സാരിയുടുത്ത് സുന്ദ​രിയായി സോഫിയ

എെഎെടിയിലെ വിദ്യാർത്ഥികളുമായി 15 മിനിറ്റോളം സംസാരിച്ചു. കൂടാതെ മൂവായിരത്തിലധികം പേരാണ് സോഫിയയെ കാണാൻ ക്യാപസിലെത്തിയത്

സാരിയുടുത്ത് സുന്ദ​രിയായി സോഫിയ

തനതായ ഇന്ത്യന്‍ സാരിയില്‍ സുന്ദരിയായി സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം ലഭിച്ച അത്യാധുനിക റോബോട്ട് ഇന്ത്യയിലെത്തുന്നത്.

എെഎെടിയിലെ വിദ്യാർത്ഥികളുമായി 15 മിനിറ്റോളം സംസാരിച്ചു. കൂടാതെ മൂവായിരത്തിലധികം പേരാണ് സോഫിയയെ കാണാൻ ക്യാപസിലെത്തിയത്. ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് നിര്‍ദ്ദേശിച്ചു.

അതേസമയം സോഫിയ റോബോട്ടിന് വേണ്ടിയുള്ള നിക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന് സോഫിയ മറുപടിപറയാതെ നിശബ്ദയായി. ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയിലുണ്ടായ പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. അല്‍പനേരത്തെ ഇടവേളയ്ക്ക് ശേഷം സോഫിയ വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

ഹോങ്കോം​ഗ് ആസ്ഥാനമായ ഹാൻസൺ റോബോട്ടിക്സാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി സോഫിയെ നിർമ്മിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നൽകിയത്.

Story by
Read More >>