ഒരു ജിബിക്ക് രണ്ടു രൂപ; അടുത്ത വിപ്ലവവുമായി ജിയോ

നിലവിലെ ജിയോ 4ജി പ്ലാനുകളെക്കാൾ 25 ശതമാനം മുതൽ 30 ശതമാനം വരെ കുറവിൽ ആയിരിക്കും ജിയോ തങ്ങളുടെ തങ്ങളുടെ പുതിയ പദ്ധതി അവതരിപ്പിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഒരു ജിബിക്ക് രണ്ടു രൂപ; അടുത്ത വിപ്ലവവുമായി ജിയോ

4ജി മൊബൈൽ കണക്ഷൻ വിപ്ലവത്തിനു ശേഷം ബ്രോഡ്ബാൻഡുമായി റിലയൻസ് ജിയോ. ജിയോ 4ജി, ജിയോഫോൺ, ജി ടിവി, ജിയോ ജിഗാ ഫൈബർ നെറ്റ് തുടങ്ങി സമസ്ത ഡിജിറ്റൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനു ശേഷമാണ് ബ്രോഡ്ബാൻഡ് മേഖലയിലേക്കും ജിയോ പ്രവേശിക്കുന്നത്.

മാസം 500 രൂപ നിരക്ക് മുതലാണ് ജിയോ ബ്രോഡ്ബാൻഡ് പ്ലാനുകൾ തുടങ്ങുക. അതും അതിവേഗതയിലുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക. നിലവിൽ രാജ്യത്തുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാരും കേബിൾ ബ്രോഡ്ബാൻഡും എല്ലാ നൽകുന്നതിലും പകുതിക്ക് താഴെ മാത്രമാണ് ഈ പ്ലാനിന് ചാർജ്ജ് വരുന്നത്. ഈ വർഷം തന്നെ ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡ് ആയ ജിയോ ജിഗാഫൈബർ രാജ്യത്ത് എല്ലാവരിലേക്കും എത്തിക്കാൻ ആണ് കമ്പനിയുടെ പദ്ധതി. ഇതിനായി ഓഗസ്റ്റ് 15 മുതൽ തന്നെ ബുക്കിങ് ആരംഭിക്കുകയും ചെയ്യും. നിലവിൽ കേബിൾ ഓപ്പറേറ്റർമാരാൽ നിയന്ത്രിക്കപ്പെടുന്ന പല ഓഫറുകളുമായി താരതമ്യം നടത്തുമ്പോൾ എന്തുകൊണ്ട് ജിയോ മികച്ചു നിൽക്കും എന്നതറിയാൻ നിലവിലെ ഈ കേബിൾ ബ്രോഡ്ബാൻഡുകളുടെ പ്ലാനുകൾ മനസ്സിലാക്കിയാൽ മാത്രം മതി.

മാസം 700 രൂപ മുതൽ 1000 രൂപ വരെയാണ് നിലവിൽ ഇത്തരം കേബിൾ വഴി വരുന്ന മറ്റു ഓപ്പറേറ്റർമാരുടെ പ്ലാനുകൾക്ക് വരുന്ന ചാർജ്ജ്. ഇത് പ്രകാരം 100 എംബിപിഎസ് വേഗതയിൽ 100 ജിബി വരെ ഡാറ്റ പ്രതിമാസം ലഭിക്കാറുണ്ട്. എന്നാൽ ഇവിടെ ടിവി സേവനങ്ങൾക്ക് 200 മുതൽ 300 രൂപ വരെ ഇതിന് പുറമെയും കൊടുക്കേണ്ടി വരാറുണ്ട്. ഇവിടെയാണ് ജിയോ കയ്യടി നേടുന്നത് ഇവയെക്കാൾ ഏറെ കുറവിൽ ഇവർ നൽകുന്ന ഓഫറുകളെക്കാൾ തികച്ചും പകുതി മാത്രം വിലയ്ക്കാണ് ജിയോ പ്ലാനുകൾ എത്തുന്നത്. നിലവിലെ ജിയോ 4ജി പ്ലാനുകളെക്കാൾ 25 ശതമാനം മുതൽ 30 ശതമാനം വരെ കുറവിൽ ആയിരിക്കും ജിയോ തങ്ങളുടെ ബ്രോഡ്ബാൻഡ് പദ്ധതികൾ അവതരിപ്പിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇതിലൂടെ നല്ലൊരു വിഭാഗം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെയും ജിയോക്ക് ആകർഷിക്കാൻ കഴിയും എന്ന് തീർച്ച. അതിലൂടെ രാജ്യത്തെ ഒന്നാം നിരയിൽ പെട്ട ടെലികോം കമ്പനിയായി മാറിയ ജിയോ ഇനി ബ്രോഡ്ബാൻഡ് രംഗത്തും വിജയം കൊയ്യും എന്നുറപ്പിക്കാം.

റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജിയോ ജിഗാഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപനം നടത്തിയത്. രണ്ട് വര്‍ഷത്തോളമായി ഫൈബര്‍ ടു ദ ഹോം ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ടിവിയിലും സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലും ഇത് പ്രവര്‍ത്തിക്കും. ടെലികോം അനലിസ്റ്റും എച്എസ്ബിസി തലവനുമായ രാജീവ് ശർമയുടെ വാക്കുകളിൽ പറയുമ്പോൾ ജിയോ ഇപ്പോൾ നൽകുന്ന 4ജി മൊബൈൽ ഡാറ്റ നിരക്കിലും വളരെ കുറഞ്ഞ നിരക്കിൽ ആയിരിക്കും ഹോം ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ്. അതു പ്രകാരം ഒരു ജിബിക്ക് 2 രൂപക്കും 5 രൂപക്കും ഇടയിൽ മാത്രമായിരിക്കും വില വരിക.

Read More >>