ഈ വേദന രോഗലക്ഷണമാകാം...

സ്കൂള്‍ ബാഗ് ചുമക്കുന്ന കുട്ടികള്‍ മുതല്‍ കിടപ്പുരോഗികള്‍ പതിവായി പരിഭവിക്കുന്ന ഒരു രോഗലക്ഷണമാണ് നടുവിനുണ്ടാകുന്ന വേദന. ഈ ലക്ഷണത്തെ നിസ്സാരമായി തള്ളിക്കളയരുത്

ഈ വേദന രോഗലക്ഷണമാകാം...

ജീവിതത്തില്‍ എപ്പോഴെങ്കിലും നടുവിന് വേദന അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. മാംസപേശി, ഞരമ്പ്, എല്ല്, സന്ധികള്‍, നട്ടെല്ല് തുടങ്ങിയവയില്‍ നിന്നെല്ലാം നടുവേദന ഉണ്ടാകാം.ക്ഷീണം, തളര്‍ച്ച, ശരീരത്തിന് തരിപ്പ് തുടങ്ങിയവയും നടുവേദന ഉണ്ടാകുമ്പോള്‍ കൂടെ കണ്ടു വരുന്നുണ്ട്. ഇത് ഒരാളെ ശാരീരികമായി തളര്‍ത്താന്‍ പര്യാപ്തമവുമാണ്. ചിലപ്പോഴെല്ലാം ഗൗരവമേറിയ ചികിത്സ വേണ്ടിവരുന്ന ഒരു രോഗലക്ഷണമാകാം കൂടിയാകാം ഇത്.

നടുവിനുണ്ടാകുന്ന വേദനയുടെ കാരണങ്ങള്‍ പ്രധാനമായും ഇവയാണ്:

ഡിസ്ക്കിന്‍റെ സ്ഥാനചലനം

കഠിനഭാരം എടുക്കുന്നത് മൂലമോ ഡിസ്ക്കിനുണ്ടാകുന്ന വിറയല്‍ മൂലമോ ഡിസ്ക്കിന് സ്ഥാനചലനം ഉണ്ടാകാം. ഇത് നടുവേദനക്ക് കാരണമാകുന്നു. ഡ്രൈവിങ് പോലുള്ള ജോലികള്‍ ചെയ്യുന്നവരിലും ഭാരമെടുക്കുന്നവരിലും ഇതുവരാന്‍ സാധ്യതയുണ്ട്.

ഓസ്റ്റിയോ ആര്‍ത്രൈറ്റീസ്

നട്ടെല്ലിന്‍റെ സന്ധികളെയാണ് ഇത് ബാധിക്കുന്നത്. ഇതും 50 വയസ്സിനു മുകളില്‍ പ്രായമായവരെ കൂടുതലായി ബാധിക്കുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് മൂലം സന്ധികള്‍ക്ക് നാശം സംഭവിക്കുന്നു.

ഓസ്റ്റിയോ പൊറോസിസ്

ഇത് സാധാരമയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. എല്ലിന്‍റെ കനവും ബലവും ക്രമേണ കുറഞ്ഞുവരുന്ന അസുഖമാണിത്. ഇതു മൂലം എല്ലിന് ഒടിവും ക്ഷതവും സംഭവിക്കാം. ഓസ്റ്റിയോ പൊറോസിസും നടുവേദനക്ക് ഒരു കാരണമാകാം.

ഫൈബ്രോമയാല്‍ജിയ ക്രോണിക്

നടുവേദനക്ക് കാരണമാകുന്ന ഒന്നാണിത്. വാതസഹജമായ ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നടുവേദനയോടൊപ്പം കോശങ്ങള്‍ക്കുണ്ടാകുന്ന വേദന, ശരീര തളര്‍ച്ച, ഉറക്കമില്ലായ്മ തുടങ്ങിയവയാണ്.

നടുവിന് വേദന വന്നാല്‍ നട്ടെല്ലിന് പരിപൂര്‍ണ്ണ വിശ്രമം നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇരിക്കുമ്പോള്‍ കഴിവതും നട്ടെല്ലു നിവര്‍ന്നിരിക്കന്‍ ശ്രദ്ധിക്കുക. നട്ടെല്ലിന്‌ വിശ്രമം കിട്ടുന്ന തരത്തിലുള്ള കസേരയില്‍ വേണം ഇരിക്കാന്‍. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സ്‌ക്രീനും കിബോര്‍ഡും അവരവരുടെ പൊക്കത്തിനൊത്ത്‌ സജ്‌ജീകരിക്കണം. ഇരുന്നു വായിക്കുമ്പോള്‍ കുനിഞ്ഞ്‌ കിടന്ന്‌ വായിക്കാതെ പുസ്‌തകം മുഖത്തിനു നേരെ ഉയര്‍ത്തി പിടിക്കാന്‍ ശ്രദ്ധിക്കുക.സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്. കാരണം, ഇത് ഒരു രോഗം മാത്രമല്ല, ചിലപ്പോള്‍ ഗുരുതരമായ രോഗലക്ഷണം കൂടിയാകാം.