റോളിംഗ് നെയ്മര്‍; നെയ്മറിനെ ട്രോളി പുതിയ ഗെയിം

എത്രത്തോളം ഉരുളൻ കഴിയുമോ അത്രത്തോളം ഉരുളുക. അതാണ് ഗെയിം. റഫറി തിരിഞ്ഞു നോക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുകയാണെങ്കിൽ റെഡ് കാർഡ് കിട്ടും.

റോളിംഗ് നെയ്മര്‍; നെയ്മറിനെ ട്രോളി പുതിയ ഗെയിം

കളിക്കളത്തിൽ നെയ്മറുടെ അഭിനയത്തെ ട്രോളിൽ പുതിയ ഗെയിം. ലോകകപ്പ് മത്സരങ്ങളിൽ ബ്രസീൽ സൂപ്പർ താരം വീണും ഉരുണ്ടും നിരങ്ങിയും വിമർശനങ്ങൾ ഏറ്റുവാങ്ങിയത് ആഘോഷമാക്കിയാണ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. റോളിംഗ് നെയ്മര്‍ എന്ന് പേരിട്ടിരിക്കുന്ന ഗെയിം പ്ളേസ്റ്റോറിൽ തരംഗമാവുകയാണ്. മൂന്ന് ദിവസം മുൻപ് പുറത്തിറങ്ങിയ ഗെയിം ഇതിനകം ആയിരത്തിലേറെപ്പേരാണ് ഡൗൺലോഡ് ചെയ്തത്.

ഗെയിമിൽ ഉരുളാതിരിക്കുമ്പോഴാണ് കാർഡ്. എത്രത്തോളം ഉരുളൻ കഴിയുമോ അത്രത്തോളം ഉരുളുക. അതാണ് ഗെയിം. റഫറി തിരിഞ്ഞു നോക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുകയാണെങ്കിൽ റെഡ് കാർഡ് കിട്ടും. അതോടെ ഒരു വട്ടം ഉരുളൽ അവസാനിക്കുകയും ചെയ്യും. എന്തായാലും ഗെയിമിന് ദിവസം തോറും ആരാധകർ അധികരിക്കുകയാണ്.

Read More >>