നിധി കണ്ടെത്തി കോടീശ്വരനാകാം; പക്ഷെ ഇദ്ദേഹത്തിന്റെ കവിത വായിക്കണം

സാന്റാ ഫെയ്ക്കും കനേഡിയന്‍ അതിര്‍ത്തിക്കും ഇടയിലായുള്ള റോക്കി മലയില്‍ താനൊരു പെട്ടിയില്‍ രത്‌നങ്ങളും സ്വര്‍ണ്ണനാണയങ്ങളും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് അവ സ്വന്തമാക്കാമെന്നുമാണ് ഫെന്‍ പറയുന്നത്.

നിധി കണ്ടെത്തി കോടീശ്വരനാകാം; പക്ഷെ ഇദ്ദേഹത്തിന്റെ കവിത വായിക്കണം

ഒളിഞ്ഞിരിക്കുന്ന നിതി തേടിയുള്ള യാത്രകള്‍ പലര്‍ക്കും ത്രില്ലാണ്. പക്ഷെ, നിധി തേടി പോകുന്ന ചില യാത്രകളില്‍ മുന്നില്‍ വരുന്ന അപകടങ്ങള്‍ നിധിക്കൊപ്പം ദുരൂഹതയും ഒളിപ്പിച്ചു വയ്ക്കുന്നു. ഇത്തരത്തിൽ നിധി കണ്ടെത്താനുള്ള സാഹസികർക്ക് കലക്കൻ ഒാഫർ ഒരുക്കുകയാണ് മെക്സിക്കോയിയെ ഒരു കോടീശ്വരൻ. പുരാവസ്തു വില്‍പ്പനകാരനും മെക്‌സിക്കോ സ്വദേശിയുമായ ഫോറസ്റ്റ് ഫെന്നാണ് കിടിലൻ ഒാഫരുമായി സാഹസികർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. സാന്റാ ഫെയ്ക്കും കനേഡിയന്‍ അതിര്‍ത്തിക്കും ഇടയിലായുള്ള റോക്കി മലയില്‍ താനൊരു പെട്ടിയില്‍ രത്‌നങ്ങളും സ്വര്‍ണ്ണനാണയങ്ങളും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് അവ സ്വന്തമാക്കാമെന്നുമാണ് ഫെന്‍ വ്യക്തമാക്കുന്നത്.


രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ നാണയങ്ങളും രത്നങ്ങളുമാണ് പെട്ടിയിലുളളത്. നിധി കണ്ടെത്താനുള്ള സൂചന നല്‍കുന്ന ഒരു കവിതയും ഉണ്ട്. ഈ കവിതകളില്‍ നിന്നും സൂചനകള്‍ കണ്ട് പിടിച്ചാല്‍ ഈ നിധി കൈക്കലാക്കാന്‍ എളുപ്പമാണെന്നാണ് അദ്ദേഹം പറയുന്നത്. പഴയ ഒരു സെമിത്തേരിക്ക് സമീപമാണെന്നുള്ള തെളിവ് കൂടി ഫെന്‍ നൽകുന്നുണ്ട്.


2010 മുതലാണ് അദ്ദേഹം വെല്ലുവിളിയുമായി സാഹസികർക്ക് മുന്നിൽ എത്തിയത്. എന്നാൽ കവിതയിൽ നൽകുന്ന സൂചനകൾ കൊണ്ട് എളുപ്പം നിധി കണ്ടുപിടിക്കാമെങ്കിൽ നിങ്ങൾക്ക് തെറ്റി. റോക്കി മലയിലേക്ക് നിധി കണ്ടുപിടിക്കാൻ കയറിയവർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിധിവേട്ടയ്ക്ക് ഇറങ്ങിയ നിരവധിയാളുകൾ പാതി വഴിയിൽ ശ്രമം ഉപേക്ഷിച്ചതായി വിവരങ്ങൾ ലഭിക്കുന്നത്. ഇതുവരെ ആര്‍ക്കും ഈ നിധി കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ ഇങ്ങനെയൊരു നിധി ഉണ്ടോയെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

Read More >>