ലോകത്തിലെ ആദ്യ മനുഷ്യനിർമ്മിത ഫ്ലോട്ടിം​ഗ് സിറ്റി വരുന്നു

സാൻ ഫ്രാൻസിസ്കോ ആസ്ഥാ​നമായിട്ടുളള സീസ്റ്റെഡിം​ഗ് കമ്പനിയാണ് ഫ്രഞ്ച് പോളിനേഷ്യയിൽ പുതിയ സിറ്റിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്

ലോകത്തിലെ ആദ്യ മനുഷ്യനിർമ്മിത ഫ്ലോട്ടിം​ഗ് സിറ്റി വരുന്നു

പസഫിക് സമുദ്രത്തിൽ ലോകത്തിലെ ആദ്യത്തെ മനുഷ്യ നിർമ്മിത ഫ്ലോട്ടിംഗ് സിറ്റി വരുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാ​നമായിട്ടുളള സീസ്റ്റെഡിം​ഗ് കമ്പനിയാണ് ഫ്രഞ്ച് പോളിനേഷ്യയിൽ പുതിയ ആവാസ വ്യവ്സഥയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. 10 വർഷങ്ങൾ നീണ്ട പഠനങ്ങൾക്ക് ശേഷമാണ് പദ്ധതിയുടെ രൂപരേഖ ​ഗവേഷകർ തയ്യാറാക്കിയിരിക്കുന്നത്. ശാശ്വതവും നൂതനവുമായ സമൂഹത്തെ എങ്ങനെ കെട്ടിപ്പടുക്കാം എന്നാണ് ​ഗവേഷകർ പദ്ധതിയിലൂടെ കണ്ടെത്തിയിരിക്കുന്നത്. 2020 ഒാടെ പദ്ധതി പൂർണ്ണമായി രൂപം നൽകുമെന്നാണ് വിലയിരുത്തൽ.


അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ നിരവധി ഫ്ലോട്ടിം​ഗ് സിറ്റി നിർമ്മിക്കാനാണ് ​ഗവേഷകർ പദ്ധതിയിടുന്നത്. ​വലിയൊരു മതിലിന് അകത്തായിരിക്കും വീടുകൾ ക്രമീകരിക്കുന്നത്. ഇത് സുനാമി പോലുള്ള പ്രകൃതി ക്ഷോഭങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടായിരിക്കും, വീടുകൾ മാറ്റി സ്ഥാപിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.


സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഇൗ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫ്രഞ്ച് പോളിനേഷ്യൻ ഗവൺമെന്റുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചുവെന്ന് എബിസി റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും ഒരു ഫ്ലോട്ടിംഗ് നഗരത്തിന്റെ നിയമപരമായ കാര്യങ്ങൾ കൂടുതൽ പരിശോധിക്കും. ഫ്ലോട്ടിങ് സിറ്റിയിൽ റെസ്റ്റോറന്റ്, വീടുകൾ, ഒാഫീസുകൾ തുടങ്ങി ഒരു ന​ഗരത്തിലുള്ള എല്ലാ സംവിധാനങ്ങളും ഈ സിറ്റിയിൽ നിർമ്മിക്കും. പദ്ധതിയുടെ ഭാ​ഗമായി പസഫിക്ക് സമുദ്രത്തിൽ 2019 ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More >>