യൂസി ബ്രൗസർ ഗൂ​ഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു

ബ്രൗസർ‌ നീക്കം ചെയ്യാനുള്ള കാരണം കമ്പനി വ്യക്തമാക്കിയില്ല.

യൂസി ബ്രൗസർ  ഗൂ​ഗിൾ  പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു

ബ്രൗസര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. 50 കോടി ഡൗൺലോഡിന് ശേഷമാണ് ​ഗൂ​ഗിൽ പ്ലേസ്റ്റോറിൽ നിന്നും അപ്രത്യക്ഷമായത്. ബ്രൗസർ‌ നീക്കം ചെയ്യാനുള്ള കാരണം കമ്പനി വ്യക്തമാക്കിയില്ല.

ചെെനയിലെ ഇന്റർ‌നെറ്റ് ഭീമനായ ആലിബാബയാണ് യൂസി ബ്രൗസറിന്റെ ഉടമ. യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. അതാക്കാം ​ഗൂ​ഗിൽ പ്ലേസ്റ്റോറിൽ നിന്നും യൂസിയെ നീക്കം ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിമാസം 10 കോടി ഇന്ത്യൻ ഉപയോക്താക്കൾ ഉണ്ടെന്ന് യുസിവെബ് അവകാശപ്പെടുന്നത്. 2016 മുതൽ 42 കോടിയിൽ എത്തിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇപ്പോൾ യൂസി ബ്രൗസറിന്റെ നീക്കം ചെയ്യൽ ഒരു ഞെട്ടലാണ്. ഇത് പ്രധാനമായും നിരവധി ചോദ്യങ്ങളിലേക്കും നയിക്കും എന്നുള്ളത് വ്യക്തമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗണ്ഡലോഡ് ചെയ്യുന്ന ആറമാത്തെ ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് യൂസി ബ്രൗസർ. എങ്കിലും യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ഇപ്പോഴും സജീവമാണെന്നുള്ള കാര്യം ശ്രദ്ധേയമാണ്.

Read More >>