പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം തിരഞ്ഞു നടക്കേണ്ട; ട്രാക്ക'ര്‍ സഹായിക്കും

തിരക്കേറിയ വീഥികളിലും ഷോപ്പിംഗ്‌ മാളിലും വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം സ്ഥലം ഏതാണ് എന്ന് അന്വേഷിച്ചു നടക്കേണ്ടതായ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടോ?...

പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം തിരഞ്ഞു നടക്കേണ്ട; ട്രാക്കര്‍ സഹായിക്കും

തിരക്കേറിയ വീഥികളിലും ഷോപ്പിംഗ്‌ മാളിലും വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം സ്ഥലം ഏതാണ് എന്ന് അന്വേഷിച്ചു നടക്കേണ്ടതായ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടോ? വിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ മണിക്കൂറുകളോളം വാഹനത്തിന്റെ അലാറം ബട്ടണും അമര്‍ത്തി വാഹനം തിരയുന്നത് ഏതായാലും സുഖകരമായ ഒരു ഏര്‍പ്പാടല്ല. പൊരിവെയിലിലാണ് ഈ അന്വേഷണം എങ്കില്‍ ഉണ്ടാകുന്ന ദുരിതം പറയുകയും വേണ്ട. വില കൂടിയ ജിപിഎസ് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിക്കുന്നത് സാധാരണക്കാരന് എപ്പോഴും പ്രായോഗികമല്ല.

വാഹനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പ്രിയപ്പെട്ട നായയോ പൂച്ചയോ എവിടെ പോയി എന്ന് തിരയേണ്ടതായ സാഹചര്യങ്ങളും പലപ്പോഴും പതിവല്ലേ? എന്നാല്‍ ഇതിനെല്ലാം പരിഹാരം എന്ന നിലയില്‍ ഒരു പുതിയ ആപ്പ് രംഗത്ത് വന്നിരിക്കുന്നു. മാസാമാസം ചെറിയ ഒരു തുക വരിസംഖ്യയായി അടച്ചാല്‍ മേല്‍വിവരിച്ച പ്രശ്നങ്ങള്‍ക്ക് എല്ലാം ശാശ്വത പരിഹാരമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയന്‍ കമ്പനിയാണ് ഈ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാക്ക'ര്‍ എന്നാണ് ഇതിന്റെ പേര്. ഈ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഈ ചെറിയ ഉപകരണം ട്രാക്ക് ചെയ്യപ്പെടേണ്ട വസ്തുവില്‍ ഘടിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. കീചെയിന്‍, ബ്രീഫ്കേസ്, ഹാന്‍ഡ്‌ ബാഗുകള്‍ എന്നിവയിലെല്ലാം ട്രാക്ക് ആര്‍ ഘടിപ്പിക്കാന്‍ കഴിയും. ആവശ്യാനുസരണം ഇവയിലെല്ലാം മാറ്റി ഉപയോഗിക്കാനും കഴിയും.

ചെലവേറിയ ജിപിഎസ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ട്രാക്ക'ര്‍ സഹായകരമാകും എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.ട്രാക്ക'ര്‍ ഘടിപ്പിച്ച വസ്തു കണ്ടെത്തുന്നതിനായി മൊബൈലില്‍ ആപ്പ് തുറന്നു ലോസ്റ്റ്‌ ഐറ്റം തിരയുകയാണ് വേണ്ടത്. ഗൂഗിള്‍ മാപ്പ് വഴി ആപ്പ് കൃത്യമായ സ്ഥലത്ത് എത്തിക്കും. ഇപ്പോള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ കൂടി മാത്രമാണ് ഈ ഉത്പന്നം ലഭ്യമാകുക. കൂടാതെ മറ്റു ഓണ്‍ലൈന്‍ വിപണന സൈറ്റുകളിലും ഇത് ലഭ്യമാണ്

Read More >>