സെക്സിലെ ആഹ്ലാദവും ആരോഗ്യവും!

പങ്കാളികള്‍ തമ്മിലുള്ള വൈകാരികബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതിനു മാത്രമല്ല, ഓരോ ദിവസം കഴിയുന്തോറും ആ ബന്ധത്തിനു കൂടുതല്‍ യൗവനം നല്‍കുവാനും സെക്സിന് സാധിക്കും.

സെക്സിലെ ആഹ്ലാദവും ആരോഗ്യവും!

സെക്സ് സന്തോഷം മാത്രമല്ല നല്‍കുന്നത് അതിലുമുപരിയായി മറ്റു പലതുമുണ്ട്. പങ്കാളികള്‍ തമ്മിലുള്ള വൈകാരികബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതിനു മാത്രമല്ല, ഓരോ ദിവസം കഴിയുന്തോറും ആ ബന്ധത്തിനു കൂടുതല്‍ യൗവനം നല്‍കുവാനും സെക്സിന് സാധിക്കും.

ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദപരിഹാരമാര്‍ഗ്ഗം കൂടിയാണിത്.ആരോഗ്യമുള്ള ശരീരം, സന്തോഷമുള്ള മനസ്സ് എന്നിവയും ആരോഗ്യകരമായ ലൈംഗീക ബന്ധത്തിന്റെ ഫലങ്ങളാണ്. ഇത്രയും മാത്രമല്ല, പതിവായി സെക്സില്‍ ഏര്‍പ്പെടുന്നതില്‍ ഇനിയുമുണ്ട് കാര്യങ്ങള്‍.

1) ദീര്‍ഘായുസ്സ്:

ദിവസം കുറഞ്ഞത്‌ ഒരു പ്രാവശ്യമെങ്കിലും രതിമൂര്‍ച്ഛയനുഭവിക്കുന്നവര്‍ രോഗം മൂലം മരണപ്പെടാനുള്ള സാധ്യതകള്‍ 50% ഇല്ലാതെയാകുന്നു എന്ന് ഒരു ഓസ്ട്രേലിയന്‍ ഗവേഷണത്തില്‍ പറയുന്നു.

2) പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുന്നു:

നിരന്തരം ലൈംഗികബന്ധമുണ്ടാകുമ്പോള്‍ പുരുഷന്മാരില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടും. കുട്ടികളെ പ്രതീക്ഷിക്കുന്ന ദമ്പതിമാര്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും എന്ന് പറയേണ്ടതില്ലെലോ.

3) ആര്‍ത്തവം വേദനയില്ലാതെ:

ആര്‍ത്തവക്കാലത്ത് സ്ത്രീകള്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് അടിവയറ്റിലെ ശക്തമായ വേദന മൂലമാണ്. സെക്സ് പതിവാക്കുമ്പോള്‍ ആര്‍ത്തവക്കാലത്തെ വേദനയും ഇല്ലാതാകും.

4) പേശികളുടെ നിയന്ത്രണത്തിന്:

വ്യായാമത്തിനു തുല്യമായ പ്രയോജനം സെക്സ് നല്‍കുന്നുണ്ട്. പ്രായം ചെല്ലുന്തോറും മൂത്രം തടഞ്ഞുനിര്‍ത്തുന്നതിനും മറ്റും ബുധിമുട്ടുണ്ടാകാറുണ്ട്. പ്രത്യേകിച്ച്, ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഇതിനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ സെക്സ് ഇതിനും ഉരുപാധിയായി ഭവിക്കുന്നുണ്ട്

5) രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലി:

ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ശരീരത്തില്‍ ഇമ്മ്യുണോഗ്ലോബിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ ഈ അവസരത്തില്‍ DHEA എന്ന സ്റ്റീറോയ്ഡും അഞ്ചിരട്ടിയാണ് ശരീരത്തില്‍ ഉത്പാദിക്കപ്പെടുന്നതത്രേ. ജലദോഷം മുതല്‍ തലവേദന വരെ പ്രതിരോധിക്കാന്‍ പതിവായി സെക്സില്‍ ഏര്‍പ്പെട്ടാല്‍ മതിയാകും.

6) ഹൃദ്രോഗങ്ങള്‍ക്ക് കുറഞ്ഞ സാധ്യത:

ആഴ്ചയില്‍ മൂന്നു തവണയെങ്കിലും രതിമൂര്‍ച്ഛ അനുഭവിക്കുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കുറവാണെന്നു സര്‍വ്വെയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

7) അമിതഭാരം ഇല്ലാതാക്കുന്നു:

വ്യായാമത്തിന് തുല്യമായ പ്രയോജനം ലഭിക്കുന്നതിനാല്‍ ഒരു തവണ ബന്ധപ്പെടുമ്പോള്‍ മാത്രം 100 കാലറി വരെ നഷ്ടപ്പെടുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

8)ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു:

ടെക്സാസ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച സര്‍വ്വേ നടത്തിയത്. ആരോഗ്യകരമായ സെക്സ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

9) ആകര്‍ഷകമായ വ്യക്തിത്വം:

ആള്‍ക്കൂട്ടത്തില്‍ ആകര്‍ഷകമായ വ്യക്തിത്വം ഉണ്ടാകണോ? ലൈംഗിക ജീവിതത്തില്‍ സംതൃപ്തിയുണ്ടെങ്കില്‍ ഇത് സാധ്യമാകും. ഇണയെ ആകര്‍ഷിക്കുവാനുള്ള ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിക്കപ്പെടുന്നത് കൊണ്ടാണിത്.

10 ) യുവത്വം നിലനിര്‍ത്താന്‍: പതിവായി സെക്സില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന ദമ്പതികള്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രായത്തെക്കാള്‍ 5 മുതല്‍ 7 വയസു കുറവായിരിക്കും കാഴ്ചയില്‍ തോന്നിപ്പിക്കുകയെന്നു റോയല്‍ എഡിന്‍ബര്‍ഗ് ഹോസ്പിറ്റലിലെ ഡോ: ഡേവിഡ്‌ വീക്സ് പറയുന്നു. വിപണിയില്‍ ലഭിക്കുന്ന ഏതു ആന്‍റി-ഏജിംഗ് ക്രീമിനെക്കാള്‍ ഫലപ്രദമായ തന്ത്രമാണിത്. കൂടാതെ ഇവര്‍ക്ക്ച ര്‍മ്മത്തിനു നല്ല തിളക്കവും ലഭിക്കുമത്രേ.

11) നല്ല ഉറക്കം:

ആവശ്യത്തിന് ഉറക്കം ഇല്ലെന്നു തോന്നുന്നുണ്ടോ? പങ്കാളിയോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവിടുകയാണ് മികച്ച പോംവഴി.
Story by