ് കൂടുമ്പോൾ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വന്തം പേഴ്സ് തുറന്നും ഇവർ അപരിചിതർക്ക് സഹായം ചെയ്യും. ഓക്സിടോസിനിന്റെ അളവ് കുറഞ്ഞവർ ലുബ്‌ധമാർ ആയിരിക്കുമത്രേ.

തലച്ചോറിൽ ഉത്പാദിക്കപ്പെടുന്ന ഈ ഹോർമോണിനു മനുഷ്യന്റെ ഏറ്റവും പ്രത്യേകതയുള്ള ഒരു സ്വഭാവത്തെ വിശേഷിപ്പിക്കുവാൻ കഴിയും. നമുക്ക് അപരിചിതരായവരെ പോലും സഹായിക്കുന്നതിന് സാധിക്കുന്നത് ഇതുകൊണ്ടാണ്. മൃഗങ്ങളിൽ ഈ സവിശേഷത കാണാൻ കഴിയാത്തതാണ് ഇങ്ങനെയൊരു പഠനം നടക്കാനുള്ള കാരണമെന്ന് ആരോഗ്യവിദഗ്ധനായ റോഗർ ഹൈഫീൽഡ് ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഓക്സിടോസിനിന്റെ അളവ് കൂടുമ്പോൾ ഒരാൾ കൂടുതൽ ഉദാരവനാകുന്നു. തന്റെ കഴിവിന് അപ്പുറവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇതുകൊണ്ടാണ്. ഇത് സമൂഹത്തിന്റെ പൊതുനന്മയ്ക്കു ഇടനൽകുന്നത് കൊണ്ട് ഓക്സിടോക്സിന്റെ അളവ് വർധിക്കുന്നത് ഭയപ്പെടേണ്ട കാര്യമല്ല.

കൗതുകരമായ ചില കണ്ടെത്തലുകളും റോഗർ ഫീൽഡ് നടത്തുണ്ട്. ഓക്സിടോസിൻ അളവ് കൂടുതലുള്ളവരുടെ എണ്ണം 1954 മുതൽ അമേരിക്കയിൽ മാത്രം 187% വർധിച്ചിട്ടുണ്ട്. രാജ്യത്തു വർധിച്ച ചാരിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ കണ്ടെത്തൽ നടത്തിയിട്ടുള്ളത്.

Read More >>