ലൈംഗികതയുമായി ബന്ധപ്പെട്ട രസകരമായ ഒന്‍പത് കാര്യങ്ങള്‍

സെക്‌സ് ഒരു സാഹസിക പ്രവര്‍ത്തിയാണെന്ന് തോന്നാമെങ്കിലും ജിമ്മിലെ വര്‍ക്ക് ഔട്ടിനോളം ബുദ്ധിമുട്ടേറിയതല്ല.

ലൈംഗികതയുമായി ബന്ധപ്പെട്ട രസകരമായ ഒന്‍പത് കാര്യങ്ങള്‍

ലൈംഗികതയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലെ കണ്ടെത്തലുകള്‍ വളരെ രസകരമാണ്. ശാസ്ത്രവും ലൈംഗികതയും തമ്മിലുള്ള രസകരമായ ഒന്‍പത് കാര്യങ്ങള്‍ :

1. ലൈംഗികതയെ കുറിച്ച് പഠനം നടത്തുന്നവര്‍ അവരുടെ കണ്ടെത്തലുകള്‍ സാധാരണക്കാരിലെത്താന്‍ ആഗ്രഹിച്ചിരുന്നില്ല

ലൈംഗികത എന്ന വിഷയത്തില്‍ ഗവേഷണത്തിന് തുടക്കം കുറിച്ചവരിലൊരാളായ റിച്ചാര്‍ഡ് വോന്‍ ക്രാഫ്റ്റ്-എബിങ് തന്റെ കണ്ടെത്തലുകള്‍ കേവലം സാധാരണ ജനങ്ങളിലെത്താന്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ആധുനിക സെക്‌സോളജിയുടെ അടിസ്ഥാന രേഖയായ സൈക്കോപാത്തിയ സെക്ഷ്വാലിസ് എന്ന പുസ്തകം അദ്ദേഹം ലാറ്റിന്‍ ഭാഷയിലാണ് എഴുതിയത്. സാധാരണക്കാര്‍ വായിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. പിന്നീട് ആ പുസതകം 1886 ല്‍ ജര്‍മ്മന്‍ ഭാഷയിലും 1939 ല്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തും പ്രസിദ്ധീകരിച്ചു.

2. സെക്‌സിന് ആവശ്യമായ ഊര്‍ജ്ജത്തേക്കാള്‍ മൂന്ന് മടങ്ങ് ഊര്‍ജ്ജം വേണം പുല്ല് വെട്ടാന്‍!

സെക്‌സ് ഒരു സാഹസിക പ്രവര്‍ത്തിയാണെന്ന് തോന്നാമെങ്കിലും ജിമ്മിലെ വര്‍ക്ക് ഔട്ടിനോളം ബുദ്ധിമുട്ടേറിയതല്ല. ഉദാഹരണത്തിന് 30 നിമിഷം ഓടുമ്പോള്‍ നഷ്ടമാകുന്ന കലോറിയ്ക്ക സമാനം ഏതാണ്ട് 200 മിനിറ്റ് സെക്‌സാണ്. സെക്‌സിന് ആവശ്യമായ ഊര്‍ജ്ജത്തേക്കാള്‍ മൂന്ന് മടങ്ങ് ഊര്‍ജ്ജം വേണം പുല്ല് വെട്ടാന്‍. ഇസ്തിരിയിടാന്‍ ആവശ്യമായ ഊര്‍ജ്ജം മതി ഒരാള്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു.

3. നിരവധി അമ്മമാര്‍ തങ്ങള്‍ കന്യകമാരെണന്ന് അവകാശപ്പെടുന്നു

2013 ല്‍ യു.എസിലെ ഏതാണ്ട് ആയിരത്തോളം സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഒരു ശതമാനം പേര്‍ അവകാശപ്പെട്ട് പ്രസവിക്കുമ്പോള്‍ തങ്ങള്‍ കന്യകമാരായിരുന്നുവെന്നാണ്. ലൈംഗിക പെരുമാറ്റ രീതികളെ കുറിച്ച് സ്വയം മറുപടി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.

4. പെന്‍സിലിന്‍ ലൈംഗിക വിപ്ലവത്തിന് കരുത്തേകി

ഗര്‍ഭനിരോധന ഗുളികയല്ല പെന്‍സിലിനാണ് യഥാര്‍ത്ഥത്തില്‍ ലൈംഗിക വിപ്ലവത്തിന് വഴിതെളിച്ചതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. 2013 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് 1947-1957 വരെയുള്ള കാലയളവില്‍ സിഫിലിസ് മൂലമുണ്ടാകുന്ന മരണങ്ങളില്‍ 75 ശതമാനത്തിന്റെ കുറവുണ്ടാക്കിയത് പെന്‍സിലിനാണ്. പെന്‍സിലിന്‍ ലൈംഗികതയെ സുരക്ഷിതമാക്കിയപ്പോള്‍ ആളുകള്‍ കൂടുതലായി ലൈംഗിതക ആസ്വദിക്കാന്‍ തുടങ്ങി. ഇത് വിവാഹം കഴിക്കാതെയുള്ള ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലും കൗമാരക്കാരയ ഗര്‍ഭിണികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കി.

5. ഇരട്ട കുട്ടികളുടെ പിതൃത്വം രണ്ട് പേര്‍ക്കാകാം

ഇത് അപൂര്‍വ്വമാണെങ്കിലും ഇരട്ട സഹോദരന്മാരുടെ പിതൃത്വത്തിന് രണ്ട് അവകാശികളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

6. ലൈംഗിക ബന്ധങ്ങളിലുണ്ടാകുന്ന അവിശ്വാസ്യതയോട് സ്്ത്രീകളും പുരുഷന്മാരും ഇടപെടുന്ന രീതി വ്യത്യസ്തമാണ്

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വൈകാരകിമായ അവിശ്വാസ്യതയേക്കാള്‍ ലൈംഗികബന്ധങ്ങളിലുണ്ടാകുന്ന അവിശ്വാസ്യതയോട് വളരെ ശക്തമായി പ്രതികരിക്കുന്നു. സ്ത്രീകള്‍ നേര്‍ വിപരീതമായാണ് പ്രതികരിക്കുക. അതിന് പിന്നിലെ തിയറി ഇതാണ് -മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യമാരോട് ക്ഷമിക്കാതിരുന്ന പുരുഷന്മാര്‍ പരിഹസിക്കപ്പെടുന്നതിന് താരതമ്യേന കുറവായിരുന്നു. തന്റെ ഭര്‍ത്താക്കന്മാര്‍ മറ്റ് സ്ത്രീകളുമായി വൈകാരികമായ ബന്ധം സ്ഥാപിക്കുന്നത് തടഞ്ഞ സ്ത്രീകള്‍ പുരുഷന്മാര്‍ മറ്റ് സ്ത്രീകളുമായി സമയം ചെലവിടാനുള്ള സാധ്യത കുറച്ചു.

7. പ്രത്യേക ശബ്ദങ്ങള്‍ കേട്ടാല്‍ ലൈംഗികമായി ഉദ്ദീപിപ്പിക്കപ്പെടുന്ന നായകള്‍

ഇവാന്‍ പാവ്‌ലോവും നായയെ വെച്ച് അദ്ദേഹം നടത്തിയ ക്ലാസിക്കല്‍ കണ്ടീഷനിംഗ് പരീക്ഷണവും നിങ്ങള്‍ക്ക് സുപരിചിതമായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളായിരുന്ന ഹോര്‍സ്‌ലി ഗാന്റ് നടത്തിയ പരീക്ഷണത്തെ കുറിച്ച് കേട്ടിരിക്കില്ല. ചില പ്രത്യേക ശബ്ദങ്ങള്‍ കേട്ടാല്‍ ലൈംഗികമായി ഉദ്ദീപനമുണ്ടാക്കുന്ന രീതിയില്‍ നായകളെ പരിശീലിപ്പിച്ചു.

8. ആദ്യ സന്തതി പെണ്‍കുഞ്ഞാണെങ്കില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ സാധ്യത

ആദ്യത്തെ കണ്‍മണി പെണ്ണാണെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ വേര്‍പിരിയലിനുള്ള സാധ്യത കൂടുതലാണ്. ഇത് സംബന്ധിച്ച് രണ്ട് വാദങ്ങളാണുള്ളത്. ഒന്ന്, ആണ്‍ഭ്രൂണത്തെ അപേക്ഷിച്ച് പെണ്‍ഭ്രൂണത്തിന് വിവാഹബന്ധങ്ങളിലെ സമ്മര്‍ദ്ദം താങ്ങാനാകും. അതിനാല്‍ വിവാഹബന്ധത്തില്‍ സന്തുഷ്ടയല്ലാത്ത സ്ത്രീ പെണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാല്‍ പെണ്‍കുട്ടി ജനിച്ച് കഴിഞ്ഞാല്‍ ഇവരുടെ ബന്ധത്തില്‍ നേരത്തേയുണ്ടായിരുന്ന പ്രശന്ങ്ങള്‍ ഇവരെ വേര്‍പിരയിലേക്ക് നയിക്കും.

9. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും ഗുഹ്യപ്രദേശത്തെ രോമവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു

ടെക്‌സാസ് സര്‍വകലാശാല നടത്തിയ പഠനം പ്രകാരം ഗുഹ്യപ്രദേശത്തെ രോമങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുന്നവരില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി രോമം നീക്കം ചെയ്യുന്നവരുടെ തൊലിയില്‍ പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈറസുകള്‍ ശരീരത്തില്‍ പ്രവേശിപ്പിക്കുന്നത് സുഗമമാക്കുന്നു.

Read More >>