ഉഗ്രസർപ്പങ്ങളെ 'വളർത്തുമൃഗ'ങ്ങളായി താലോലിക്കുന്ന ഇന്ത്യൻ ഗ്രാമം

ഗ്രാമത്തിനു പുറത്തുള്ളവർക്ക് ഈ ജീവിതശൈലിൽ മനസിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ടാകും - പക്ഷെ ഷെത്പാൽ ഗ്രാമം അങ്ങനെയാണ്. കാടിനും നാടിനും പൊതുവായ ചില നിയമങ്ങളെങ്കിലുമുണ്ട്.

ഉഗ്രസർപ്പങ്ങളെ വളർത്തുമൃഗങ്ങളായി താലോലിക്കുന്ന ഇന്ത്യൻ ഗ്രാമം

ഉഗ്രസർപ്പങ്ങളെ വളർത്തുമൃഗങ്ങളായി കണക്കാക്കുന്ന ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഷെല്പാൽ എന്ന ഗ്രാമത്തിലാണ് സർപ്പങ്ങൾ അതിഥികളാകുന്നത്. ഇവിടെ, എല്ലാ വീട്ടിലും അവയ്ക്കായി പ്രത്യേക വാസസ്ഥാനവും ഉണ്ടാകും. വീട്ടിലെത്തുന്ന സർപ്പത്തിന് ഈശ്വരതുലയമായ സ്ഥാനമാണ് ഗ്രാമവാസികൾ നൽകുന്നത്.

2,600 ലധികം ആളുകൾ താമസിക്കുന്ന ഷെത്പാൽ ഗ്രാമത്തിൽ ആരും തന്നെ ഈ ഉരഗജീവികളെ ഉപദ്രവിക്കില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ, കുടുംബത്തിലെ അംഗമായിട്ടാണ് ഇവർ ഉഗ്രസർപ്പങ്ങളെ കണക്കാക്കുന്നത്. ഇവർക്ക് പരസ്പരം ഭയമോ ഭീതിയോ ഇല്ല.

വീട് പണിയുമ്പോൾ തന്നെ ദേവസ്ഥാനം നിർണ്ണയിച്ചു സർപ്പങ്ങൾക്കായി ആ ഭാഗം പൊള്ളയായി ഒഴിച്ചിടും. സർപ്പങ്ങൾക്കു എപ്പോൾ വേണമെങ്കിലും സ്വതന്ത്രമായി അവിടെ വന്നു ശരീരം തണുപ്പിക്കാം. ആരും അവയെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല. എന്നു മാത്രമല്ല, പാലും മുട്ടയും നൽകി സത്കരിക്കുകയും ചെയ്യും.


ചില സമയങ്ങളിൽ ഗ്രാമത്തിലെ കുട്ടികൾക്ക് ഈ സർപ്പങ്ങളോടൊത്തു കളിക്കാനുള്ള അനുവാദവുമുണ്ട്. ക്‌ളാസ് മുറികളിൽ പഠനം നടക്കുമ്പോഴും സർപ്പങ്ങൾക്കു യഥേഷ്ടം അവിടെ സന്ദർശിക്കുന്നതും ഷെത്പാൽ ഗ്രാമത്തിൽ കാണാം.


കേരളത്തിൽ നായ്ക്കളെയും പൂച്ചയേയും വളർത്തുന്നത് പോലെയുള്ള സ്വാതന്ത്ര്യമാണ് അത്. ഗ്രാമത്തിനു പുറത്തുള്ളവർക്ക് ഈ ജീവിതശൈലിൽ മനസിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ടാകും - പക്ഷെ ഷെത്പാൽ ഗ്രാമം അങ്ങനെയാണ്. കാടിനും നാടിനും പൊതുവായ ചില നിയമങ്ങളെങ്കിലുമുണ്ട്.

Read More >>