ഊബര്‍ പ്രസിഡന്റ്‌ ജെഫ് ജോണ്‍സ് സ്ഥാനമൊഴിഞ്ഞു

മ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ട്രാവിസ് കലാനിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി ഒരു പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ നിയമിക്കുന്നതിനായുളള നീക്കം ഊബര്‍ ആരംഭിച്ചതോടെ ജോണ്‍സിന്റെ ചുമതലകള്‍ സംബന്ധമായ ആശങ്കകളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

ഊബര്‍ പ്രസിഡന്റ്‌ ജെഫ് ജോണ്‍സ് സ്ഥാനമൊഴിഞ്ഞു

സാന്‍ഫ്രാന്‍സിസകോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ കമ്പനിയുടെ പ്രസിഡന്റായി ഏഴ് മാസം മുന്‍പ് ചുമതലയേറ്റ ജെഫ് ജോണ്‍സ് രാജി വച്ചു.കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ട്രാവിസ് കലാനിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി ഒരു പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ നിയമിക്കുന്നതിനായുളള നീക്കം ഊബര്‍ ആരംഭിച്ചതോടെ ജോണ്‍സിന്റെ ചുമതലകള്‍ സംബന്ധമായ ആശങ്കകളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

"ആറ് മാസത്തെ സേവനത്തിന് നന്ദി, ജെഫിന് എല്ലാവിധ ആശംസകളും കമ്പനി നേരുന്നുവെന്ന്" ഊബര്‍ വക്താവ് ഇ മെയില്‍ പ്രസ്താവനയില്‍ പറഞ്ഞുഊബറില്‍ സമീപക്കാലത്ത് നടന്ന വിവാദങ്ങള്‍ ട്രാവിസ് കലാനികിന്റെ നേതൃത്വ ശേഷി, കമ്പനിയുടെ ഭാവി എന്നിവ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.പ്രൊഡക്ട് ആന്റ് ഗ്രോത്ത് വൈസ് പ്രസിഡന്റ് എഡ് ബക്കര്‍, സുരക്ഷാ ഗവേഷകനായ ചാര്‍ളി മില്ലര്‍ തുടങ്ങിയവരും അടുത്തിടെ കമ്പനി വിട്ടിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ മൂലമാണ് തനിക്കു ഊബര്‍ വിടേണ്ടി വന്നതെന്നു ഒരു മുന്‍ തൊഴിലാളി കഴിഞ്ഞമാസം ബ്ലോഗിലൂടെ വെളിപ്പെടുത്തയത് വിവാദമായിരുന്നു.

ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുന്ന നിരക്കുകള്‍ ഇടയ്ക്കിടെ കമ്പനി വെട്ടിക്കുറയ്ക്കുന്നതിനെതിരേ പരാതിയുമായി വന്ന ഒരു ഡ്രൈവറെ കലാനിക് ശകാരിക്കുന്ന വീഡിയോ ബ്ലൂംബര്‍ഗ് പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് കലാനിക്കിന് പരസ്യമായി മാപ്പ് പറയേണ്ടിയും വന്നിരുന്നു.

ആല്‍ഫബെറ്റ് ഇന്‍കില്‍ നിന്ന് സെല്‍ഫ് ഡ്രൈവിംങ് കാറിന്റെ ഡിസൈന്‍ കോപ്പി ചെയ്തു എന്ന ആരോപണത്തില്‍ നിയമനടപടികളും ഊബര്‍ നേരിടുന്നുണ്ട്.