ഇരുപത് വർഷത്തെ സേവനം: യാഹു മെസഞ്ചർ ഇനിയില്ല

ചാറ്റ് ഹിസ്റ്ററിയും കോണ്‍ടാക്‌സും ഉള്‍പ്പെടെ ഡൗണ്‍ലോഡ് ചെയ്യാന്‍ യൂസേഴ്‌സിന് ആറ് മാസത്തെ സമയമുണ്ട്

ഇരുപത് വർഷത്തെ സേവനം: യാഹു മെസഞ്ചർ ഇനിയില്ല

ഒരു കാലത്ത് ഏറ്റവും ജനപ്രിയ മെസേജിങ് ചാറ്റിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ യാഹു മെസഞ്ചര്‍ ജൂലൈ 17ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. യാഹു തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജൂലൈ 17 മുതല്‍ ആപ്ലിക്കേഷന്‍ പ്രവർത്തനം നിലയ്ക്കുമെങ്കിലും ചാറ്റ് ഹിസ്റ്ററിയും കോണ്‍ടാക്‌സും ഉള്‍പ്പെടെ ഡൗണ്‍ലോഡ് ചെയ്യാന്‍ യൂസേഴ്‌സിന് ആറ് മാസത്തെ സമയമുണ്ട്.

യാഹു സ്‌ക്വിറല്‍ എന്നൊരു ആപ്ലിക്കേഷന്റെ ബീറ്റാ ടെസ്റ്റിങ് നടത്തുന്നുണ്ട്. പഴയ ആപ്ലിക്കേഷന്‍ തുറക്കാന്‍ ശ്രമിക്കുന്നവരെ സ്‌ക്വിറലിലേക്ക് യാഹു റീഡയറക്ട് ചെയ്യും. 1998-ല്‍ യാഹൂ പേജറായി തുടങ്ങിയ ഈ സേവനമാണ് പിന്നീട് ഇന്‍സ്റ്റന്റ് മെസേജിംഗ് യുഗത്തിന് തുടക്കമിട്ടത്. പക്ഷെ പിന്നീട് ഫെയ്‌സ്ബുക്ക് മെസഞ്ചറും, വാട്സ്‌ആപ്പും ഒക്കെ എത്തിയതോടെ യാഹു പതുക്കെ വഴിമാറുകയായിരുന്നു.

യാഹു മെസഞ്ചർ: ആദ്യത്തെ മെസഞ്ചർ ആപ്

1998 മാർച്ച് 9 നാണ് യാഹു മെസഞ്ചറിന് തുടക്കം കുറിക്കുന്നത്. ആദ്യം ആപ്ലിക്കേഷൻ യാഹു പേജർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1999 ജൂൺ 21 ന്, ഈ ആപ്ലിക്കേഷൻ യാഹൂ മെസഞ്ചർ ആയി ബ്രാൻഡ് ചെയ്യപ്പെട്ടുകയായിരുന്നു.

സ്മാർട്ട്ഫോൺ,മൊബെെൽ അപ്ലിക്കേഷനുകൾ വളരെ പ്രചാരത്തിലുണ്ടാകുന്നതിന് മുമ്പ് തന്നെ, ഏറ്റവും വേ​ഗത്തിൽ പ്രചാരമേറിയതാണ് യാഹു മെസഞ്ചർ. ചാറ്റ് റൂമുകൾ എന്നറിയപ്പെടുന്ന വിവിധ ഗ്രൂപ്പ് ചാറ്റുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരുന്നു. വീഡിയോ കോളുകൾ, മൾട്ടിമീഡിയ പങ്കുവെയ്ക്കൽ എന്നിവയും യാഹു മെസഞ്ചർ ആപ്ലിക്കേഷൻ പിന്തുണച്ചിരുന്നു. ബസ്സിങും സംഗീത സ്റ്റാറ്റസും സവിശേഷമാക്കുന്ന ആദ്യ അപ്ലിക്കേഷനുകളിൽ ഒന്നാണ് യാഹു മെസഞ്ചർ.

നിങ്ങളുടെ യാഹു ചാറ്റ് ഹിസ്റ്ററി എങ്ങനെ ഡൗൺലോഡ് ചെയ്യാം...

ഘട്ടം 1: ഡൗൺലോഡർ അഭ്യർത്ഥനയ്ക്കുള്ള സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയുമായി സൈൻ ഇൻ ചെയ്യുക.

ഘട്ടം 3: പരിശോധന രീതി തിരഞ്ഞെടുക്കുക, തുടർന്ന് നിങ്ങൾക്ക് അയച്ച അക്കൗണ്ട് നമ്പർ നൽകുക.

ഘട്ടം 4: ഡൗൺലോഡ് ബട്ടണിൽ അമർത്തുക

ഘട്ടം 5: സൗൺലോഡ് ചെയ്യുന്ന ഫയൽ അയയ്ക്കേണ്ട ഇമെയിൽ ഐഡി നൽകുക. തുടർന്ന് ഒാക്കെ ക്ലിക്കുചെയ്യുക


Read More >>