ബഗ് ബാധ: 14 മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പോസ്റ്റുകള്‍ പബ്ലിക് ആയി

ലെനോവോ, ഓപ്പോ, ടിസിഎല്‍ ഉള്‍പ്പടെ ആഗോള തലത്തിലുള്ള 60 ഓളം കമ്പനികള്‍ക്ക് അനുവാദത്തോടെ ഉപഭോക്തൃ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തലും

ബഗ് ബാധ: 14 മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പോസ്റ്റുകള്‍ പബ്ലിക് ആയി

സോഫ്റ്റ് വെയർ ബ​​ഗിലൂടെ 14 മില്യൻ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പോസ്റ്റുകൾ പബ്ലിക്ക് ആയി. സൂഹൃത്തുക്കൾക്ക് മാത്രമായി ലഭിച്ചിരുന്ന പോസ്റ്റുകളാണ് ഇത്തരത്തിൽ പബ്ലിക്ക് ആയത്. മെയ് 18 മുതൽ 27 വരെയായിരുന്നു ഉപയോക്താക്കളുടെ പോസ്റ്റുകൾ ഇത്തരത്തിൽ പബ്ലിക്ക് ആയതെന്ന് ഫേയ്സ്ബുക്ക് വ്യക്തമാക്കി. എന്നാൽ ഇക്കാര്യങ്ങൾ ഉപയോക്താക്കൾ അറിഞ്ഞതുമില്ല.

എന്നാൽ പ്രശ്നം പരിഹരിച്ചെന്നും സോഫ്റ്റ് വെയർ ബ​ഗ് സംഭവിച്ചതാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നത്. ഇക്കാലയളിവിലെ എല്ലാ പോസ്റ്റുകളും പരിശോധിക്കണമെന്നും. ഇപ്പോഴുണ്ടായ തെറ്റിന് ക്ഷമ ചോദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായി സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പ്രെെവസി ഓഫീസർ എറിൻ ഇഗാൻ പറഞ്ഞു.

കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവര ചോര്‍ച്ചാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ നേരത്തെ ഫെയ്‌സ്ബുക്കിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാവും എന്നതടക്കമുള്ള ഉറപ്പുകള്‍ നല്‍കിക്കൊണ്ട് കമ്പനി സര്‍ക്കാരിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.

എന്നാല്‍, തുടര്‍ച്ചയായി വരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ഫെയ്‌സ്ബുക്ക് നല്‍കുന്ന ഉറപ്പുകളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്. ചൈനീസ് കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു. ലെനോവോ, ഓപ്പോ, ടിസിഎല്‍ ഉള്‍പ്പടെ ആഗോള തലത്തിലുള്ള 60 ഓളം കമ്പനികള്‍ക്ക് അനുവാദത്തോടെ ഉപഭോക്തൃ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തലും.

Read More >>