ഷാവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങി

ചൈനയില്‍ റെഡ്മി 5 സ്മാര്‍ട്‌ഫോണിന്റെ 16 ജിബി സ്റ്റോറേജ് പതിപ്പിന് 799 യുവാനാണ് വില (ഏകദേശം 7,800 രൂപ) 32 ജിബി സ്‌റ്റോറേജ് പതിപ്പിന് 899 യുവാനാണ് വില (ഏകദേശം 8,800 രൂപ).

ഷാവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങി

ഷാവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. 18:9 അനുപാതത്തിലുള്ള കനം കുറഞ്ഞ ഫുള്‍ വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണുകള്‍ക്കുള്ളത്. മെറ്റല്‍ യുനിബോഡി രൂപകല്‍പനയില്‍ പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐയുഐ 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഡിസംബര്‍ 12 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാവും.

ഷാവോമി റെഡ്മി 5ല്‍ 1440 x 720 റസലൂഷനിലുള്ള 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. 1.8 GHz സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ രണ്ട് ജിബി റാം + 16 ജിബി സ്റ്റോറേജ്, മൂന്ന് ജിബി റാം + 32 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ ഷാവോമി ലഭ്യമാവും. 3,300 mAh ബാറ്ററിയാണ് ഷാവോമി റെഡ്മി 5 ലുള്ളത്.

ഷാവോമി റെഡ്മി 5 പ്ലസില്‍ വലിയ ഡിസ്‌പ്ലേയാണുള്ളത്. 2160 x 1080 പിക്‌സല്‍ റസലൂഷനില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് 2.0 GHz സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറില്‍ മൂന്ന് ജിബി റാം+ 32 ജിബി സ്റ്റോറേജ് , നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് പതിപര്പുകളിലാണ് റെഡ്മി 5 പ്ലസ് പുറത്തിറങ്ങുക.

രണ്ട് ഫോണുകളിലും 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്. അഞ്ച് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ചൈനയില്‍ റെഡ്മി 5 സ്മാര്‍ട്‌ഫോണിന്റെ 16 ജിബി സ്റ്റോറേജ് പതിപ്പിന് 799 യുവാനാണ് വില (ഏകദേശം 7,800 രൂപ) 32 ജിബി സ്‌റ്റോറേജ് പതിപ്പിന് 899 യുവാനാണ് വില (ഏകദേശം 8,800 രൂപ).

റെഡ്മി 5 പ്ലസ് 32 ജിബി സ്റ്റോറേജ് പതിപ്പിന് 999 യുവാന്‍ ആണ് വില ( ഏകദേശം 9,750 രൂപ). 64 ജിബി പതിപ്പിന് 1299 രൂപയാണ് വില (ഏകദേശം 2,600 രൂപ). സ്വര്‍ണം, ഇളം നീല, റോസ് ഗോള്‍ഡ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. ഡിസംബർ 12 മുതൽ ചെെനീസ് വിപണിയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ സൂചുപ്പിക്കുന്നത്.

Read More >>