പുഷ് അപ്പും സിറ്റ് അപ്പും 'കെൻ​ഗോറോ'യ്ക്ക് നിസാരം

സയൻസ് റോബോട്ടിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് രസകരമായ കാര്യം റോബോട്ടിന്റെ കൃത്രിമ വിയർപ്പ് സംവിധാനമാണ്

പുഷ് അപ്പും സിറ്റ് അപ്പും കെൻ​ഗോറോയ്ക്ക് നിസാരം

മനുഷ്യനെ പോലെ വ്യായാമം ചെയ്യാനും വിയർക്കാനും കഴിയുന്ന റോബോട്ടിനെ ​ഗവേഷകർ വികസിപ്പിച്ചെടുത്തു. ജപ്പാനിലെ ടോക്യോ സർവ്വകലാശാലയിലെ ​ഗവേഷകരാണ് കെൻ​ഗോറോ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചത്.

മനുഷ്യർ ചെയ്യുന്ന വ്യായാമ മുറകൾ ചെയ്യാൻ ഈ റോബോട്ടിന് സാധിക്കും. പുഷ് അപ്പ്, സിറ്റ് അപ്പ് തുടങ്ങിയ വ്യായാമമുറകൾ ചെയ്യുന്നതാണ് റോബോട്ടിന്റെ സവിശേഷത. ഈ റോ​ബോട്ടിനെ ക്രാഷ് ടെസ്റ്റ് ഡമ്മികളായും ഉപയോ​ഗിച്ച് വരുന്നു. റോബോട്ടിന് മനുഷ്യപേശികളുടെ സമാന ഘടനയാണുള്ളത്. സയൻസ് റോബോട്ടിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് രസകരമായ കാര്യം റോബോട്ടിന്റെ കൃത്രിമ വിയർപ്പ് സിസ്റ്റമാണ്.

കൃത്രിമമായി വെള്ളം കടത്തി വിട്ടാണ് റോബോട്ടിന്റെ ചൂട് കുറയ്ക്കുന്നതോടപ്പം ചെറിയ ദ്വാരങ്ങളിലൂടെ വിയർപ്പിന്റെ രൂപത്തിൽ പുറത്തേക്ക് വരുന്നു. വർഷങ്ങളായി നടക്കുന്ന ​ഗവേഷണങ്ങൾക്ക് ശേഷമാണ് ​ഗവേഷകർ കെൻ​ഗോറോയെ വികസിപ്പിച്ചിരിക്കുന്നത്.

Read More >>