ആദ്യ ഫലസൂചനകള്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലം; പത്തുശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് പന്ത്രണ്ടായിരം കടന്നു

വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമായ മേധാവിത്വത്തോടെ ലീഡ് ചെയ്യുകയാണ്.

ആദ്യ ഫലസൂചനകള്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലം; പത്തുശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് പന്ത്രണ്ടായിരം കടന്നു

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമായ മേധാവിത്വത്തോടെ ലീഡ് ചെയ്യുകയാണ്.

പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്്.ലപ്പുറം നിയോജകമണ്ഡലത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇവിടെ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്കുണ്ട്. തുടക്കം മുതല്‍ വലിയ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്.

ആദ്യഘട്ടത്തില്‍ സ്വന്തം മണ്ഡലമായ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം കുറവാണ്. കൊണ്ടോട്ടി മണ്ഡലത്തില്‍ മാത്രമാണ് ഇടതു സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് ലീഡുള്ളൂ. വള്ളിക്കുന്നിലും കുഞ്ഞാലിക്കുട്ടിക്ക് ലീഡ് ശതമാനം കുറവാണ്. മറ്റെല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡോഡുകൂടിയാണ് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന് സമാനമായ നിരക്കിലാണ് വോട്ട് ലഭിക്കുന്നത്.