തേനീച്ച ഇത്തിരി കുഞ്ഞനല്ല; ഭൂമിയിലെ ഏറ്റവും മഹത്തരമായ ജീവി

വൈറസ്, ബാക്ടീരിയ തുടങ്ങി ഒരു പകര്‍ച്ചവ്യാധി വാഹകരെയും വഹിക്കാത്ത ഭൂമിയിലെ ഏക ജീവിയാണ് തേനീച്ചകള്‍

തേനീച്ച ഇത്തിരി കുഞ്ഞനല്ല; ഭൂമിയിലെ ഏറ്റവും മഹത്തരമായ ജീവി

തേനീച്ചയുടെ കുത്തേല്‍ക്കുന്നത് അപകടരമാണ്, എന്നാല്‍ തേനീച്ചകള്‍ ഈ ലോകത്ത് നിന്നും അപ്രത്യക്ഷരാകുന്ന് അതിലും അപകടകരമായ കാര്യമാണ്. ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നിറിയിപ്പാണിത്. തേനീച്ചകള്‍ ഇ്‌പ്പോള്‍ വംശനാശ ഭീഷണിയുടെ വക്കിലാണെന്നും അവര്‍ പറയുന്നു.

സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ലോകത്തെ 90 ശതമാനം തേനീച്ചകളും അപ്രത്യക്ഷരായി എന്നാണ്. വ്യാപക വന നശീകരണം, കൂട് വെയ്ക്കാന്‍ സുരക്ഷിതമായ ഇടം ലഭിക്കാത്ത സാഹചര്യം, പൂക്കളുടെ അഭാവം, അനിയന്ത്രിതമായ കീടനാശികളുടെ ഉപയോഗം, മണ്ണിന്റെ ഘടനയിലുണ്ടായ വ്യത്യാസം തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്.

എന്തുകൊണ്ട് തേനീച്ചകള്‍ ഭൂമിയിലെ ഏറ്റവും മഹത്തരമായ ജീവിയായി?

ദ എപികള്‍ച്ചര്‍ ഓണ്‍ട്രപ്രൊണര്‍ഷിപ്പ് സെന്റര്‍ ഓഫ് ദ യൂണിവേഴ്‌സിദാദ് മേയര്‍, എപികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ ഓഫ് ചിലി എന്നീ സംഘടനകള്‍ ഫൗണ്ടേഷന്‍ ഫോര്‍ അഗ്രിഗ്രേറിയന്‍ ഇന്നൊവേഷന്റെ സഹായത്തോടെ ഒരു പഠനം നടത്തി. വൈറസ്, ബാക്ടീരിയ തുടങ്ങി ഒരു പകര്‍ച്ചവ്യാധി വാഹകരെയും വഹിക്കാത്ത ഭൂമിയിലെ ഏക ജീവിയാണ് തേനീച്ചകള്‍

എന്നാണ് ആ പഠനത്തിലൂടെ കണ്ടെത്തിയ കാര്യം.

ഇത്തരത്തിലുള്ള 70 ശതമാനത്തോളം ചെറുപ്രാണികളെ ആശ്രിയച്ചാണ് ലോകത്തെ കാര്‍ഷിക മേഖല നിലനില്‍ക്കുന്നത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, 100 ല്‍ 70 ഭക്ഷണ സാധനങ്ങളും തേനീച്ചകളുടെ കനിവാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

കൂടാതെ തേനീച്ചകളുടെ പരാഗണം ചെടികളെ പുനരുല്‍പ്പാദനത്തിന് സഹായിക്കുന്നു. അവയെ ദശലക്ഷ കണക്കിന് ചെറുജീവികള്‍ ഭക്ഷി്കുന്നു. ഇവയില്ലാതായാല്‍ വൈകാതെ തന്നെ ഈ ജീവി വര്‍ഗ്ഗവും അപ്രത്യക്ഷമാകും. തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്ന തേന്‍ ഭക്ഷണത്തിന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഒരുപാട് സഹായകരമാണ്.

തേനീച്ചകളുടെ വംശനാശത്തിന് പിന്നിലെ കാരണങ്ങള്‍

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒരു സംഘടന പറയുന്നത് മൊബൈല്‍ ഫോണുകള്‍ പുറത്ത് വിരുന്ന തരംഗങ്ങള്‍ തേനീച്ചയുടെ വംശനാശത്തിന് ഒരു കാരണമാകുന്നു എന്നാണ്. ഈ തരംഗങ്ങള്‍ തേനീച്ചകളുടെ സംവേദന ക്ഷമത നഷ്ടപ്പെടുത്തുകയും അവയുടെ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യുന്നു.

ഗവേഷകനായ ഡാനിയേല്‍ ഫാവറും സംഘവും നടത്തിയ 83 ഓളം പരീക്ഷണങ്ങളില്‍ വ്യക്തമാക്കുന്നത് മൊബൈല്‍ ഫോണില്‍ നിന്നും പുറത്ത് വരുന്ന തരംഗങ്ങളുടെ സാന്നിധ്യത്തില്‍ തേനീച്ചകള്‍ സാധാരണയില്‍ നിന്ന് പത്ത് മടങ്ങ് ശബ്ദം ഉണ്ടാക്കും. ഇത് മറ്റ് തേനീച്ചകള്‍ക്ക് നല്‍കുന്ന അപകട സൂചനയാണ്.

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടോ?

പ്രധാനമായും മൂന്ന് പരിഹാര മാര്‍ഗ്ഗങ്ങളാണുള്ളത്.

1. വിഷലിപ്തമായ കീടനാശിനികള്‍ പൂര്‍ണ്ണമായും നിരോധിക്കുക

2. തീര്‍ത്തും പ്രകൃതിദത്തമായ ഇതര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക

3. തേനീച്ചകളുടെ ആരോഗ്യം, സംരക്ഷണം എന്നിവയെ കുറിച്ച് നിരന്തരമായി ഗവേഷണം നടത്തുക

Read More >>