ട്വിറ്റര്‍ സിഇഒയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

എസ്എംഎസ് സേവനങ്ങള്‍ക്ക് അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത ക്ലൗഡ് ഹോപ്പര്‍ വഴിയാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്

ട്വിറ്റര്‍ സിഇഒയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്ററിന്റെ സെര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ലെന്നും ഡോര്‍സി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം. ഹാക്ക ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നും ട്വിറ്റര്‍ അറയിച്ചു.

കക്കിള്‍ സ്‌ക്വാഡ് എന്ന ഹാക്കര്‍ സംഘമാണ് ഹാക്കിംഗിന് പിറകില്‍. വംശീയ അധിക്ഷേപങ്ങളും ആന്റി സെമിറ്റിക് സന്ദേശങ്ങളും മറ്റുമാണ് ഹാക്കര്‍മാര്‍ ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്. എസ്എംഎസ് സേവനങ്ങള്‍ക്ക് അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത ക്ലൗഡ് ഹോപ്പര്‍ വഴിയാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ആഴ്ച ചില യൂട്യൂബ് സെലിബ്രിട്ടികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതും ഇതേ ഹാക്കര്‍ സംഘം തന്നെയായിരുന്നു.

Read More >>