സൂക്ഷിക്കുക; വിഷാദരോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു

14 ശതമാനത്തോളം വരുന്ന രോഗികളുടെ ഹൃദയത്തെയും രക്തധമനികളെയും ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളാണ് കണ്ടെത്തിയത്

സൂക്ഷിക്കുക; വിഷാദരോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു

വിഷാദരോഗങ്ങള്‍ കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ അപകട സാധ്യത കൂടുതലെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് ഗവേഷകര്‍ മുന്നറിയിപ്പ് പങ്കുവെച്ചത്. ഇതില്‍ 33 ശതമാനമാണ് മരുന്ന് ഉപയോഗിക്കുന്നവരില്‍ അപകട സാധ്യത കണ്ടെത്തിയത്.

14 ശതമാനത്തോളം വരുന്ന രോഗികളുടെ ഹൃദയത്തെയും രക്തധമനികളെയും ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ പ്രധാനമായി വരുന്നതാണ് ഹൃദയാഘാതം. തലച്ചോറിലെ സെറോടോണിനെ കാര്യമായി ബാധിക്കുന്ന സ്ഥിതിയും ഉണ്ടാകുന്നു. വിഷാദരോഗത്തിനായി സാധാരണ ഉപയോഗിക്കുന്ന മരുന്നുകള്‍ നാഡിവഴിയുള്ള സെറിടോണിന്റെ ആഗീരണം തടയുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയവയിലും രക്തപ്രവാഹത്തിലൂടെ സെറോടോണിന്റെ അഭാവമുണ്ടാകുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയത്.

വിഷാദരോഗം തന്നെ മാരകമായതിനാല്‍ ഇവരില്‍ ആത്മഹത്യ പ്രവണതയും കൂടുതലാണ്. ഞങ്ങളുടെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നിലവില്‍ വിഷാദരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നിലവിലുള്ളവര്‍ കുറച്ചുകൊണ്ടുവരുമെന്ന് കരുതുന്നതായി കാനഡയിലെ ഒന്റാറിയോ മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ പോള്‍ ആഡ്രൂസ് പറഞ്ഞു. പഠനത്തിന്റെ പൂര്‍ണ്ണ രൂപം സൈക്കോതെറാപ്പി ആന്റ് സൈക്കോസോമറ്റീസ് എന്ന പുസ്തകത്തില്‍ പ്രസിദ്ധികിരിച്ചതായും അദ്ദേഹം പറഞ്ഞു.

Read More >>