എന്താണ് ബ്ലൂവെയിൽ ​ഗെയിം; പ്രേത സിനിമകളിൽ തുടങ്ങി ആത്മഹത്യയിലേക്കു തള്ളിവിടുന്ന ഭീകര കൊലയാളി

ഗെയിമിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ഒരാളുടെ വ്യക്തിവിവരങ്ങളും സോഷ്യൽമീഡിയ- ഓൺലൈൻ ഇടപാടുകളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്നതോടെ പിന്നീട് പിന്മാറാൻ ഉദ്ദേശിച്ചാൽ തന്നെ ഇവയൊക്കെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നതോടെ അയാൾ വീണ്ടും അവിടെ തുടരാൻ നിർബന്ധിതനാകും. 15ാം സ്റ്റെപ്പിൽ എത്തുന്നതോടെ കളിക്കുന്നയാൾ പൂർണമായും ​ഗെയിം മാസ്റ്ററുടെ അടിമയായി മാറും. തുടർന്ന് പിന്മാറാൻ കഴിയാത്തവിധം ​ഗെയിമിൽ തുടരുന്ന വ്യക്തി ഒടുവിൽ ചെന്നെത്തുന്നത് ആത്മഹത്യയിലേക്കാണ്

എന്താണ് ബ്ലൂവെയിൽ ​ഗെയിം; പ്രേത സിനിമകളിൽ തുടങ്ങി ആത്മഹത്യയിലേക്കു  തള്ളിവിടുന്ന ഭീകര കൊലയാളി

പേരു കേട്ടാൽ സാധാരണ ​ഗെയിം പോലെ തോന്നുമെങ്കിലും അങ്ങനല്ല. ഇതൊരു തനി കൊലയാളിയാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പേരുടെ ജീവനാണ് ഈ കൊലയാളി ​ഗെയിം തട്ടിയെടുത്തിരിക്കുന്നത്. ​50 സ്റ്റെപ്പുകളുള്ള ​ഈ ​ഗെയിമിൽ ഭീകരവും മനുഷ്യത്വര​ഹിതവുമായ കാര്യങ്ങളാണ് ​അഡ്മിനിസ്ട്രേറ്റർ എന്നു വിളിക്കുന്ന ​ഗെയിം മാസ്റ്റർ കുട്ടികളെക്കാെണ്ട് ചെയ്യിപ്പിക്കുക. ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോളും കളിക്കുന്നയാൾക്കു സമനില നഷ്ടമാവുകയും അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് ഈ ​ഗെയിമിന്റെ പ്രത്യേകത.

2014ൽ റഷ്യയിലാണ് ഈ ​ഗെയിമിന്റെ തുടക്കം. ഫിലിപ്പ് ബുഡേക്കിൻ എന്ന വ്യക്തിയാണ് ഈ ​ഗെയിമിന്റെ സൃഷ്ടാവ്. സമൂഹത്തിന്റെ ജൈവമാലിന്യങ്ങളെ തുടച്ചുനീക്കാനാണ് താൻ ഈ ​ഗെയിം ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം. ഈ സാഹചര്യത്തിൽ ഇതിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരെല്ലാം സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന ധ്വനി കൂടിയാണ് ബുഡേക്കിൻ ഈ കൊലയാളി ​ഗെയിമിലൂടെ നൽകുന്നത്.

Image Title

saitntpetersburg.ru എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ബുഡേക്കിനുമായുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് ബ്ലൂവെയില്‍ ഗെയിം വ്യാപിക്കുന്നു എന്ന കാര്യം ലോകമറിയുന്നത്. 2015 മുതൽ 2016 മാർച്ച് വരെ 150ഓളം കൗമാരക്കാരാണ് റഷ്യയിൽ ഇതിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തത്. ലോകത്താകമാനമുള്ള കണക്കെടുത്താൽ ഇത് 200ലേറെയാണ്. ഇന്ത്യയിൽ 10,000ത്തോളം പേരും കേരളത്തിൽ 2000ഓളം പേരും ഇപ്പോഴും ഈ ​ഗെയിം കളിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മൻപ്രീത് എന്ന 14കാരൻ കഴിഞ്ഞമാസം മുംബൈയിലെ ഫ്ളാറ്റിൽ നിന്നും ചാടിമരിച്ചത് ഈ ​ഗെയിം മൂലമാണ്. മുംബൈ അന്ധേരി സ്വദേശിയായ ഒമ്പതാംക്ലാസുകാരനായിരുന്ന മൻപ്രീതിന് വൈമാനികനാകാനായിരുന്നു ആ​ഗ്രഹമെന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. സത്യത്തിൽ ഈ മരണത്തോടു കൂടിയാണ് ഇന്ത്യയിൽ ബ്ലൂ വെയിൽ ​ഗെയിം കൂടുതൽ ചർച്ചയായത്.

ഇതിനു പിന്നാലെ കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇൻഡോറിലും സമാന സംഭവമുണ്ടായി. ഇന്‍ഡോറിലെ രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ 13 വയസുകാരനാണ് ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന് അടിമയായി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കുട്ടിയെ മറ്റു കുട്ടികൾ ഉടൻ തന്നെ പിടിച്ചുമാറ്റിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.

Image Title

പിതാവിന്റെ ഫോണില്‍ താന്‍ ബ്ലൂവെയില്‍ കളിച്ചിരുന്നുവെന്ന് ഈ കുട്ടി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പറയുമ്പോൾ നമ്മൾ ഓർക്കും ഇത് സാധാരണപോലെ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തു കളിക്കാൻ പറ്റുന്ന ഒന്നാണെന്ന്. എന്നാൽ അങ്ങനെ ഡൗൺലോഡ് ചെയ്ത് കളിക്കാൻ പറ്റുന്ന ​ഗെയിമല്ല ബ്ലൂവെയിൽ. വീട്ടിലെ കംപ്യൂട്ടറിലോ ടിവിയിലോ ഒന്നും ഇത് കളിക്കാൻ പറ്റില്ല. ഒരു ബ്രൗസറിൽ ബ്ലൂ വെയിൽ എന്ന് ടൈപ്പ് ചെയ്തുകൊടുത്ത് അതിന്റെ ലിങ്കിൽ കയറി കളിക്കാൻ പറ്റുന്ന ​ഗെയിമുമല്ല ബ്ലൂവെയിൽ. മറിച്ച് രഹസ്യ​ഗ്രൂപ്പും കമ്മ്യൂണിറ്റികളിലൂടെയുമാണ് ഈ ​ഗെയിം പ്രചരിക്കുന്നത്. ഇതു തന്നെയാണ് ഈ ​ഗെയിം അതിനി​ഗൂഢതയുടെ പാതാളമാണെന്നു പറയുന്നത്.

Image Title

സാഹസികതയിലൂടെയും ഭീകരതയിലൂടെയും ഭയാനകതയിലൂടെയുമൊക്കെയാണ് ​ഗെയിമിന്റെ ഓരോ ഘട്ടവും കടന്നുപോവുന്നത്. ഒരു അഡ്മിനിസ്ട്രേറ്ററാണ് ഈ ​ഗെയിം നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലാണ് ആത്മഹത്യ ചെയ്യാനുള്ള നിർദേശം വരുന്നത്. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ഗെയിം ആദ്യഘട്ടത്തില്‍ ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്നു. ഇതിനു തെളിവുകളായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും അഡ്മിനിസ്ട്രേറ്റർ നിര്‍ദ്ദേശിക്കും.

Image Title

ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഇത്തരത്തിൽ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. ​ഗെയിമിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ഒരാളുടെ വ്യക്തിവിവരങ്ങളും സോഷ്യൽമീഡിയ- ഓൺലൈൻ ഇടപാടുകളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്നതോടെ പിന്നീട് പിന്മാറാൻ ഉദ്ദേശിച്ചാൽ തന്നെ ഇവയൊക്കെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നതോടെ അയാൾ വീണ്ടും അവിടെ തുടരാൻ നിർബന്ധിതനാകും.

15ാം സ്റ്റെപ്പിൽ എത്തുന്നതോടെ കളിക്കുന്നയാൾ പൂർണമായും ​ഗെയിം മാസ്റ്ററുടെ അടിമയായി മാറും. തുടർന്ന് പിന്മാറാൻ കഴിയാത്തവിധം ​ഗെയിമിൽ തുടരുന്ന വ്യക്തി ഒടുവിൽ ചെന്നെത്തുന്നത്

ആത്മഹത്യയിലേക്കാണ്.

​ഗെയിമിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് നിലവിൽ 50ഓളം രാജ്യങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. ദി സൈലന്റ് ഹൗസ്, ദി വെയിൽസ് ഇൻ സീ തുടങ്ങിയ പേരുകളിലും ഈ ​ഗെയിം പ്രചരിക്കുന്നുണ്ടെന്ന കാര്യവും നമ്മളോർക്കുക. കുടുംബത്തിൽ നിന്നും കുട്ടികൾ നേരിടുന്ന ഒറ്റപ്പെടലും അവ​ഗണനയും മറ്റു വിഷാദപ്രശ്നങ്ങളുമാെക്കെയാണ് ഇത്തരമൊരു കൊലയാളിക്കു മുന്നിൽ തലവച്ചുകൊടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകം. ​

Image Title

ഗെയിമിന് അടിമയായി സമനില നഷ്ടപ്പെട്ട് കുട്ടികൾ പലതും കാട്ടിക്കൂട്ടുമ്പോൾ തന്നെ അവർക്കു കൃത്യമായ കൗൺസിലിങ്ങും പരിചരണവും നൽകുക എന്നതിലപ്പുറം ഇവ മറ്റു കുട്ടികളിലേക്കു പടർന്നു പിടിക്കാതിരിക്കാൻ ബോധവൽ‍ക്കരണം നൽകുകയാണ് ഈ കൊലയാളിത്തിമിം​ഗലത്തിന്റെ ആക്രമണം തടയാനുള്ള മാർ​ഗം. ഇതിന് കുടുംബത്തിലും പൊലീസിലും സർക്കാർ തലങ്ങളിലും നടപടികൾ ആവശ്യമാണു താനും. ഒരിക്കൽ കയറിപ്പറ്റിയാൽ പിന്നീട് ജീവനുംകൊണ്ടു തിരിച്ചുപോരാൻ പറ്റാത്തത്ര ഭീകരമായ ഇത്തരം ​ഗെയിമുകൾ സമൂഹത്തിൽ പടർന്നുപിടിക്കുന്നതിൽ എല്ലാവരും ജാ​ഗരൂകരാവേണ്ടതുമുണ്ട്.


Read More >>