വാട്സാപ്പ് മോഷ്ടിക്കുന്ന ഉറക്കത്തിനുള്ള സമയം ഒടുവില്‍ സമ്മാനിക്കുന്നത് എന്താണെന്ന് അറിയണ്ടേ?

ഹൃദയസ്തംഭനം മൂലം മരണപ്പെട്ട യുവാക്കളില്‍ 90% പേരും ഉറക്കമില്ലായ്മയുടെ ഇരകളായിരുന്നുവെന്ന് ഗുര്‍ഗാവിലെ ഒരു ആശുപത്രി നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

വാട്സാപ്പ് മോഷ്ടിക്കുന്ന ഉറക്കത്തിനുള്ള സമയം ഒടുവില്‍ സമ്മാനിക്കുന്നത് എന്താണെന്ന് അറിയണ്ടേ?

വാട്സാപ്പ് നിങ്ങളുടെ ഉറക്കത്തിനുള്ള സമയം അപഹരിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടോ? നിങ്ങളെ പോലെ വേറെയും ധാരാളം ആളുകളുണ്ട് എന്നു ബെന്ഗലുരു നിംഹാന്‍സിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഉറങ്ങാന്‍ കിടന്നാലും പലവുരു ഫോണ്‍ പരിശോധിക്കാനുള്ള ത്വരയാണ് ഇതിന്റെ രോഗലക്ഷണം.

ഫേസ്ബുക്ക്/വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ഒരു ദിവസത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ (100 മിനിറ്റുകള്‍) ഉറക്കം നഷ്ടപ്പെടുന്നു എന്നാണ് ഇവരുടെ വാദം.നിംഹാന്‍സിലെ സര്‍വീസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്നോളജി 2016ല്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ സ്ഥാപിക്കുന്നത്.

ഉറങ്ങാന്‍ താമസിക്കുന്നു എന്നു മാത്രമല്ല, ഉറങ്ങിയെഴുന്നേല്‍ക്കാനും ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം കാരണമാകുന്നുണ്ട് പോലും. ഉറങ്ങാന്‍ കിടന്നു കഴിഞ്ഞും ഫോണ്‍ നാല് പ്രാവശ്യമെങ്കിലും പരിശോധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതില്‍ നിന്നും മുക്തി നേടാനും ഒറ്റ മാര്‍ഗ്ഗമേയുള്ളു- ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യുക. വീണ്ടും അത് ഓണാക്കിയെടുക്കാനുള്ള താമസവും പ്രയത്നവുമോര്‍ത്തു കുറച്ചു പേരെങ്കിലും മേല്‍സൂചിപ്പിച്ച സ്വഭാവത്തില്‍ നിന്നും പിന്‍മാറുന്നതായും കണ്ടെത്തിയെന്നു നിംഹാന്‍സ് പറയുന്നു.

ഇത്തരത്തില്‍ ഉറക്കം മാറ്റി വയ്ക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ കൂടിയറിയുക- ശരിയായ ഉറക്കം ലഭിക്കതെയിരിക്കുക, ഉറക്കം ക്രമേണ നഷ്ടപ്പെടുക തുടങ്ങിയവ മാത്രമല്ല, ചിലപ്പോള്‍ ഗുരുതരമായ ഹൃദ്രോഗത്തിനും ഈ സ്വഭാവം കാരണമായേക്കാം.

ഹൃദയസ്തംഭനം മൂലം മരണപ്പെട്ട യുവാക്കളില്‍ 90% പേരും ഉറക്കമില്ലായ്മയുടെ ഇരകളായിരുന്നുവെന്ന് ഗുര്‍ഗാവിലെ ഒരു ആശുപത്രി നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

ഉറക്കം കെടുത്തുന്ന ആപ്പുകളില്‍ വാട്സാപ്പ് തന്നെയാണ് മുന്നില്‍. ഒപ്പം ഹൈക്കും ഉണ്ട്. ഉറക്കം മാറ്റിവയ്ക്കുന്നവരില്‍ 58.5% അധികസമയം ചെലവിടുന്നത് വാട്സാപ്പിലാണ്. പിന്നെ ഫേസ്ബുക്കും!