ഉത്തരാഖണ്ഡ് തൂത്തുവാരാൻ ബിജെപി

ഭരണവിരുദ്ധവികാരം കോൺഗ്രസ്സിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. അത് ശരി വയ്ക്കുന്ന വിധത്തിലാണ് ബിജെപിയുടെ മുന്നേറ്റം.

ഉത്തരാഖണ്ഡ് തൂത്തുവാരാൻ ബിജെപി

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുന്നു. പ്രധാന എതിരാളിയായ കോൺഗ്രസ്സിനേക്കാൾ ഇരട്ടിയോളം സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. ഭരണവിരുദ്ധവികാരം കോൺഗ്രസ്സിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. അത് ശരി വയ്ക്കുന്ന വിധത്തിലാണ് ബിജെപിയുടെ മുന്നേറ്റം.

79 സീറ്റുകളാണ് ഉത്തരാഖണ്ഡിൽ ആകെയുള്ളത്. നിലവിൽ കോൺഗ്രസ്സ് ആണ് ഭരണം. കോൺഗ്രസ്സിന്റെ പതനം ഗുണകരമാകുക ബിജെപിയ്ക്ക് മാത്രമാണ്.